Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരുപ്പ്
സമയം രാവിലെ ഏഴു മണി. “ഇന്നാണോ അമ്മേ അച്ഛൻ വരുന്നത്? “....... കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റ അമ്മു ആഹ്ളാദത്തോടെ അമ്മയോട് ചോദിച്ചു. അമ്മ ഒരു നനുത്ത പുഞ്ചിരിയോടെപറഞ്ഞു. "ഇന്നല്ല അമ്മു, അടുത്ത തിങ്കളാഴ്ച്ചയാണ്.”......"ഇനിഅധികംദിവസംഇല്ലല്ലോ......." എന്തൊക്കെയോചെയ്ത് തീർക്കാനുണ്ടെന്ന മട്ടിൽ അമ്മു പറഞ്ഞു
ഇപ്പോൾ അമ്മുവിന് പതിനൊന്ന് വയസ്സായി. അച്ഛൻ ഗൾഫിലേയ്ക്ക് പോയപ്പോൾ അമ്മുവിന് ആറു വയസ്സായിരിന്നു. രണ്ടുവർഷം മുൻപേ തന്നെ വീട്ടിൽ വരാൻ ആഗ്രഹിച്ചതാണെങ്കിലും വരാൻ കഴിഞ്ഞില്ല.അതു നീണ്ട് നീണ്ട് ഒടുവിൽ ഇതുവരെ എത്തി. വർഷമിത്ര കടന്നുപോയെങ്കിലും കുഞ്ഞുനാളിലെ അച്ഛനുുമൊത്ത എല്ലാ ഓ൪മ്മകളും മനോഹരമായ ഒരു ചുവർചിത്രം പോലെ അമ്മുവിന്റെ മനസ്സിൽ പതിഞ്ഞുകിടന്നു. ചുവപ്പ് അമ്മുനിന്റെ ഇഷ്ട നിറമായിരുന്നു. അച്ഛൻ പോയപ്പോൾ അമ്മുവിന് ഒരു വാക്ക്നൽകിയിരുന്നു തിരികെ വരുമ്പോൾ , അമ്മുവിന് ഒരു ചുവന്ന സിൻട്രല ഫ്രോക്ക് കൊണ്ടുവരുമെന്ന്.അച്ഛനത് മറന്നോ ആവോ..... പക്ഷേ അമ്മു അതിനെക്കുറിച്ച് ഓർക്കാത്ത നാളുകളില്ല. അച്ഛൻ മിഠായിയുടേയുംപേനയുടേയം പെൻസിലിന്റേയും പായ്ക്കറ്റുകൾ കൊണ്ടുവരുന്നതും അതു പൊട്ടിച്ച് കൂട്ടുകാർക്ക് കൊടുക്കുന്നതുംഎല്ലാം അമ്മുവിന്റെ നിത്യ സ്വപ്നമായി മാറിയിരുന്നു. വെളുപ്പാൻ കാലത്ത് സ്വപ്നം കണ്ടാൽ അത് ഫലിയ്കുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത്തരം സ്വപ്നങ്ങൾ രാവിലെ തന്നേ കാണേണമേ എന്നാണ് അമ്മുവിന്റെ ഇപ്പോഴത്തെ പ്രാർത്ഥന.
"അമ്മേ കഴിഞ്ഞ മാസം ഞങ്ങടെ സ്കൂളിൽ കൊറോണ എന്ന വൈറസിനെപ്പറ്റിയുള്ള ഒരു വീഡിയോകാണിച്ച് തന്നിരുന്നു. അതിൻെ പുതിയ പേര് കോവിഡ് 19 എന്നാണെന്നും അത് ചൈനയിൽ വ്യാപകമാതിപടരുന്നുവെന്നും മറ്റുള്ള രാജ്യങ്ങളിലേയ്ക്കും വ്യാപിയ്ക്കുന്നു എന്നും ദേ...... ടി.വി. യിൽ എഴുതികാണിയ്കുന്നു..”തന്റെ പുരികങ്ങൾ ചുളിച്ച് ആശങ്കയോടെ അമ്മ വേഗം ടി.വി. യിൽ എഴുതികാണിച്ച വരികളിലൂടെ കുറച്ച്നേരം കണ്ണോടിച്ചു...... അമ്മയുടെ മുഖം വാടിത്തളരുന്നത് അമ്മു കണ്ടു........ അച്ഛൻ ജോലിചെയ്യുന്ന
ഗൾഫുനാടുകളിലും ഈ രോഗം പടർന്നാവോ?....... അമ്മ ഒരു നിമിഷം ചിന്തിച്ചു.
