എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്

| സ്ഥലപ്പേര്= കല്‍പ്പറ്റ | വിദ്യാഭ്യാസ ജില്ല= വയനാട് | റവന്യൂ ജില്ല= വയനാട് | സ്കൂള്‍ കോഡ്= 15022 | സ്ഥാപിതദിവസം= 14 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1944 | സ്കൂള്‍ വിലാസം= കല്‍പ്പറ്റ നോര്‍ത്ത് പി.ഒ,
വയനാട് | പിന്‍ കോഡ്= 673122 | സ്കൂള്‍ ഫോണ്‍= 04936202576 | സ്കൂള്‍ ഇമെയില്‍= myschoolskmj@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=വൈത്തിരി | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=യു.പി | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | പഠന വിഭാഗങ്ങള്‍3= എച്ച് എസ് എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 800 | പെൺകുട്ടികളുടെ എണ്ണം= 900 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1700 | അദ്ധ്യാപകരുടെ എണ്ണം= 55 | പ്രിന്‍സിപ്പല്‍= ശ്രീമതി. സുധാറാണി എ | പ്രധാന അദ്ധ്യാപകന്‍= ശ്രീ എം ബി വിജയരാജന്‍ | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി അജി ബഷീര്‍ | സ്കൂള്‍ ചിത്രം= Skmj.JPG ‎| }}

ചരിത്രം

വയനാട് ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍.1944ല്‍ സ്ഥാപിച്ച ഈവിദ്യാലയം പുളിയാര്‍മല ജൈനക്ഷേത്രത്തിന് സമീപം ‌‌‌‌‌‌താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ആരംഭിച്ചത്.1948 ലാണ് ഇന്നത്തെ കെട്ടിടത്തില്‍ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.തികച്ചും സാമൂഹിക സേവനം മാത്രം ലക്ഷ്യം വെച്ചാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ ആ സ്വപ്നം മാറ്റിവെക്കേണ്ടി വന്ന വയനാടന്‍ജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു എസ്.കെ.എം.ജെ.ഹൈസ്കൂള്‍.ശ്രി,എം.കെ.ജിനചന്ദ്രന്‍ എന്ന മനുഷ്യസ്നേഹിയുടെ നിരന്തരമായ ശ്രമഫലമായാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. തുടക്കത്തില്‍ 84 വിദ്യാര്‍ഥികളും 4 അധ്യാപകരുമാണ് ഇവിടെ തുടക്കത്തില്‍ ഉണ്ടായിരുന്നത്.വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവരായിരുന്നതുകൊണ്ട് ചില വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നു.ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സ്കൂളിനോടുചേര്‍ന്നും

പെണ്‍കുട്ടികുട്ടികള്‍ക്കായി കന്യാഗുരുകുല

ഭൗതികസൗകര്യങ്ങള്‍

വയനാട് കലക്ട്രേറ്റിന് സമീപം എന്‍. എച്ച്. 212ന് അരികിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. 25 ഏക്കര്‍ ഭൂമിയില്‍ 3കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.2ലൈബ്രറികളും 3കബ്യൂട്ടര്‍ ലാബുകളും 2സയന്‍സ് ലാബുകളും എസ്.കെ.എം.ജെ.സ്കൂളിന് സ്വന്തമായുണ്ട്.ഇത് കൂടാതെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 8ഉം ഹൈ സ്കൂള്‍ വിഭാഗത്തില്‍ 16ഉം യു.പി. വിഭാഗത്തില്‍11ഉം ക്ലാസ് മുറീകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

1949ല്‍ശ്രീ.എംകെ.ജിനചന്ദ്രന്‍എസ്.കെ.എം.ജെ.ഹൈസ്കൂളിന്റെ ഇപ്പോഴത്തെ കെട്ടിടം നിര്‍മ്മിച്ചു.പ്രസ്തുത കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം അന്നത്തെ മദിരാശി മന്ത്രി ശ്രീ.കെ.മാധവമേനോന്‍ നിര്‍വഹിച്ചു.ഇതിന്റെ ഉദ്ഘാടനം അന്നത്തെ ലോകസഭാ സ്പീക്കര്‍ ശ്രീ.ജി വി.മാവ് ലങ്കര്‍ നിര്‍വഹിച്ചു. സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ. എം.കെ.കൃഷ്ണ മോഹന്‍ സ്കൂളിന്റെ ഭരണച്ചുമതല ഏറ്റെടുത്തു.ശ്രി.കൃഷ്ണമോഹന്റെ അകാലവിയോഗത്തെ തുടര്‍ന്ന് ശ്രി.എം.ജെ.വിജയപത്മന്‍ സ്കൂളിന്റെ സാരഥ്യം എറ്റെടുത്തു.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നു പൊതുവെ നടമാടുന്ന അഴിമ തികള്‍ ഒന്നുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അപുര്‍വം സ്ഥാപനങ്ങളീല്‍ ഒന്നാണ് എസ്.കെ.എം.ജെ.

മുന്‍ സാരഥികള്‍

.- സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പി.എച്ച് .രാമഅയ്യര്‍, എം,കെ.അപ്പുണ്ണി മേനോന്‍,ഇ.എസ്.ഗോപാലകൃഷ്ണ അയ്യനര്‍, എം.നാരായണ ന്‍ നമ്പ്യാര്‍, എം.എ.ശിവരാമ കൃഷ്ണന്‍, പി.കെ.വെങ്കിടേശ്വരന്‍, എ.ഗോപാലകൃഷ്ണന്‍, പി.നാരായണന്‍ നമ്പ്യാര്‍, എം.ഡി.ഗോപാലകൃഷ്ണന്‍, പി.ഒ.ശ്രീധരന്‍ നമ്പ്യാര്‍, എം.ഡി.അഭിനന്ദനകുമാര്‍, ബാലന്‍ കൂറാറ, ടി.പി.സതീദേവി, പി.പി.സൗദാമിനി,പി.വി.ശ്രീനിവാസന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.621347,76.087151| zoom=14}}