ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും രോഗപ്രതിരോധവും

കൊറോണ വൈറസിനെ തുരത്താൻ ബാഹ്യമായ മുന്കരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ്. അതായത് രോഗപ്രതിരോധ ശക്തി വർധിപ്പിച്ചു കൊണ്ടുള്ള മുന്കരുതലുകളാണ് വേണ്ടത്. എങ്ങനെ എല്ലാം രോഗപ്രതിരോധ ശക്തി വർധിപ്പിക്കുക എന്നതിനെ പറ്റി നാം അറിയേണ്ടതുണ്ട്. കൊറോണ virus നമ്മെ തോല്പിക്കാതിരിക്കാൻ ബാഹ്യവും ആന്തരികവുമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. പക്ഷെ ബാഹ്യമായ മുൻകരുതലുകൾ മാത്രമേ നാം സ്വീകരിക്കുന്നുള്ളു. അതായത് മാസ്ക് ധരിക്കുക, കൈകൾ sanitize ചെയ്യുക തുടങ്ങിയവ. ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക് പ്രേവേശിക്കുന്നതിൽ നിന്ന് തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നുകയറിപോയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യാനാകില്ല. അവിടെയാണ് ആന്തരിക മുന്കരുതലുകളുടെ പ്രസക്തി.

കോവിഡ് 19 എന്നല്ല മറ്റേതൊരു രോഗാണുക്കൾക്കും ശരീരത്തിൽ കടന്നു നമ്മെ കീഴ്പ്പെടുത്താൻ ആവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധശക്തിയെ ആദ്യം തോല്പിച്ചശേഷമേ സാധ്യമാവൂ. ആരുടെയൊക്കെയാണോ രോഗപ്രതിരോശ ക്തി കുറഞ്ഞുനിൽകുന്നത് അവരാണ് രോഗികളായി മാറുന്നത്. അങ്ങനെ എങ്കിൽ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം ഏത് വിധേനെയെങ്ങിലും നമ്മുടെ രോഗപ്രതിരോധശക്തി കഴിയുന്നത്ര വർധിപ്പിക്കാനുള്ള മാർഗം ഉടൻ തന്നെ സ്വീകരിക്കുക എന്നതാണ്.ശരീരത്തിന് ഗുണം ലഭിക്കാനായ് കഴിക്കുന്ന പോഷക സാധനങ്ങളും പാലും പാഴാവുമെല്ലാം മിതമായേ കഴിക്കാവൂ. വിറ്റാമിൻ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗപ്പെടുത്തുക അമിതമായാൽ അമൃതും വിഷം എന്നോർക്കണം. പപ്സ്, ബർഗർ, സമൂസ എന്നിവയെല്ലാം അമിതമായി ഭക്ഷിക്കുമ്പോൾ പ്രത്യേകം ശ്രെദ്ധിക്കുക. പാചകഎണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തുക വറുത്തതും പൊരിച്ചതും കഴിക്കുന്നത് കുറക്കുക. രാത്രി ഭക്ഷണം ലെളിതമാകുക. മിതമായ വ്യായാമവും പ്രായത്തിനനുസരിച് ശരീരഭാരം ക്രമപ്പെടുത്തുന്നതും അഭികാമ്യം തന്നെ.

കോവിഡ് രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയിൽ. മൂന്നും നാലും സ്റ്റേജുകൾ വളരെ നിർണായകമാണ്. കാരണം ഇത് പടർന്നു പിടിക്കുവാൻ സാധ്യതയുള്ള സ്റ്റേജുകളാണിത് വൈറസുകൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറക്കുമ്പോഴാണ് നമ്മെ ആക്രമിക്കുന്നത്. ഇതുതന്നെയാണ് corona യുടെ കാര്യത്തിലും. ശരീരത്തിന്റ പ്രതിരോധശേഷി കുറഞ്ഞവരെ ആണ് ഇത് ആക്രമിക്കുന്നത്. ഇതാണ് പ്രായമായവരിൽ രോഗം വന്നാൽ ബുദ്ധിമുട്ട് ഏറും എന്നുപറയുന്നത്. നമ്മുടെ ശരീരത്തിന്റ രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നത് കോവിഡിനെ ചെറുക്കാൻ മാത്രമല്ല, മറ്റേത് രോഗങ്ങൾ ചെറുക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റ രോഗപ്രതിരോധശേഷി വര്ധിക്കുവാനും ഇതുവഴി covid ബാധയും ഇതുവഴി മറ്റു വൈറസ് ഇന്ഫെക്ഷനുകളും ചെറുക്കാൻ സഹായിക്കുന്ന ചില വഴികളാണ് നല്ല ഉറക്കം, പച്ചക്കറികളും പഴവര്ഗങ്ങളും ധാരാളം കഴിക്കുന്നത്, വെള്ളം കുടിക്കുന്നത്, ടെൻഷൻ ഒഴിവാക്കുന്നത്, യോഗ, വ്യായാമം, വ്യക്തി ശുചിത്വം ഇവമൂലം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കോറോണയെ അകറ്റാനും കഴിയും. നിലവിൽ covid 19 പ്രതേക വാക്‌സിനോ ചികിത്സയോ ഇല്ല അതിനാൽ ലക്ഷണങ്ങളെ ചികില്സിക്കുകയും മറ്റുള്ളവർ രോഗബാധിതരാകാനുള്ള സാധ്യത കുറക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

അരുണിമ.കെ.എസ്
9 B ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം