എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി എന്നാൽ നിലവിലുള്ള സ്ഥിതി എന്നർത്ഥം.എന്നാൽ ഇപ്പോൾ നിലവിലുള്ള നമ്മുടെ സ്ഥിതി എന്താണ് ? വലിയ ഗുരുതരം തന്നെയാണല്ലേ. അതിന് കാരണക്കാർ ആരോക്കയാണ്.  നമ്മൾ തന്നെയല്ലേ ? വീടിനു പുറത്തിറങ്ങാൻ കൂടി നമുക്ക് സാധിക്കുന്നില്ല.  കോവിഡ് ൧൯ എന്ന ഭീകര സത്വമായ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നു. പ്രകൃതിയുടെസന്തുലിതാവസ്ഥ മനുഷ്യൻ ഇല്ലാതാക്കിയതിന്റെ അനന്തര ഫലം   നമ്മൾ അനുഭവിച്ചെ മതിയാകൂ. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലേ പറയുന്നത്.  പ്രകൃതി നൽകുന്ന സൗഭാഗ്യങ്ങളത്രയും നമ്മൾ സ്വീകരിക്കുകയും  പകരം ആർത്തി മൂത്ത മനഷ്യൻ പ്രകൃതിയെ അവന്റെ സ്വാർത്ഥതക്കായീ ഉപയോഗിക്കുകയും ചെയ്തു. ഫാക്ടറികളുമ വ്യവസായ ശാലകളും നിർമ്മിച്ച് ഭൂമിയുടെ നിലനിൽപ്പുതന്നെ മനുഷ്യൻ നശിപ്പിച്ചു. പ്രകൃതിയെ നമ്മൾ മലിനമാക്കി. അതിന്റെ  ഫലമായി ചെറുത്തു നിൽക്കാൻ കഴിയാത്ത ദുരന്തങ്ങളെയാണ് നമ്മൾ നേരിടേണ്ടി വന്നത്. പ്രളയമായും മഹാമാരിയായ കോവിഡ് ൧൯ ആയും നമ്മളെ ദുരന്തങ്ങൾ വേട്ടയാടുന്നു. ഒറ്റക്കെട്ടായി ഈ അവസ്ഥയെ മറികടക്കാം.  ശുചിത്വമാണ് രോഗപ്രതിരോധത്തിനുള്ള വഴി. ഒരു മാസക്കാലത്തെ മനുഷ്യരുടെ അടച്ചിരിപ്പിൽ പ്രകൃതി അതിന്റെ സ്വത്വം വീണ്ടെടുത്തിണ്ട്.  ഇനിയും നമുക്ക് നമ്മെ തിരുത്താം. പ്രകൃതിയെ സംരക്ഷിക്കാം.
അഖിൽ കുമാർ
9എ എസ്സ്.എൻ.ട്രസ്റ്റ്.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 11/ 2021 >> രചനാവിഭാഗം - ലേഖനം