ജി എൽ പി എസ് മേപ്പാടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (വിവരണം ചേർത്തു)

വിവിധ കോളനികളിൽ നിന്നും പല ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഞങ്ങളുടെ വിദ്യാലയത്തിൽ എത്തുന്നത്. വിത്ത് കാട്, കടൂർ അമ്പലക്കുന്ന്, മരുന്നും പാത്തി, ഹൈസ്കൂൾ ക്കുന്ന് എന്നീ കോളനികളിൽ നിന്നും തച്ചനാട മൂപ്പൻ എന്ന ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ചെമ്പോത്തറ , കൈരളി , പഞ്ചമിക്കുന്ന് എന്നീ കോളനികളിൽ നിന്നും പണിയ ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും അരണ മല കാട്ടുനായ്ക്ക കോളനിയിൽ നിന്നും കാട്ടുനായ്ക്ക ഗോത്രത്തിൽപ്പെട്ട വിദ്യാർത്ഥികളും വീട്ടിമറ്റം കുറുമ കോളനിയിൽ നിന്നും കുറുമ ഗോത്രവിഭാഗത്തിലെ വിദ്യാർത്ഥികളും വിദ്യാലയത്തിലെത്തുന്നുണ്ട്. ഓരോ ഗോത്രവിഭാഗത്തിനും വ്യത്യസ്ത ഗോത്രഭാഷയാണ്. ക്ലാസ്സ് റൂം പ്രവർത്തനവേളയിലും മറ്റ് ആശയ പ്രകടന വേളയിലും ഇവർ ഉപയോഗിക്കുന്ന ഓരോ വാക്കുകളും വ്യത്യസ്ത മാണ്. ഓരോ ഗോത്രവിഭാഗത്തിന്റെയും സംസാര രീതികൾക്കും ശൈലികൾക്കും ഏറെ വ്യത്യാസമുണ്ട്. പ്രത്യേക താളത്തിലും ഭാവത്തിലുമാണ് അവർ ആശയം പ്രകടിപ്പിക്കുന്നത്.