ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.. ഏകദ്ദേശം 50 പേർ ക്ലബ്ലിലെ അംഗങ്ങളായി. ക്ലബ്ബിന്റെ കൺവീനറായി ശ്രിമതി ലത വി. ജി യെ തെരഞ്ഞെടുത്തു.

സോഷ്യൽ സയൻസ് ക്ലബ്

സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാൻ സഹായിക്കത്തക്ക വിധമുള്ള പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നു.

ss

അമൃത അമൃത മഹോത്സവത്തിന് ഭാഗമായി എല്ലാ കുട്ടികളും സ്വാതന്ത്ര്യസമര ജ്വാല തെളിയിക്കുന്നു തെളിയിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾ തന്നെ അതിയന്നൂർ പഞ്ചായത്തിന്റെ ഇന്നലെ സ്കൂൾ സ്ഥിതിചെയ്യുന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശമായ അതിന്റെ പഞ്ചായത്തിലെ ഒരു പ്രാദേശിക ചരിത്രം സ്കൂളിൽ നിന്നും എഴുതി തയ്യാറാക്കി അധ്യാപകരുടെയും കുട്ടികളുടെയും ഒത്തൊരുമിച്ചുള്ള പങ്കാളിത്തത്തോടെ എഴുതി തയ്യാറാക്കിദിനാചരണങ്ങളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരണം നടത്തിവരുന്നു സാഹിത്യം കല കായികം ശാസ്ത്രം എന്നീ വിഭാഗത്തിലുള്ള പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിന് ഭാഗമായി ഡോക്ടർ സോമരാജൻ ആയുർവേദ വൈദ്യൻ ആദരിക്കുകയും അദ്ദേഹവുമായി അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു കൂടാതെ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ഭരണഘടന തയ്യാറാക്കി പ്രകാശനം ചെയ്തു.

സയൻസ് ക്ലബ്ബ്

science lab

ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കിടയിൽ ചാന്ദ്രദിന ആഘോഷത്തിന് പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 17/7/21 ൽ ഒരു ബിനാർ നടത്തുകയുണ്ടായി നേതൃത്വം നൽകിയത്. Sri Nishank ആയിരുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബജറ്റ് ഹോം പദ്ധതിയുടെ ഭാഗമായുള്ള സയൻസ് കിറ്റ് വിതരണം ചെയ്യുകയും കുട്ടികൾക്ക് അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് ലൂടെ നൽകുകയും ചെയ്തു.

ലോക പ്രകൃതി സംരക്ഷണ ദിനം

ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ്  അധ്യാപികമാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.ജൂൺ മാസം ദിനാചരണങ്ങളുടെ ഭാഗമായി റീഡിങ് ഡേ യിൽ ഇംഗ്ലീഷ് അധ്യാപകർ ഒരു വീഡിയോ തയ്യാറാക്കി പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ആയിരുന്നു ആ വീഡിയോ. അദ്ധ്യാപകർ തയ്യാറാക്കിയ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിലെ വീഡിയോകൾ ചാനലിൽ അപ്‌ലോഡ് ചെയ്തു. 

ഹലോ ഇംഗ്ലീഷ്

യുപി ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ മികവിനായി നടപ്പിലാക്കിയ ഒരു പ്രോഗ്രാമാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാംഹലോ ഇംഗ്ലീഷ് ഫെസ്റ്റ് ജനുവരി മാസത്തിൽ പിടിഎ മെമ്പറെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു ഇതിൽ ഓരോ ആഴ്ചയും ഓരോ വീഡിയോ send ചെയ്യും  . സ്കൂൾതലത്തിൽ നടത്തപ്പെട്ട പ്രോഗ്രാമിൽ യുപിയിലെ ഇംഗ്ലീഷ് ഭാഷ അധ്യാപകരും വിദ്യാർത്ഥികളും ഊർജ്ജസ്വലതയോടെ പങ്കെടുത്തു എച്ച്. എസ്  വിഭാഗം ഇംഗ്ലീഷ് സീനിയർ അധ്യാപികയായ സിസ്റ്റർ ശോഭിതയുടെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി ടി എ പ്രസിഡന്റ്  ശ്രീ ജോണി ആയിരുന്നു  വിശിഷ്ട അതിഥി.  ശ്രീമതി അനുഷ സോണി   ടീച്ചർ സ്വാഗതം ആശംസിച്ചു , ഡോക്ടർ ഷാഹിദ ഷെറിൽ  ടീച്ചർ നന്ദി പറയുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഹലോ ഇംഗ്ലീഷ് വീഡിയോയും പ്രദർശിപ്പിക്കുകയുണ്ടായി

