ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജനാധിപത്യബോധവും ദേശീയബോധവും വളർത്തുന്നതിനും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിലും പഠനപ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള വേദിയാണ് സാമൂഹ്യശാസ്ത്രക്ലബ്ബ്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,മത്സരങ്ങൾ,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്നിവ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനം 2021 -2022

സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം 2021 ജൂലൈ 22 ന് കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്ര വിഭാഗം അധ്യാപകൻ ഗിരീഷ് പത്തൂർ ഓൺലൈൻ വഴി നിർവഹിച്ചു സമകാലിക ലോകത്തിൽ ചരിത്രത്തിലെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു ഹെഡ്മിസ്ട്രസ് സനിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചരിത്ര വിഭാഗം അധ്യാപകരായ ബൈജു സ്വാഗതവും ദീപേഷ് ആശംസയും പറഞ്ഞു.പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ചൈതന്യ നന്ദി രേഖപ്പെടുത്തി.കോവിഡ് പശ്ചാത്തലത്തിലും നിരവധി പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. ജൂലൈ 11 ലോക ജനസംഖ്യാ ദിന ക്വിസ് മത്സരം പ്രസംഗമത്സരം, പോസ്റ്റർ തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.ക്വിറ്റ് ഇന്ത്യ ദിനത്തിൽ സ്വാതന്ത്ര്യസമരസേനാനികളുടെ ആൽബം തയ്യാറാക്കൽ ,പ്രബന്ധ രചന എന്നീ പഠന പ്രവർത്തനങ്ങൾ നൽകി.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തിഗാനം,ഡിജിറ്റൽ ആൽബം നിർമ്മാണം,പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, ചർക്ക നിർമാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ചിരസ്മരണ എന്ന പേരിൽ പൊതു വിദ്യാലയത്തിലെ കുട്ടികൾക്ക് വിവിധ പഠന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പ്രബന്ധരചന, ചിത്രരചന, പഠന പ്രൊജക്റ്റ്, പ്രാദേശിക ചരിത്ര രചന എന്നീ പഠനപ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിലും സംഘടിപ്പിച്ചു സ്കൂൾതലത്തിൽ നിന്ന് ഏറ്റവും മികച്ച സൃഷ്ടികൾ ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു നൽകി.

നമ്മുടെ വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ് ഉത്‌ഘാടനം ജൂലൈ 22 ന് കോട്ടക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ ചരിത്ര വിഭാഗം അധ്യാപകൻ ഗിരീഷ് പത്തൂർ ഓൺലൈൻ വഴി നിർവഹിച്ചു.സമകാലിക ലോകത്തിൽ ചരിത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ കുറിച് സംസാരിച്ചു .HM സനിത ടീച്ചർ അധ്യക്ഷനായ ചടങ്ങിൽ ചരിത്ര വിഭാഗം അധ്യാപകരായ ബൈജു സ്വാഗതവും ദീപേഷ് ആശംസയും അർപ്പിച്ചു .10 A ക്ലാസ്സിലെ ചൈതന്യ നന്ദിയും രേഖപ്പെടുത്തി .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും നിരവധി ക്ലബ് പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു .ജൂലൈ 11 ലോക ജനസംഖ്യ ദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. 10 A ക്ലാസ്സിലെ ചൈതന്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഹിരോഷിമ നാഗസാക്കി ദിനത്തിൽ പ്രസംഗ മത്സരം , പോസ്റ്റർ രചന , പത്ര കുറിപ്പ് തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.ആര്യ (10B),സുരാജ് (10 A),അവിനയ (10 A) എന്നിവർ സമ്മാനാർഹരായി . ക്വിറ്റ് ഇന്ത്യ ദിനത്തിൽ സ്വാതന്ത്ര സമര സേനാനികളുടെ ആൽബം തയാറാക്കൽ ,പ്രബന്ധ രചന എന്നീ പഠന പ്രവർത്തനങ്ങൾ നൽകി.ആഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ ദേശഭക്തി ഗാനാലാപനം ,ഡിജിറ്റൽ ആൽബം നിർമ്മാണം , പ്രസംഗം ,പെൻസിൽ ഡ്രോയിംഗ് ( ദണ്ഡിയാത്ര ),ചർക്ക നിർമ്മാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.ഭാരതത്തിന്റെ സ്വാതന്ത്ര ലബ്‌ദിയുടെ 75 ാ വാർഷികാഘോഷങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലാ പൊതുവിദ്യഭ്യാസ വകുപ്പ് ചിരസ്മരണ എന്നപേരിൽ പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക് വിവിധ പഠനപ്രവർത്തനങ്ങൾ സംഘ്ടിപ്പിക്കുകയുണ്ടായി . പ്രബന്ധ രചന (സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് കയ്യൂർ സമരത്തിന്റെ സംഭാവന),ചിത്രരചന (എണ്ണച്ചായം ),പഠനപ്രോജെക്ട് (ബ്രിട്ടിഷ് കോളനിവാഴ്ചയ്ക്കെതിരെ കാസർഗോഡ് ജില്ലയിൽ നടന്ന ജനകീയ മുന്നേറ്റങ്ങ),പ്രാദേശിക ചരിത്രരചന സ്കൂൾ തലത്തിൽ നിന്ന് എന്നീ പഠന പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിലും സംഘടിപ്പിച്ചു. ഏറ്റവും മികച്ച സൃഷ്ടികൾ സെലക്ട് ചെയ്ത് ഉപജില്ലാ വിലയിരുത്തലിനു വേണ്ടി നൽകി .