സഹായം:ചിത്രങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്താം
ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുവാന്‍ അപ്ലോഡ് താള് പ്രയോജനപ്പെടുത്താവുന്നതാണ്
ഏതൊരു ലേഖനവും കൂടുതല്‍ ആസ്വാദ്യവും ആകര്‍ഷകവും അറിവുപകരുന്നതുമാകുവാന്‍ ചിത്രങ്ങള്‍ സഹായിക്കുന്നു. സ്കൂള്‍വിക്കിയും ചിത്രങ്ങളെ ലേഖനങ്ങളില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു.
വിജ്ഞാനപ്രദങ്ങളും പകര്‍പ്പവകാശ പരിധിയില്‍ വരാത്തതുമായ ചിത്രങ്ങളാണ് താങ്കള്‍ ഉള്‍പ്പെടുത്താന്‍ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്ലോഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാനുള്ള കൂടുതല്‍ സഹായം പ്രസ്തുത താളില്‍ നിന്നും ലഭിക്കുന്നതാണ്, ഇതിലൂടെ അപ്ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ മാത്രമേ സ്കൂള്‍ വിക്കിയിലെ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. സ്കൂള്‍ വിക്കിയിലേക്ക് അപ്ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന രീതികള്‍ അവലംബിക്കാവുന്നതാണ്.
- സ്കൂള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍, ചിത്രത്തിന് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്.
schoolphoto.jpg, pic12.pngതുടങ്ങിയ പേരുകള്‍ നല്കുന്നതിനു പകരം gghs_mpm_1.jpg , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.
പൂര്‍ണ്ണ വലിപ്പത്തില്‍ ഉള്‍പ്പെടുത്തുവാന്‍
[[ചിത്രം:111.jpg]
അല്ലെങ്കില്‍
[[ചിത്രം:ഫയലിന്റെ_പേര്.JPG|ചിത്രത്തിനുള്ള അടിക്കുറിപ്പ് ]]
എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്.
ചെറുരൂപങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍
ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍
[[ചിത്രം:ഫയലിന്റെ_പേര്.png|ലഘു]]
അല്ലെങ്കില്‍
[[ചിത്രം:ഫയലിന്റെ_പേര്555.png|ലഘുചിത്രം]]
അല്ലെങ്കില്‍
[[ചിത്രം:ഫയലിന്റെ_പേര്.png|thumb]]
എന്ന രീതിയും അവലംബിക്കാവുന്നതാണ്.
കൂടുതല്‍ വിപുലമായി ഉള്‍പ്പെടുത്തുവാന്‍
കൂടാതെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ് സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ് കൊടുക്കേണ്ടത്.
ഉദാഹരണം:
[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവര്‍മ്മ|രവിവര്‍മ്മ]] ചിത്രം.]]