സെന്റ് ഫിലിപ്പ് സാധു സംരക്ഷണ സ്‍കൂൾ നെല്ലിക്കാട്/അക്ഷരവൃക്ഷം/കുഞ്ഞിക്കിളി പഠിച്ച പാഠം
കുഞ്ഞിക്കിളി പഠിച്ച പാഠം
ഒരിക്കൽ ഒരുകാട്ടിൽ ഒരു വലിയ ആൽമരം ഉണ്ടായിരുന്നു. അതിൽ രണ്ടു കിളികൾ കൂടുകൂട്ടി. കുറെ നാൾ കഴിഞ്ഞു അമ്മക്കിളി ഒരു മുട്ടയിട്ടു. അതുവിരിഞ്ഞപ്പൊഴോ... സുന്ദരനായ ഒരുകുഞ്ഞുകിളി!. കിളികൾക് സന്തോഷമായി. എന്നും രാവിലെ കിലിക്കുട്ടിലെ അച്ഛനും അമ്മയും തീറ്റ തേടി അകലെയുള്ള ഗ്രാമത്തിലേക്ക് പോകും.കുഞ്ഞിക്കി ളിയോ ട് പുറത്തേക്ക് ഇറ ങ്ങ രുത്,അടുത്ത മരത്തിൽ ഒരു പരുന്ത് താമസിക്കുന്നുണ്ട്!.കണ്ടാൽ കൊത്തി ക്കൊണ്ട് പോകും എന്നും പറഞിട്ടാണ് അവർ പുറത്തേക്ക് പോകുന്നത്. കുഞിക്കിളി ആദ്യമൊക്കെ പുറത്തിറങ്ങാതെ ഇരുന്നു. ഒരുദിവസം പതിവുപോലെ അച്ഛനും അമ്മയും ഇല്ലാത്ത നേരത്ത് കിളിക്കുഞ്ഞ് പുറത്തേക്ക് ഒന്ന് നോക്കി. ഇത് കണ്ട പരുന്ത് ദൂരെ നിന്നും പറന്നുവന്നു കിളിക്കുഞ്ഞിനോട് പറഞ്ഞു ..കുഞ്ഞേ ..നിന്നെ ഞാൻ പറക്കാൻ പഠിപ്പിക്കാം.അച്ഛനും അമ്മയും വർമ്പോൾ നീ പറകുന്നത് കണ്ട് സന്തോഷിക്കും. കിളിക്കുഞ്ഞ് ഇത് കേട്ടതും അമ്മ പറഞ്ഞ വാക്കുകൾ മറന്നു പുറത്തേക്ക് വന്നു. പരുന്ത് പെട്ടന്ന് അതിനെ പിടിക്കാൻ ചെന്നു. വേഗം തന്നെ അടുത്ത മരത്തിൽ ഇരുന്ന ഒരു കാക്ക പറന്നു ചെന്നു പരുന്തിനെ ഓടിക്കാൻ ശ്രമിച്ചു. പരുന്ത് കാക്കയെ കൊത്തി ...സന്ധ്യ ആയി. മാതാപിതാക്കൾ കൂട്ടിലേക്ക് പറന്നെത്തി. മരത്തിനു താഴെ മുറിവേറ്റ കാക്കയെ കണ്ട് അവർ പേടിച്ചു. വേഗം കൂടിലേക്ക് നോക്കി. കുഞ്ഞുക്കിളി പേടിച്ചു വിറച്ചു ഇരിക്കുന്നു.നടന്നതെല്ലാം അവൻ അവരോടു പറഞ്ഞു. "ഇനി അമ്മപറയുന്നതെ ഞാൻ കേൾക്കൂ..പാവം കാക്ക അതിനെ രക്ഷിക്കണം.." അവർ കാക്കയ്ക്ക് മുറിവിൽ മരുന്ന് കെട്ടി . കാക്ക അവരോടു നന്ദി പറഞ്ഞു. അമ്മക്കിളി പറഞ്ഞു..മാതാപിതാക്കൾ പറയുന്നത് അനുസരിക്കഞ്ഞല്ലെ ഇതൊക്കെ ഉണ്ടായത്? കുഞ്ഞി ക്കിളി ക്ക് സങ്കടം വന്നു. ഇനി ഞാൻ അച്ഛനും അമ്മയും പറയുന്നത് അനുസരിക്കും ..എന്ന് വാക്കും കൊടുത്തു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