ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്കാദമിക പ്രവർത്തനങ്ങൾ
വിദ്യാലയങ്ങൾ നാടിന്റെയും നാട്ടുകാരുടെയും വീടാണ് .തൊഴിലില്ലാഴ്മയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും കരകയറി ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ജി യു പി സ്കൂൾ പഴയകടയ്ക്കൽ എന്ന നാടിൻറെ വിദ്യാലയം. സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ. പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കിയിട്ടാണ് വിദ്യാലയ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷ പരിശീലനം, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , ഭാഷാ വാണി തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.തുടർച്ചയായ എൽ.എസ് എസ്., യു എസ് എസ് പരീക്ഷയിൽ വിജയം എന്നിവ ലഭിച്ചിട്ടുണ്ട് .വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.
പഠനോൽസവം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു പഠനോൽസവങ്ങൾ. കുട്ടികൾ വിദ്യാലയാന്തിരീക്ഷ്ത്തിൽ നിന്നും കരസ്ഥമാക്കിയ അറിവുകൾ പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.വളരെ ഭംഗിയായി ഈ വിദ്യാലയ്ത്തിലും ഈ പ്രവർത്തനം നടക്കുകയുണ്ടായി.ആദ്യം സ്കൂളിൽ വെച്ച് ഓരെ ക്ലാസ്സ് അടിസ്ഥാനത്തിലും പീന്നീട് മുഴുവൻ ക്ലാസ്സുകളെയും ഉൾപ്പെയുത്തി സ്കൂൾ അടിസ്ഥാനത്തിലും പിന്നീട് വിദ്യാലയത്തിനറെ പരിസര പ്രദേശങ്ങളിലും കുട്ടികളുടെ പഠന പാഠ്യേതര പ്രവര്ത്തനങ്ങൾ വൈകുന്നേര സമയങ്ങളില് നടക്കുകയുണ്ടായി.
ലിറ്റിൽ സ്കോളർ ടാലൻറ് പരീക്ഷ
പൊതു വിഞ്ജാനവും പാഠപുസ്തകങ്ങളിലെ ചോദ്യങ്ങളും ഉൾപ്പെടുത്തി കുട്ടികൾക്കായി ലിറ്റിൽ സ്കോളർ ടാലൻറ് എക്സാം നടത്തിവരുന്നു . വാർഷിക പരീക്ഷയുടെ സമയത്താണ് ഈ പരീക്ഷ നടത്താറുളളത് .പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കാനും പൊതുവിജ്ഞാനസമ്പാദനത്തിനും, പാഠഭാഗത്തിന്റെ ആഴത്തിലുള്ള പഠനത്തിനും ഈ പരീക്ഷ സഹായകരമാകുന്നുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ടാലൻറ് എക്സാം നടത്തിവരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ പിന്തുണയാണ് ഈ സംരംഭത്തിന് കരുത്താവുന്നത് . അതുകൊണ്ടുതന്നെ തികച്ചും ലാഭകരവും കുട്ടികളുടെ നിലവാരത്തിന് യോജിക്കുന്നതും ആയ ഈ പുസ്തകം കുട്ടികളെ വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്നു. ടാലൻറ് എക്സാം കൃത്യമായ ആസൂത്രണത്തോടെ കൂടിയാണ് നടപ്പിലാക്കുന്നത്. പരീക്ഷയിൽ മുന്നിലെത്തുന്നവർക്ക് കാഷ് അവാർഡ് നൽകുന്നതിനുപുറമേ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകുന്നു.
പ്രതിഭയെ തേടി പ്രതിഭാദരം
2019-20 അദ്ധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യസ വകുപ്പിൻറെ നിർദ്ദേഷ പ്രകാരം "പ്രതിഭയെതേടി" എന്ന പരിപാടി ' വിപുലമായി നടപ്പിലാക്കി. അതിന് വേണ്ടി പ്രത്യേക പി ടി എ എസ്സ് എം സി യോഗങ്ങൾ ചേരുകയും ചർച്ചചെയ്ത് പരിപാടി ആസൂത്രണം ചെയ്യുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. സ്കൂളിന്റെ പരിസരത്ത് വിവിധ മേഖലകളിൽ അസാമാന്യ കഴിവ് തെളിയിച്ചവരെയാണ് സ്കൂളിൽവെച്ച് ആദരിച്ചത്. വിദ്യാലയത്തിൽ പഠിക്കുകയും വലിയ സ്ഥാനങ്ങളിൽ എത്തുകയും ചെയതവരെ യാണ് സ്കൂളിനുവേണ്ടി ആദരിച്ചത്.
സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
കുട്ടികളിൽ മൽസര ബുദ്ധി വളർത്തുന്നതിന് വേണ്ടിയും നമ്മുടെ രാജ്യത്തിൻറെ ഭരണ സംവിധാനത്തെയും ജനാധ്യപത്യ പ്രക്രിയകളെ മന്സ്സിലാക്കുന്നതിന് വേണ്ടിയും ഓരോ അദ്ധ്യയന വർഷവും സ്കൾ പാർലിമെൻറ് തെരഞ്ഞടുപ്പ് നടത്തുന്നു . സാധാരണ സ്കുൾ ലീഡർ പോസറ്റിലേക്കാണ് മൽസരം നടത്താറുളളത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് സ്ഥാനാർത്ഥികളായി മത്സര രംഗത്ത് ഉണ്ടാവാറുളളത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും മൽസരത്തിന് ഉണ്ടാവാറുണ്ട്. എല്ലാംസ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിക്കകയും,പോസ്റ്റർ,ക്ലാസ്സിൽ കയറി യുള്ള പ്രചാരണം എന്നിവ നടക്കുകയുംചെയ്യു്നു..ഇലക്ഷൻ നടത്തിപ്പ്(പ്രിസെെഡിങ്ങ് ഓഫീസർ അടക്കം) കുട്ടികൾ ഏറ്റെടുക്കുകയും,ക്രമസമാധാനം. ഫലപ്രഖ്യാപനം,ഇതെല്ലാം പ്രത്യേക പരിശീലനം മേടിയ വിദ്യാർത്ഥികൾ തെന്നെ നിർവഹിക്കുന്നു.
പഠനവീട്
മലായാളം ,ഇംഗ്ലീഷ്,ഗണിതം,മറ്റു ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടിയാണ് പഠനവീട്. അത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്‍മമായ ഇടപെടൽഇതാണ് പഠന വീട്.ഇതിന്റെ ഭാഗമായി സ്വരാക്ഷരങ്ങൾ ,ചിഹ്നങ്ങൾ ,വ്യഞ്ജനാക്ഷരങ്ങൾ എന്നിവ കട്ടിക്കടലാസിൽ വെട്ടിയെടുത്ത് കുട്ടികൾക്ക് നൽകുകയും അവരത് ശരിയായി ചേർത്ത് വെച്ച് വാക്കുകൾ ഉണ്ടാക്കുകയും വായിക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെയും സൂചനകളിലൂടെയും കഥ വികസിപ്പിക്കുകയും .വരികൾ കൂട്ടിച്ചേർത്തു കവിത വികസിപ്പിക്കുകയും ചെയ്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എഴുത്തിലും വായനയിലും ഉള്ള അടിസ്ഥാന ശേഷികൾ വളർത്തിയെടുക്കാൻ കഴിയുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. . സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, കാഴ്ച്ച പരിശോധന ക്യാമ്പ് വിവിധ മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.