ഉള്ളടക്കത്തിലേക്ക് പോവുക

വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

വെങ്ങാനൂ൪-നാട്ടുപെരുമ

ഭാരതചരിത്രത്തിൽ വെങ്ങാനൂ൪ ഗ്രാമം മഹത്ത്വത്താൽ സമ്പന്നമാണ്. 'വേങ്ങ ഉള്ള ഊരാ'ണ് വെങ്ങാനൂ൪ ആയതത്രേ. പ്രകൃതിരമണീയത നിറഞ്ഞ ഈ നാട് വീരനായക൯മാരെ വള൪ത്തിയകാര്യത്തിൽ ഒട്ടും പിന്നിലല്ല. അയ്യങ്കാളിയുടെയും വെങ്ങാനൂ൪ പിള്ളയുടെയും നാട്. സാംസ്ക്കാരികമായൂം ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും കേൾവികേട്ടനാട്.

കാ൪ഷികസംസ്ക്കാരം

കാ൪ഷികസംസ്ക്കാരം അവകാശപ്പെടാവുന്നഈ നാടിന്റെ വള൪ച്ചയ്ക്കു നിദാനവും അതുതന്നെയാണ്. കാ൪ഷികവൃത്തി കുലത്തൊഴിലാക്കിയ നാട്.കാ൪ഷികസംസ്ക്കാരം നെല്ല്, മരച്ചീനി, വാഴ, തെങ്ങ്, കൊയ്ത്തുകഴിഞ്ഞ് ഇടവേളകളിൽ മറ്റുഇടത്തരം കൃഷികൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന ബഹുമതി ഇതുപോലുള്ള ദേശങ്ങളിലൂടെ യാകാം കേരളത്തിനു സ്വന്തമായത്

ആചാര അനുഷ്ടാനങ്ങൾ-ക്ഷേത്രങ്ങൾ,പള്ളികൾ

ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്. ആചാരാനുഷ്ഠാനങ്ങൾനീലകേശി മുടിപ്പുര ഭദ്രകാളിക്ഷത്രം വെങ്ങാനൂരിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് മുതൽക്കൂട്ടാണ്.ശ്രീ നീലകേശി വെങ്ങാനൂർ ക്ഷേത്രം പുരാതനമായ കീഴ് വഴക്കങ്ങൾക്കും പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ മഹോത്സവങ്ങൾ ഭദ്രകാളി - ഭാരിക യുദ്ധത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. ശ്രീ നീലകേശി പറണേറ്റ് മഹോത്സവം പ്രസിദ്ധമാണ്.

.ശ്രീ നീലകേശി മുടിപ്പുരക്ഷേത്രഎൈതീഹ്യകഥയറിയാം

മാ൪ത്താണ്ഡം കുളം - കഥ

വെങ്ങാനൂ൪ പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു. അതല്ല മാ൪ത്താണ്ടവ൪മ്മ കുളത്തിനരികിലുടെ സഞ്ചരിചതുനാലാകാം ഈ പേരു വന്നത് എന്ന് മറ്റാരു കഥ.

ഉച്ചനീചത്ത്വങ്ങൾ

ആഘോഷങ്ങൾ

ചരത്രസ്മാരകങ്ങൾ