ജി.എച്ച്.എസ്. പെരകമണ്ണ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്. P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.

1977 ൽ PV ഉമ്മർകുട്ടിഹാജിയുടെ കുടുംബം ഒന്നര ഏക്കർ ഭൂമി സ്കൂളിനായി നൽകി.നീണ്ട 21വർഷം യാതൊരു നിർമാണപ്രവർത്തനങ്ങളും നടത്താതെ സ്ഥലം കാടുപിടിച്ചു കിടന്നു. ഹസൻമഹമൂദ് കുരിക്കൾ ജില്ലാകൗൺസിൽ മെമ്പറും N കണ്ണൻ കൗൺസിലറുമായിരിക്കെ ആദ്യത്തെ കെട്ടിടം ഉയർന്നു പിന്നീട് PTA കളും എടവണ്ണ ഗ്രാമ പഞ്ചായത്തും ചില നിർമ്മിതികൾ നടത്തി. വണ്ടൂർ MLA യുടെ ഫണ്ടുപയോഗിച്ച് രണ്ടു ക്ലാസ്മുറികളും ഉയർന്നു.

2013 ൽ എടവണ്ണ പഞ്ചായത്തിലെ നാലാമത്തെ ഹൈസ്കൂളായി ഈ സ്ഥാപനം മാറി. നാട്ടുകാരുടെയും PTA യുടെയും സഹായത്തൽ ചില നിർമ്മിതികൾ നടന്നു. അതിന്റെ ഭാഗമായി ഓഡിറ്റോറിയവും വന്നു. ഏറനാട് MLA .പി .കെ ബഷീർ സാഹിബിന്റെ ഫണ്ടുപയോഗിച്ച് 4 ക്ലാസ് മുറികളും പണിതു. ഹൈസ്കൂൾ ആയതിനുശേഷം വന്ന ഏറ്റവും വലിയ നിർമ്മിതി ഇസ്മായീൽ മൂത്തേടം ജില്ലാ ഡിവിഷൻ മെമ്പറായ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ്. ഇക്കാലഘട്ടത്തിൽ 12 ക്ലാസ് മുറികളാണ് ഉയർന്നു വന്നത്. മറ്റു ചില നിർമ്മതികളും ഇക്കാലഘട്ടത്തിൽ നടന്നിട്ടുണ്ട്.