എക്കോ ക്ലബ്

എക്കോ ക്ലബ്
eco

പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.ഇതിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു കൂടാതെ വനംവകുപ്പിന് നേതൃത്വത്തിൽ നടന്ന പ്രസംഗം ഉപന്യാസം എന്നിവയ്ക്ക് നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു ഒരു ഔഷധത്തോട്ട എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിച്ചു വരുന്നു

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു.ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ ക്രമീകരിക്കുകയും ഹെൽത്ത് ഹൈജീൻ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി രാഖി ശ്രീമതി പ്രിയ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു കുട്ടികൾക്ക് ഫ്രീയായി വിതരണം ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ നന്ദകുമാറിനെ കുഷ്ഠരോഗ ത്തെക്കുറിച്ചുള്ള അവബോധ ക്ലാസ് 5 10 ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള വാക്സിനേഷൻ എന്നിവയും ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

ഹിന്ദി ക്ലബ്ബ്

അസംബ്ലി

രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി വിവിധ പരിപാടികൾ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . എല്ലാ ബുധനാഴ്ചയും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു.

പ്രേംചന്ദ് ജയന്തി ദിനം

ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. നിരവധി കുട്ടികൾ ഇതിൽ പങ്കെടുത്തു. എല്ലാ പ്രോഗ്രാമുകളും നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിൽ എല്ലാ കുട്ടികൾക്കും ആസ്വദിക്കാൻ സാധിച്ചു .വേറിട്ടൊരു ദിനാചരണം ആയിരുന്നു.പോസ്റ്റർ നിർമ്മാണം, പ്രേംചന്ദിനെ കുറിച്ചുള്ള കഥ, പ്രസംഗം കവിതാലാപനം എന്നീ പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു ഈ ദിനം.

സ്പോർട്സ് ക്ലബ്

CLUB

ദേശീയ കായികദിനം

ഓഗസ്റ്റ് 29 ദേശീയ കായിക ദിനം ഓൺലൈൻവഴി സമുചിതമായി ആഘോഷിച്ചു. സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും പ്രസംഗം രൂപേണ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.

KCSL

KCSL

നീതിയിലും സ്നേഹത്തിലും ഈശ്വര വിശ്വാസത്തിൽ അടിയുറച്ച് ഒരു തലമുറയെ വാർത്തെടുക്കുന്നത് KCSLസംഘടന ശ്രദ്ധ പതിപ്പിക്കുന്നു സിസ്റ്റർ  വിനീത പോൾ ,ശ്രീമതി സെലിൻ എന്നിവരുടെ നേതൃത്വത്തിൽ ഈ സംഘടന സജീവമായി പ്രവർത്തിക്കുന്നു

ഗാന്ധിദർശൻ

soap
ശ്രീമതി സ്റ്റെല്ല ശ്രീമതി പ്രതിഭ എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിദർശൻ സജീവമായി പ്രവർത്തിക്കുന്നു തൊഴിൽ പരിശീലനത്തിന് ഭാഗമായി സോപ്പ് നിർമ്മാണം ലോഷൻ നിർമാണം എന്നിവയും നടത്തിവരുന്നു
പത്ര വാർത്തകൾ

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

2019 ജൂൺ മാസത്തിൽ സിസ്റ്റർ ശോഭയുടെയും ശ്രീമതി മഞ്ജുവിനെയും നേതൃത്വത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു എല്ലാം ബുധനാഴ്ചകളിലും 3 30 വരെ മുതൽ നാല് 30 വരെ ആണ് ക്ലാസുകൾ നടത്തിവരുന്നത് ആനിമേഷൻ സ്റ്റോറി സ്റ്റോറി ബോർഡ് തയ്യാറാക്കൽ ആനിമേഷൻ ഇങ്ക്സ്കേപ്പ് ഗ്രാഫിക് എഡിറ്റർ പ്രോഗ്രാം തുടങ്ങി വിവരവിനിമയ സാങ്കേതിക വിദ്യയിലെ വ്യത്യസ്തമേഖലകളിൽ കുട്ടികളുടെ ശ്രദ്ധ പഠിപ്പിക്കാനും അതോടൊപ്പം അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും ലിറ്റിൽ കൈറ്റ്സ് ന് സാധിച്ചു

