ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അരീക്കോട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമാണ് മുണ്ടമ്പ്ര.ചുറ്റുമുള്ള പ്രദേശങ്ങൾ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ മുന്നേറിയിട്ടും ഇവിടെ മാറ്റങ്ങൾ വന്നില്ല.ഇവിടെ വിദ്യാലയങ്ങൾ ആരംഭിക്കാൻ പല ശ്രമങ്ങൾ ഉണ്ടായെങ്കിലും സമൂഹം താൽപര്യം കാണിക്കാത്തതിനാൽ അടച്ചു പോയി.1973ലാണ് മുണ്ടമ്പ്രയിൽ എൽപി സ്കൂൾ ആരംഭിച്ചത്.ആദ്യകാലത്ത് മദ്രസയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചത്.ഹസൻ കുട്ടി ഹാജി സംഭാവന ചെയ്ത സ്ഥലത്ത് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചത് സന്നദ്ധ സേവന യിലൂടെയാണ്.റേഷൻ പഞ്ചസാരയും,മണ്ണെണ്ണയും കരിഞ്ചന്തയിൽ വിറ്റും, സിനിമാപ്രദർശനം നടത്തിയുമാണ് ധനസമാഹരണം നടത്തിയത്.പണിയെല്ലാം സന്നദ്ധ സേവനത്തിലൂടെയാണ്ചെയ്തത്.1980 സർക്കാറിൻ്റെ തൊഴിലിനു പകരം ഭക്ഷ്യധാന്യം എന്ന പദ്ധതിയിലുൾപ്പെടുത്തി നാല് ക്ലാസ്സ് മുറികൾ കൂടി നിർമ്മിച്ചു.

1996 ൽ DPEP മൂന്ന് ക്ലാസ്സ് മുറികൾ നിർമിച്ചു നൽകി .ഇതിൻ്റെ ഉദ്ഘാടനം 1997 May 3 ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിർവഹിച്ചു. അധ്യക്ഷനായി MPM ഇസ്ഹാഖ് കുരിക്കൾ MLA യും പങ്കെടുത്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം