ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്ന് വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ)

അക്കാദമിക മികവുകൾ

2018-19 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 206 കുട്ടികളും വിജയിക്കുകയും 49 കുട്ടികൾക്ക് ഫുൾ എ പ്ലസ് കിട്ടുകയും ചെയ്തു. അങ്ങനെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയമായി മാറാൻ കഴിഞ്ഞു ,ഇതിൽ 26 കുട്ടികൾക്ക് യാതൊരു ഗ്രേസ്‌മാർക്കും ഇല്ലാതെ ഫുൾ എ പ്ലസ് ലഭിച്ചത് അഭിനാർഹമായ നേട്ടമാണ്.

ദേശാഭിമാനി അക്ഷരമുറ്റം

ഈ അധ്യയന വർഷത്തെ മാതൊരു മികവാണ് ദേശാഭിമാനി അക്ഷരമുറ്റം അറിവുത്സവത്തിൽ എൽ .പി വിഭാഗം ജില്ലാതല മത്സരത്തിൽ നാലാം ക്ലാസ്സിലെ കെ.ശ്രീദേവ് അർഹനായി.

  • സംസ്ഥാനതലത്തിൽ നാലാം സ്ഥാനം നേടി സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. യു.എസ്.എസ് പരീക്ഷയിൽ സോനാ ജയൻ എന്ന വിദ്യാർഥിയും മികച്ച വിജയം നേടി.
  • തിരുവനന്തപുരം ജില്ലാതല കലോത്സവത്തിൽ ശിവജിത് ശിവൻ എന്ന വിദ്യാർഥി ഒന്നാം സ്ഥാനം നേടി.

പ്രവേശനോത്സവം

ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ ഐ.ബി.സതീഷ് അവർകൾ ഉദ്‌ഘാടനം ചെയ്തു. എസ്. എസ്.എൽ.സി ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിക്കുകയും പൂർവവിദ്യാർഥി കൂട്ടായ്മ ആശംസാകാർഡുകളും മിഠായികളും നൽകി പുത്തൻ കൂട്ടുകാരെ വരവേറ്റു.ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ നേടിയ മുഴുവൻ കുട്ടികൾക്കും കാട്ടാക്കട ഗ്രാമപഞ്ചായത്തു ബാഗ്,പുസ്തകങ്ങൾ,കുട,പത്രം എന്നീ പഠനോപകരണ കിറ്റ് വിതരണം ചെയ്തു