ഒളശ്ശ ഗവ എൽപിഎസ്/ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്
സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്നു സ്കൂളിൽ കാണുന്ന മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ്ബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു..ഗ്രോ ബാഗുകളിലും പച്ചക്കറികൾ നട്ടു വളർത്തുന്നുണ്ട്.
ഗണിത ക്ലബ്
ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രം ഒരിക്കലും നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചു നിർത്താൻ കഴിയാത്തതും എന്നാൽ മിക്ക കുട്ടികൾക്കും ഇതിനെ കയ്യെത്താത്ത ,കണ്ണെത്താത്ത ഒന്നായി പരിഗണിച്ചു മാറ്റിനിർത്തപ്പെട്ടതുമാണ് .കുഞ്ഞുപ്രായത്തിൽ തന്നെ അഥവാ എൽ.പി .വിഭാഗത്തിൽ നിന്നുതന്നെ ഈ ചിന്ത കുട്ടികളിൽ നിന്നു മാറ്റി ഗണിതത്തെ കൂടുതൽ സ്നേഹിക്കാനും ഈ ശാസ്ത്രസാഗരത്തിന്റെ കുഞ്ഞലകളെ പയ്യെ തഴുകാനും നാം അവരെ പ്രാപ്തരാക്കേണ്ടതുണ്ട് .ഈ ലക്ഷ്യം സ്വായത്തമാക്കാനുള്ള ഒരു മാർഗ്ഗമായി ഗണിത ക്ലബ്ബിനെ പരിഗണിക്കാം .
സ്‌കൂൾ സുരക്ഷാ ക്ലബ്