ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് കോണോട്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ആഞ്ഞിലോറ മല
ത‍ുറയിൽ ഭഗവതി ക്ഷേത്രം

കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിൻറെ കിഴക്കേ അറ്റത്താണ് കോണോട്ട് എന്ന പ്രദേശം ചെയ്യുന്നത് .കുരുവട്ടൂർ-കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് ഇത്.കുന്നമംഗലം ഗ്രാമപഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പൂനൂർ പുഴക്ക് കുറുകെ രണ്ട് പാലങ്ങൾ ഉണ്ടിവിടെ.തുറയിൽ കടവ് പാലവും പാറക്കടവ് പാലവും.വിനോദസഞ്ചാരികളുടെ പറുദീസയായ ആഞ്ഞിലോറ മലക്കും മയിലുകൾ പീലി വിടർത്തിയാടുന്ന മൈലാടി മലയ്ക്കും ഇടയിലാണ് ഈ പ്രദേശം.ചരിത്രപ്രസിദ്ധമായ തുറയിൽ കാവ് ക്ഷേത്രം, തൃക്കോവിൽ ക്ഷേത്രം എന്നിവ ഈ സ്കൂളിൻറെ തൊട്ടരികിലാണ് .പ്രസിദ്ധമായ ഇടക്കണ്ടി തിറ നടക്കുന്നത് ഈ സ്കൂളിൻറെ തൊട്ടടുത്ത പറമ്പിലാണ് .നിത്യ തൊഴിൽ ചെയ്യുന്ന കൂലി വേലക്കാരും കർഷകരും ആണ് ആണ് ഈ പ്രദേശത്ത് കൂടുതലും.നെൽക്കതിരുകൾ നൃത്തമാടുന്ന വയലുകളും കൃഷിയിടങ്ങളും ഇവിടെ ഇഷ്ടം പോലെ കാണാം.സ്കൂളിന് തൊട്ടടുത്തുതന്നെ എന്നെ ഒരു വയൽ പ്രദേശം ഉണ്ട് .വിവിധ പച്ചക്കറികളും നെല്ലു കളും വിളയിച്ചെടുത്ത ഒരു പൊന്നിൻ പ്രദേശം.തൊട്ടടുത്ത തുറയിൽ കാവിലെ രാവിലെ വലിയ മരങ്ങളിൽ രാ പാർക്കുന്ന വാനരക്കൂട്ടങ്ങൾ പലപ്പോഴും നമ്മുടെ സ്കൂൾ മുറ്റത്തുമെത്തും.കൂടാതെ അതെ തൊട്ടടുത്ത മൈലാടി മലയിൽ നിന്നുള്ള മയിലുകളും ഉടുമ്പ് കീരി തുടങ്ങി അപൂർവ ജീവികളെയും ഈ വിദ്യാലയ മുറ്റത്ത് പലപ്പോഴായി കാണാം.പാഠപുസ്തകത്തിലെ പഠനത്തോടൊപ്പം ഒരുപാട് അറിവുകൾ പഠിക്കാൻ വിദ്യാലയ അന്തരീക്ഷം എന്നും സജ്ജമാണ്.സോഷ്യൽ മീഡിയയിലൂടെ പ്രശസ്തമായ ചന്ദ്രേട്ടനെ്‍റ ചായക്കട ഈ വിദ്യാലയത്തിന് തൊട്ടടുത്താണ് .കേരളത്തിനു പുറത്തും ത നിന്നുള്ള രുചി പ്രേമികൾ ഈ നാടിനെ അന്വേഷിച്ചു വരുമ്പോൾ ഈനാട് ആനന്ദപുളരിതമാകുന്നുഒരുപാട് കുടിൽ വ്യവസായങ്ങളും ഫാമുകളും ഈ നാട്ടിലുണ്ട്.