ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

2019 ഫെബ്രുവരി അവസാനത്തോടെ കൊറോണ എന്ന മഹാമാരി നമ്മളെ കീഴ്പ്പെടുത്താനായി ലോകത്തെത്തി. ചൈനയിലെ വുഹാൻ എന്ന ചെറുപട്ടണത്തെ ആദ്യമായി അവ വിറപ്പിച്ചു. പിന്നീട് ലോകരാഷ്ട്രങ്ങളെയും വിഴുങ്ങാൻ തുടങ്ങി. ഇപ്പോൾ ഇതാ നമ്മുടെ ഇന്ത്യയിലും കൊച്ചു കേരളത്തിലും. കൊറോണ പകരുന്നത് ശരീരത്തിലെ സ്രവങ്ങൾ വഴിയും സമ്പർക്കം വഴിയുമാണ്. ഈ സ്രവത്തെ നമ്മൾ തൊട്ട് പിന്നീട് ആ കൈകൾ കൊണ്ട് നമ്മുടെ കണ്ണ്, വായ്, മൂക്ക്, എന്നിവയിൽ തൊടുമ്പോൾ അവ നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് നമ്മൾ കൊറോണയ്ക്ക് കീഴടങ്ങുന്നു. ലോകരാഷ്ട്രങ്ങളെ വിറപ്പിച്ചു കൊണ്ടാണ് കൊറോണ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിൽ വരാനുള്ള പ്രധാന കാരണം മറ്റൊന്നുമല്ല നമ്മുടെ മലയാളികൾ ഈ ലോകരാഷ്ട്രങ്ങളിലുണ്ട്. നഴ്സുമാരായും ആരോഗ്യ പ്രവർത്തകരായും അവരുടെ കുടുംബാംഗങ്ങളെ വിട്ട് മറ്റ് ദേശക്കാരെ ശുശ്രൂഷിച്ച് കഴിയുന്നവർ, മറ്റ് പ്രവർത്തകർ, തൊഴിൽ അംഗങ്ങൾ. കൊറോണയ്ക്കെതിരെ വൻ തിരിച്ചടി നൽകി കൊണ്ട് നില്ക്കുകയാണ് നമ്മുടെ ഡോക്ടർമാർ , നഴ്സുമാർ , ആരോഗ്യ പ്രവർത്തകർ , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർ. ഭീതി വേണ്ട ജാഗ്രത മതി എന്ന് പറഞ്ഞ് സർക്കാരും.

മഹാരാജ്യങ്ങളായ ചൈന, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ന്യൂസിലാൻഡ്, സ്പെയിൻ എന്നിവർ. നോക്കി നില്ക്കെ പലരും മരണപ്പെട്ടു. വിദേശ രാജ്യങ്ങളെ പ്രശംസിച്ചു പറയുന്ന പലരും ഇന്ന് നമ്മുടെ രാജ്യത്തെപ്പറ്റി ഓർക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ചികിത്സ പോലും ലഭിക്കാതെ പലരും മരണപ്പെട്ടു. അവർക്ക് സാങ്കേതിക തലത്തിലുള്ള ലാബുകൾ ഉണ്ടെങ്കിലും അത് കൊറോണയ്ക്കു മുന്നിൽ ഫലവത്താകുന്നില്ല. കൊറോണ അമേരിക്കയെ പകുതിയോളം വിഴുങ്ങി കഴിഞ്ഞു. ബ്രിട്ടനും ഇത് പോലെ തന്നെ. മറ്റ് സാമ്പത്തിക രാജ്യങ്ങളെക്കാളും എത്രയോ ഭേദമാണ് നമ്മുടെ കൊച്ചു രാജ്യമായ ഇന്ത്യ. ലോകത്ത് മരണം ഒരു ലക്ഷം കടന്നു. ഇന്ത്യയിൽ രോഗത്തിൽ നിന്ന് മുക്തി നേടിയവരുമുണ്ട്.

നമ്മൾ സർക്കാരും, പ്രധാനമന്ത്രിയും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിക്കണം. എങ്കിൽ മാത്രമേ നമുക്ക് കൊറോണയെ തുരത്താൻ കഴിയൂ. പണ്ട് വസൂരി, ക്ഷയം എന്നിവയ്ക്ക് മറുമരുന്നില്ലാതെ പലരും മരണപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അതിനൊക്കെ പല വഴികളും നമുക്കുണ്ട്. വസൂരി എന്ന മഹാമാരി പലർക്കും പകർന്നിരുന്നത് സമ്പർക്കം വഴിയാണ്. അത് കാരണം രോഗികളെ വീട്ടിൽ നിന്നും അകറ്റിയിരുന്നു. മറ്റ് രോഗങ്ങളെ തുരത്തിയ പോലെ ഈ കൊറോണയെയും തുരത്താം എന്ന പ്രതീക്ഷയോടെ….

ബാലാമണി ബി ബി​‍
5 ഗവ. എച്ച്.എസ്.എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം