ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സമീപകാല പ്രവർത്തനങ്ങൾ

  • ലോക വന്യജീവി ദിനാഘോഷം, 03 മാർച്ച് 2022


വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയും അവയുടെ വംശനാശം തടയുകയുമാണ് ലോക വന്യജീവി ദിനം ഓർമ്മപ്പെടുത്തുന്നത്. ആവാസവ്യവസ്ഥയുടെ പ്രധാന ജീവി വർഗ്ഗങ്ങളെ വീണ്ടെടുക്കൽ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം.

പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെയും, പെരിയാർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ തേക്കടിയിൽവെച്ച് ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വന്യജീവി സംരക്ഷണത്തെക്കുറിച്ച് ക്ലാസും, വനത്തെയും വന്യജീവികളെയും അടുത്തറിയുന്നതിനായി ട്രക്കിങ്ങും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിനും, വന്യ പ്രകൃതിയെ അടുത്തറിയുന്നതിനും ഈ പരിപാടി സഹായകമായി.

  • യുദ്ധമില്ലാത്ത ലോകം - 2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.


ലോക മാതൃഭാഷാ ദിനാചരണം - 21-02-2022

  • മാതൃഭാഷാദിനാചരണം 1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.                ഭാഷാ സാംകാരിക വൈവിധ്യവും ബഹുഭാ ഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ UNESCO ആസ്ഥാനത്തിലും അംഗരാഷ്ടങ്ങളും ലോകമാതൃഭാഷാ ദിനം വർഷംതോറും ആചരിക്കുന്നു.          ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിൽ ലോക മാതൃഭാഷാ ദിനം വളരെ ഭംഗിയായി ആ ഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബംഗങ്ങളാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിദ്യാരംഗം കലാസാഹിത്യ വേദി ജോയിന്റ് കൺവീനർ ശ്രീ ജോബറ്റ് പി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കൺവീനർ ശ്രീമതി അൽഫോൺസാ ജോൺ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ സെൽവൻ. കെ നിർവഹിച്ചു. ക്ലബ്ബംഗങ്ങളുടെ കവിതാലാപനം, പ്രസംഗം, നാടൻപാട്ട് തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു. ക്ലബ്ബ് പ്രസിസന്റ് കുമാരി ആൻ മരിയ കുട്ടികൾക്ക്‌ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വികാസം എന്നിവ മനസ്സിലാക്കുന്നതിന് സഹായകമായ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാരംഗം കബ്ബ് സെക്രട്ടറി കുരി ആനന്ദി നന്ദിഅർപ്പിച്ചതോടെ പരിപടി അവസാനിച്ചു.
  • പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 19ന് സ്കൂൾ പരിസര ശുചീകരണം നടത്തി.
  • ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം. Interview
  • ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം promo
  • പ്രവേശനോത്സവം 2021
  • 2021 മാർച്ച് എസ് എസ് എൽ സി - 100% വിജയം - അനുമോദന സമ്മേളനം
  • വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം 2021
  • പരിസ്ഥതി ദിനാഘോഷം ജൂൺ 5, 2021