ഗോപാലകൃഷ്ണ ദേവധാർ

Schoolwiki സംരംഭത്തിൽ നിന്ന്
07:30, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ)

1871 ആഗസ്റ്റ് മാസം ഇരുപത്തി ഒന്നിന് പൂനെയിലെ ഒരു സാധാരണ കുടുംബത്തിൽ ഗോപാല കൃഷ്ണ ദേവധാർ ജനിച്ചു . പൂനെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. 1904 ൽ എം എ പാസ്സായതിനു ശേഷം അവിടെത്തന്നെ ആര്യൻ വിദ്യാ സൊസൈറ്റി ഹൈസ്കൂളിന്റെ പ്രിൻസിപ്പലായി . പിന്നീട് അതേ സ്ഥാപനത്തിന്റെ മാനേജിങ് കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു .

ഗോപാല കൃഷ്ണ ഗോഖലെ , ലോകമാന്യ തിലകൻ തുടങ്ങിയ നേതാക്കളുടെ ആദർശങ്ങളും പ്രവർത്തനങ്ങളും ദേവധാറിന്റെ രാഷ്ട്രീയ ബോധം നിർണ്ണയിക്കുന്നതിലും സാമൂഹ്യബോധം വളർത്തിയെടുക്കുന്നതിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.ഇന്ത്യയുടെ നല്ല ഭാവിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ കഴിയുന്ന അർപ്പണ മനോഭാവത്തോടെ ചുമതലകൾ ഏറ്റെടുക്കാൻ കഴിയുന്ന ഒരു യുവ തലമുറയെ കണ്ടെത്താനും പരിശീലിപ്പിക്കാനും വേണ്ടി ഗോപാല കൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരത സേവാ സംഘത്തിന്റെ - Servants of India Society - (SIS)- മൂന്ന് സ്ഥാപക മെമ്പർമാരിൽ ഒരാൾ ദേവധാർ ആയിരുന്നു. പിന്നീട് ന്റെ പ്രെസിഡന്റായി ദേവധാർ ചുമതലയേറ്റു.

"https://schoolwiki.in/index.php?title=ഗോപാലകൃഷ്ണ_ദേവധാർ&oldid=1710131" എന്ന താളിൽനിന്ന് ശേഖരിച്ചത്