സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2007 ൽ  മുസ്ലിം സർവീസ് സൊസൈറ്റി കേരള (M S S ) മാനേജ്മെൻറ്   ഏറ്റെടുത്ത് എം .എസ്‌ .എസ്‌  പബ്ലിക് സ്‌കൂൾ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.2015  ൽ  കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചു .1 മുതൽ 7 വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിലെ പഠന മാധ്യമം ഇംഗ്ലീഷ്‌ ആണ്.മലയാള ഭാഷയും അതീവ പ്രാധാന്യത്തോടെ പഠിപ്പിച്ചു പോരുന്നു.അനുബന്ധമായി K G വിഭാഗവും ഉണ്ട് .കൊയിലാണ്ടി സബ്‌ജില്ലയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ 12 )൦ വാർഡിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സ്കൂൾ ആണിത് .14 അദ്ധ്യാപകരും 2 ഓഫീസ് സ്‌റ്റാഫും ജീവനക്കാരായുണ്ട് .ക്രിസ്തുവർഷം 2000 ൽ തുടങ്ങിയ ഈ വിദ്യാലയം സമൂഹത്തിലെ എല്ലാവിഭാഗം വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നു .