എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം/ചരിത്രം
അന്ന് ചില സാങ്കേതിക തടസ്സങ്ങള്‍ ഈ സ്ക്കൂള് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നു. എങ്കിലും അത് മാറ്റപ്പെട്ടു. ഈ കാലഘട്ടത്തിലാണ് സ്ക്കൂള് ജനകീയ സ്ക്കൂളായി മാറ്റപ്പെട്ടത്. ഇതിന് നാട്ടുകാരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന വിശ്വംഭരന് സാറിന്റെയും സേവനം പ്രധാനമാണ്. 1966-67 കാലഘട്ടങ്ങളില്‍ കുട്ടികളുടെ അമിതമായ വര്‍ധനവ് നിയന്ത്റിക്കുവാന് ഈ സ്ക്കൂളിലെ പെണ് കുട്ടികളെ വേര്‍തിരിച്ച് രണ്ടാക്കുകയാണുണ്ടായത്. തൊട്ടടുത്ത് തന്നെ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്ക്കൂള് സ്ഥാപിതമായി.ഈ സ്ക്കൂളിനും ശ്രീ നീലകണ്ഠരു കൃഷ്ണരു തന്നെയാണ് സ്ഥലം സംഭാവനയായി നല്‍കിയത്.അന്നു മുതല്‍ ഈ സ്ക്കുള് ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂളായി അറിയപ്പെട്ടു തുടങ്ങി. 1966-67 കാലഘട്ടത്തില്‍ സ്ഥലം എം.എല്‍.എ. ആയിരുന്ന ശ്രീ. സത്യനേശന്റെ നേതൃത്വത്തില്‍ സ്ക്കൂളിന് രണ്ട് ഷെഡ്ഡും , സ്ക്കൂളിന് മുന്‍വശത്ത് ഒരു റോഡും, റോഡിന് വശത്തായി വൈദ്യുത വിളക്കുകളും സ്ഥാപിച്ചു.ഒപ്പം സ്ക്കൂളിന് ചുറ്റുമതിലും ലഭ്യമാക്കുകയുണ്ടായി. 1982-83 ല്‍ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന ശ്രീ രാമചന്ദ്രമന്റെ സാന്നിധ്യത്തില്‍ സ്ക്കൂള് നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല്‍ ഗവണ്മെന്റ് ഹൈസ്ക്കൂളായി നാമധേയം ചെയ്യപ്പെട്ടു. 2000-ല്‍ ഹയര്‍ സെക്കന്ററി യായി അപ് ഗ്രേഡ് ചെയ്യുകയുണ്ടായി.2000-ന് ശേഷം സ്ക്കൂള് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട റിസല്ട്ടോടു കൂടി നടന്നുവരുന്നു. =44005_2.JPG|
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |