ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmulloorpanavila (സംവാദം | സംഭാവനകൾ) (സ്കൂൾ ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുല്ലൂർപ്രദേശത്തെ ഏക സർക്കാർ യു.പി.വിദ്യാലയമാണ് ഗവ.യു.പി.എസ്.മുല്ലൂർ പനവിള. പനനിന്ന പുത്തൻവീട്ടിൽ ശ്രീ നാരായണൻ നാടാർ 1888 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ.

സമീപ പ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങളില്ലാതിരുന്ന അക്കാലത്ത് തന്റെ വികലാംഗയായ മകൾ കാർത്ത്യായനിക്ക് വിദ്യാഭ്യാസം ചെയ്യാനാണ് സ്കൂൾ ആംഭിച്ചത്. 18 സെന്റ്‍ ഭൂമിയിൽ വെട്ടുകല്ലുകൊണ്ടുളള ചുമരുകളും ഓലമേഞ്ഞതുമായ ഒരു ഷെഡിലായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. നാരായണൻ നാടാരുടെ കുടുംബപേരായ പനവിള എന്ന നാമം ചേർത്ത് പനവിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 1942-ൽ നാരായണൻ നാടാരുടെ മരണത്തെത്തുടർന്ന് ജ്യേഷ്ഠപുത്രനായ ശ്രീ.കേശവൻ നാടാർ 1947-48 അദ്ധ്യയന വർഷത്തിൽ തന്റെ പേരിലുണ്ടായിരുന്ന പനവിള സ്കൂൾ ഒരു രൂപ ഇഷ്ടദാന പ്രതിഫലമായി കൈപ്പറ്റി സർക്കാറിന് കൈമാറി. 1965-66 ൽ ഗവ.യു.പി.എസ് പനവിള എന്ന് പുനർനാമകരണം ചെയ്യുകയും യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.