സി.യു.പി.എസ് കാരപ്പുറം/നല്ല പാഠം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('പ്രമാണം:Sg30.48477.png|ലഘുചിത്രം|'''പ്ലാസ്റ്റിക്ക് പുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക്ക് പുനരുപയോഗം

സഹജീവികളോടും പരിസ്ഥിതിയോടും ഉള്ള പ്രതിബദ്ധതയുള്ള കുട്ടികൾക്ക് മലയാള മനോരമ പത്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് നല്ലപാഠം.നല്ലപാഠം പ്രവർത്തനത്തിന്റെ ഫലമായി കാരപ്പുറം അങ്ങാടിയിലെ വിവിധ കടകളിൽ നിന്നുള്ള ഉപയോഗ ശേഷമുള്ള പ്ലാസ്റ്റിക് ചാക്കുകൾ സ്കൂളിൽ ശേഖരിക്കുകയും അവ ഗ്രോബാഗ് ആക്കി ജൈവ കൃഷി നടത്തുകയും ചെയ്തു.വിദ്യാർഥികൾക്ക് ജൈവ പച്ചക്കറി കൃഷിയിൽ പരിശീലനം നൽകികൊണ്ട് പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷി ഭവനിൽ നിന്നു ലഭിച്ച പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, പയർ. എന്നിവയുടെ തൈകൾ സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകികൊണ്ട് ആരംഭിച്ചു . പി.ടി.എ.കമ്മിറ്റി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൊണ്ട് ഗ്രോ ബാഗിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. വരുംദിവസങ്ങളിൽ കൃഷി ഓഫീസർ , കർഷകർ ഉൾപ്പെടെയുള്ള ആളുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തി .കൂടുതൽ ഗ്രോബാഗ് കൃഷി ചെയ്യും. തൈ നടൽ പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികൾ പിടിഎ കമ്മിറ്റി അംഗങ്ങൾ ,അധ്യാപകർ ,മാനേജർ എന്നിവർ പങ്കാളികളായി.