ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ് - 2021-22 കൺവീനർ - സുനിത
ഒന്നു മുതൽ 7 വരെയുള്ള എല്ലാ കുട്ടികളും ഗണിത ക്ല ബ്ബിൽ അംഗങ്ങളാണ്. 1, 2ക്ലാസ്സിലെ കുട്ടികൾക്ക് മഞ്ചാടി സഞ്ചിയും മറ്റു കുട്ടികൾക്ക് ഗണിത മൂല ഒരുക്കുവാനും ഉണ്ടാക്കുന്ന പഠനോപകരണങ്ങൾ ശേഖരിച്ചുവെയ് ക്കുവാനും നിർദേശിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ല ബ്ബിന്റെ ഉദ് ഘാടനം ഹെഡ് മാസ് റ്റർ ശ്രീ ബോബൻ വി നിർവഹിച്ചു.
ജൂലായ് മാസത്തിൽ പാറ്റേണുകൾ വരക്കുവനുള്ള നിർദ്ദേശം നൽകി. ആഗസ് റ്റ് മാസം ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സുഡോക്കു കൊക്ക് നിർമിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ജ്യാമിതീയ പുക്കളം എങ്ങനെ നിർമ്മിക്കാം - വെട്ടം സ്കൂളില റഷീദ് സാറിന്റെ ക്ലാസ്സിന്റെ ലിങ്ക് നൽകി വരച്ച് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകി. പങ്കെടുത്ത എല്ലാ കുട്ടികളേയും അഭിനന്ദിച്ചു. ഓഗസ്റ്റ് മാസത്തിൽ നടത്താനുള്ള ക്വിസ് പരിശീലനം സെപ് റ്റംബറിൽ നടത്താനുംതീരുമാനിച്ചു. ഒക്ടോബർ മാസത്തിൽ ക്വിസ് മാത്യകകൾ നൽകി. നവംബർ മാസത്തിൽ ഗണിത ക്വിസ് നടത്തി. ഡിസംബർ 22 ദേശീയ ഗണിത ശാസ് ത്ര ദിനത്തോടനുബന്ധിച്ച് ഗണിത സെമിനാർ നൽകി. ശ്രീനിവാസ രാമാനുജനുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുകയും പ്രദർശനം നടത്തുകയും ചെയ് തു . ഫെബ്രുവരി മാസത്തിൽ ഓരോ ഗണിത ശാസ് ത്രജ്ഞന്മാരുടെ വിവരശേഖരണംനടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
ന്യൂ മാത് സ്
രാധിക ടീച്ചറുടെ നേതൃത്വത്തിൽ 6 ലെ കുട്ടികൾക്ക് ന്യൂ മാത് സ് പരിശീലനം നൽകി വരുന്നു.