റെഡ് ക്രോസ്

റെഡ് ക്രോസ്
red cross

അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ് 2010 മുതൽ ഈ സ്കൂളിൽ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു ഫുഡ് ഫെസ്റ്റ് നടത്തി നിർധനരായ രണ്ടു കുട്ടികൾക്ക് 10000 രൂപ വീതം കൊടുത്തു കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദർശിച്ച് അവർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു ഹോസ്പിറ്റൽ സന്ദർശിച്ചു കൂട്ടിരിപ്പുകാർക്ക് ഫുഡ് നൽകുകയും ഹോസ്പിറ്റൽ വൃത്തിയാക്കുകയും ചെയ്തുഅന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് യുവതലമുറയിൽ സേവനസന്നദ്ധത സ്നേഹം ദയ എന്നീ ഉൽകൃഷ്ട ദൃശ്യങ്ങൾ രൂഢമൂലം ആക്കുന്നതിനു വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ് മനുഷ്യസ്നേഹികളായ ഉത്തമ പൗരൻ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ ആകുന്നത് ഒരു അഭിമാനമായി കണക്കാക്കി കൊണ്ട് 2010 ൽ ആണ്. 160 കുട്ടികളാണ്  ഈ സംഘടനയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത്. Life lesson എന്നപേരിൽ കുട്ടികളുടെ ഇടയിലുള്ള പ്രശ്നങ്ങളെ നേരിടാനും തരണം ചെയ്യാനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന പഠന അവബോധ പരിപാടി എല്ലാമാസവും രണ്ടു ക്ലാസുകൾ കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

വർക്ക് എക്സ്പീരിയൻസ്

ലോക ഡൗൺ കാലത്തെ അളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും അവരുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിപരിചയം ഓൺലൈൻ ക്ലാസുകളിലെ കുട്ടികൾക്ക് വർക്കുകൾ നൽകുകയും ആ വർക്കുകൾ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകി. ലോക്കഡൗണിൽ വിരിഞ്ഞ വസന്തം എന്ന പ്രോഗ്രാം ഡിസംബർ 19 ആം തീയതി സ്കൂളിൽ സംഘടിപ്പിച്ചു ഈ വസന്തത്തിൽ പങ്കെടുക്കുന്നതിനാൽ ധാരാളം കുഞ്ഞുങ്ങൾ തങ്ങളിൽ വിരിഞ്ഞ ഭാവനകളെ രൂപങ്ങൾ ആക്കി മാറ്റി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.

ഗൈഡിങ്

ഗൈഡൻസ്
guiding

സേവനസന്നദ്ധതയും ദേശസ്നേഹികളും വർണ്ണ വർഗ്ഗ ജാതി മത ങ്ങൾക്ക് അതീതമായി മാനവികത ഉൾക്കൊള്ളാനും ഉത്തമ പൗരന്മാരായി വളരാൻ സജ്ജമാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ശ്രീമതി സജിത ,സിസ്റ്റർ സാരൂപ്യ ,ശ്രീമതി മേരി ഫാൻസി എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിങ് മൂന്ന് യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നുനമ്മുടെ സ്കൂളിലെ സേവന തൽപരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഗൈഡിങ്. ആകെ 75 കുട്ടികളുണ്ട്.

2020-2021

കൊറോണ കാലഘട്ടത്തിൽ ഓരോ കുട്ടിയും നിർമിച്ചുനൽകിയ മൂവായിരത്തോളം മാസ്ക് ആശുപത്രികളിൽ നൽകാനായി നെയ്യാറ്റിൻകര ജില്ലാ ഓഫീസിൽ നൽകി ചെറിയൊരു തുക സഹായ നിധിയിലേക്ക് സംഭാവന നൽകി .ഈ അധ്യയന വർഷം 21 കുട്ടികളെ രാജ്യപുരസ്കാർ അവാർഡിന് അർഹരായി.

2021- 2022

guiding

8 കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി. രണ്ടു കുട്ടികൾക്ക് പഠന സഹായം നൽകി. സാമൂഹികസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനം നമ്മുടെ സ്കൂളിൽ സജീവമാണ്.