Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
ഒരിടത്തൊരിടത്തൊരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു. കൊറോണ ഭൂതം എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരുകണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു. കൊറോണ ഭൂതം വന്ന് പിടികൂടുന്നവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നെയവർക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടാകും. ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അത്രയുമായാൽ കൊറോണ ഭൂതത്തിന് വലിയ സന്തോഷമാകും. അവൻ നമ്മളെപ്പിടിച്ച് മാന്തിക്കൊന്ന് ചോര കുടിക്കും. ഇതായിരുന്നു അവന്റെ സ്വഭാവം.
ഒരിക്കൽ കൊറോണ ഭൂതത്തിന് ലോകം ചുറ്റണമെന്നും കറെപ്പേരെ പിടികൂടണമെന്നും വലിയ കൊതി തോന്നി. അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തടങ്ങി.
ഞാനൊരു ഭൂതം,കൊറോണ ഭൂതം,
നാടുകൾ ചുറ്റി വരും ഭൂതം..
എന്നോടൊത്ത് കളിച്ചു
രസിക്കാൻ വായോ വായോ..
കൊറോണ ഭൂതത്തിന്റെ പാട്ടും ചിരിയും കേട്ട് പലരും അവന്റെ വലയിൽ വീണു കഴങ്ങി. സത്യം പറഞ്ഞാൽ ലോകം മുഴുവൻ രോഗം വിതറാനിറങ്ങിയ ഒരു ഭയങ്കരനായിരുന്നു അവൻ. അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകം പേർ രോഗം വന്ന് കിടപ്പിലായി. ആയിരങ്ങൾ മരിച്ചു. അതുകേട്ട് സർക്കാർ സ്കൂളുകൾ, ഓഫീസുകൾ,പള്ളികൾ, അമ്പലങ്ങൾ തുടങ്ങിയവ അടച്ചു. ബസ്, കാർ,തീവണ്ടി നർത്തി. അങ്ങനെ കൊറോണ ലോകം മുഴുവൻ പടർന്നു.
ഈ രോഗത്തെ പ്രതിരോധിക്കാൻ ലിക്വിഡും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകണം. കണ്ണിലോ മൂക്കിലോ വായിലോ എപ്പോഴും തൊടരുത്. തൊട്ടു കഴിഞ്ഞാൽ കൈകൾ നന്നായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. പറത്തു പോയിട്ട് വന്ന ശേഷം കൈയും മുഖവും കഴുകിയതിനു ശേഷം വീട്ടി കയറുക. ആവിശ്യം ഇല്ലാതെ പുറത്തിറങ്ങരുത്. കൂട്ടം കൂടി നിൽക്കരുത്. അകലം പാലിക്കുക. എല്ലാവരും വീട്ടിത്തന്നെ ഇരിക്കുക. ഇതെല്ലാം പാലിച്ചാൽ ഈ വയറസിനെ നമുക്ക് തടയാൻ കഴിയും.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|