ഗവ. എച്ച് എസ് ഓടപ്പളളം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:47, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (മെച്ചപ്പെടുത്തി)

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു

നാടിനെ അറിയാൻ നാട്ടറിവു യാത്രകൾ

സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാടിനെ അറിഞ്ഞ് നാട്ടറിവുകൾ ശേഖരിക്കാനായി നാട്ടറിവു യാത്രകൾ നടത്തി. ഒഴിവു സമയത്ത് പുതുവീട് വയലിലെത്തിയ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങൾ കർഷകരുമായി അഭിമുഖം നടത്തുകയും നാട്ടറിവുകൾ ശേഖരിക്കുകയും ചെയ്തു. വയലിലിറങ്ങി ഞാറു നട്ടത് കുട്ടികൾക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായി. ശേഖരിച്ച വിവരങ്ങൾ പിന്നീട് സെമിനാറിൽ മറ്റു കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ യാത്ര. സുരേഷ്, സതീഷ് എ.എസ്. തുടങ്ങിയ കർഷകർ സംസാരിച്ചു.

നാട്ടറിവു യാത്രകൾ