കോളിംഗ് ബെൽ ശബ്ദം കേട്ടപ്പോൾ അമ്മു ചിന്തയിൽ നിന്നും ഉണർന്നു....... "അമ്മൂ.............ആരാന്ന്നോക്കിയേ.”.......അമ്മവിളിച്ച്പറഞ്ഞു..........അമ്മു ഓടിപ്പോയിവാതിൽ തുറന്നു. സന്തോഷത്തോടെവിളിച്ച് പറഞ്ഞു. "അമ്മേ....ദേ..... കുട്ടമ്മാവൻ വന്നിരിയ്കുന്നു.”........... അമ്മ വേഗം കുട്ടമ്മാവന് ചായ ഉണ്ടാക്കാൻ അടുക്കളയിലേയ്ക്ക് പോയി. "അമ്മുക്കുട്ടിയ്കിനി എന്തു വേണം അച്ഛനുടനെ നാട്ടിൽ എത്തുമല്ലോ?......”. കുട്ടമ്മാവൻ ചോദിച്ചു?. അമ്മു മറുപടി പറയുന്നതിനു മുൻപ് കുട്ടമ്മാവന് ഒരു ഫോൺകോൾ വന്നു.
മാമൻ വരാന്തയിലേയ്ക് ഇറങ്ങിനിന്ന് എന്തോേ ഒളിയ്കുന്ന ഭാവത്തിൽ സംസാരിച്ചു. അതിനിടയിൽ താനറിയാതെ അമ്മാവൻ ശബ്ദം ഉയർത്തി ഞെട്ടിക്കൊണ്ട് "അളിയൻ ഐസൊലേഷനിലോ !!....”എന്നുചോദിയ്കുന്നത് അമ്മു കേട്ടു. ചോദിച്ചുടനെ അമ്മാവൻ നാലുപാടും തിരിഞ്ഞുനോക്കി എന്നിട്ട് മുറ്റത്തേയ്ക്ക്ഇറങ്ങിനിന്നു. എന്തോകേട്ടെങ്കിലും അമ്മുവിനതത്ര വ്യക്തമായില്ല. അമ്മു അമ്മയോട് ചോദിച്ചു....."എന്താഅമ്മേ ഈ ഐസൊലേഷൻ?..............” , "അതോ !!... , പകർച്ച വ്യാധി ബാധിച്ചവരെ മറ്റുള്ളവർക്ക് രോഗംബാധിയ്കാതിരിക്കാൻ ഒരുമുൻ കരുതൽ എന്നപോലെ ഒറ്റയ്ക്ക് താമസിപ്പിയ്ക്കുന്നതാണ് ഐസൊലേഷൻ....”അമ്മ ഒരു സംശയഭാവത്തിൽ തുടർന്നു. "ആട്ടേ, അമ്മു ഇത് എവിടെ നിന്ന് കേട്ടു? ......"കുട്ടമ്മാവൻ ആരോടൊ ഫോണിൽ സംസാരിക്കുന്നത് കേട്ടു. "അച്ഛൻ ഐസൊലേഷനിലാണോ എന്ന്?..........."അമ്മയുടെ മുഖമാകെവിളറി. പെട്ടെന്ന് അമ്മ കുട്ടമ്മാവന്റെ അടുത്തേയ്ക്ക ഓടി. കുട്ടമ്മാവനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അമ്മആകെ തകർന്നുപോയി. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അമ്മു കണ്ടു. അച്ഛന്റെ വിവരങ്ങൾഅറിയാൻ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല...... അതിനുള്ള ഏക മാർഗ്ഗം ടി.വി. ന്യൂസ്സ് ചാനലുകൾആയിരുന്നു. അച്ഛന് രോഗം സ്ഥിരീകരിച്ചു എന്നും അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ആശുപത്രിയിലാണ് എന്നും അറിയാതിരിയ്ക്കാൻ മാമൻ അമ്മയേയും അമ്മുവിനേയും തന്റെ വീട്ടിലേയ്ക്ക്കൂട്ടികൊണ്ടുപോയി. കഴിയാത്ത് ഇടത്തേയ്ക്ക് അച്ഛൻ യാത്ര പറഞ്ഞതുമൊന്നും അറിയാതെ അച്ഛന്റെവരവും കാത്ത് അമ്മു അമ്മാവന്റെ വീട്ടിൽ കാത്തിരുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ
|