ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്

ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ തുടങ്ങിയ സ്കൂളിൽ നടക്കുന്ന പരിപാടികൾ  മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്.

2021-22

പുസ്തക വണ്ടി വീട്ടിൽ

വായനാ വാരാഘോഷത്തോടനുബന്ധിച്ച്  പുസ്തക വണ്ടിയുമായി വായന ഗ്രാമം പദ്ധതിയുടെ ഭാഗ്രമായി വീടുകളിൽ ലൈബ്രറി പുസ്തകം എത്തിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി. സ്കൂൾ തലത്തിൽ മക്കൾക്ക് വായന, അസ്വാദനക്കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു.

ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, കഥാപാത്രാവിഷ്കാരം, ഡയലോഗ് പറയൽ, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.

ഡിജിറ്റൽ ഓണപ്പതിപ്പ്

ഓണഘോഷതിന്റെ ഭാഗമായി പതിപ്പ് നിർമാണം, ഓണപ്പാട്ട് മത്സരം, അമ്മമാർക്ക് ഓണവിഭാവം പരിചയപ്പെടുത്തൽ എന്നിവ നടത്തുകയുണ്ടായി.

2019-20

സൗഹൃദ ദിനത്തിലെ കൂട്ടുകാർ

പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ

സർഗ വിദ്യാലയ പുരസ്കാരം നേടിയ അരങ്ങ്

2018-19

ഒളകര =വായന ഗ്രാമം

വിദ്യാരംഗം പതിപ്പ്

മറുനാടൻ നാവുകൾക്ക് മലയാള മധുരം

മധുരമീ മലയാളം

മലയാള തറവാട്ടിലേക്ക് പഠനയാത്ര

മലയാളത്തിളക്കം

ബഷീർ ദിനം

2017-18