സർവോദയം യു പി എസ് പോരൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15470 (സംവാദം | സംഭാവനകൾ) ('അതിജീവനത്തിന്റെ പടവുകൾ താണ്ടി 2021 നവംമ്പർ 1 ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അതിജീവനത്തിന്റെ പടവുകൾ താണ്ടി 2021 നവംമ്പർ 1 ന് വിദ്യാർഥികൾ വീണ്ടും കലാലയത്തിലേയ്ക്ക് തിരിച്ചെത്തി. മുഖത്തെ മുഖാവരണം പു‍ഞ്ചിരിയെയും പ്രസന്നതയും തിരിച്ചറിയാൻ കഴിയാത്ത വിധം മറഞ്ഞുപോയതായിരുന്നു ഈ പ്രവേശനോത്സവം. ബാച്ചുകളും ബബുളുകളും മൂലം തന്റെ മുഴുവൻ കൂട്ടുകാരെ കാണാൻ കഴിയാതിരുന്നതും വന്ന കൂട്ടുകാരെ സാമൂഹിക അകലം വേർപെടുത്തിയതും കുട്ടികളെ നൊമ്പരമുളവാക്കിയതായിരുന്നു ഈ പ്രവേശനോത്സവം.

സ്കൂൾ കെട്ടിടങ്ങളും ക്ലാസ് മുറികളും കഴുകി വൃത്തിയാക്കി, സാനിറ്ററൈസർ ചെയ്തു. ഓരോ കുട്ടിയെയും തെർമൽ സ്കാൻ ചെയ്ത് ആശംസാ കാർഡുകൾ നല്കി വരവേറ്റുു.

അകലം പാലിച്ച് കൈകഴുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കി. പായസം വിതരണം ചെയ്തു ഉച്ചയ്ക്കു ക്ലാസ് അവസാനിച്ചു.