ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം

Schoolwiki സംരംഭത്തിൽ നിന്ന്
പാക്കം കോട്ട


   വയനാട്ടിലെ ഏറ്റവും പൗരാണികമായ ക്ഷേത്രങ്ങളിലൊന്നാണ് പാക്കം കോട്ട ക്ഷേത്രം വേദാരാജാക്കന്മാരുടെ കോട്ടയായിരുന്ന ചെറിയാമാളയി സ്ഥിതിചെയ്യുന്ന പാക്കംകൊട്ട ടിപ്പുവിന്റെ പടയോട്ടകാലത്തു പൂർണമായി നശിപ്പിക്കപ്പെട്ട ഇന്നുംചരിത്രത്തിന്റെ തിരുശേഷിപ്പുകളായി കല്ലുകളും വിഗ്രഹങ്ങലും പ്രാന്ത പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്നു 


പാക്കം കേണി 
ഗോത്രവർഗ സംസ്‌കൃതിയുടെ നൈർമല്യത്തിന്റെയും പരിശുദ്ധിയുടെയും നേർക്കാഴ്ചയാണ് പാക്കത്തെ വറ്റാത്ത കേണി.ഓരോ പ്രഭാതവും തുടങ്ങുന്നത് കേണിയിലെ വെള്ളമെടുത്തുകൊണ്ടു പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിലൂടെയാണ്.അവരുടെ വിശ്വാസമനുസരിച്ചു തലേന്നത്തെ വെള്ളം അല്ലെങ്കിൽ ടാങ്കിൽനിന്നെടുക്കുന്ന വെള്ളം ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കാൻ പാടില്ലെന്നതായിരുന്നു.കാലങ്ങൾഏറെകടന്നുപോയിട്ടും അതിതീവ്ര വേനലിൽ പോലും ഒരു തുള്ളി വെള്ളം കുറയാത്ത നീരുറവയാണ് പാക്കംകേണിയിലേതു.സമീപപ്രദേശത്തെ ഉറവകളെല്ലാം വറ്റിയിട്ടും ഇന്നും ജലം സമൃദ്ധമായി നിറഞ്ഞുതുളുമ്പി നിൽക്കുന്ന ഈ  കേണി ...മരത്തിന്റെ ഉൾഭാഗം തുരന്ന് കളഞ്ഞു വീപ്പ രൂപത്തിലാക്കി ഉറവയ്ക്കു ചുറ്റും കുഴിച്ചിട്ട നിലയിലാണ് കാണപ്പെടുന്നത് കണ്ണാടിച്ചില്ലുപോലെ തിളങ്ങുന്ന അതിവിശുദ്ധമായ ഈ തെളിനീർ ആരു കണ്ടാലും കുടിച്ചുപോകും.ശരിക്കും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു ഈ കോളനി നിവാസികളെ... കേണിയുടെ പരിസരം സ്വാഭാവികമായിത്തനിമയോടെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു .ജലത്തിനും അതിന്റെ സംശുദ്ധിക്കും പഴമക്കാർ എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്നും അതിന്റെ പ്രാധാന്യവും നാം തിരിച്ചറിയേണ്ടതുണ്ട്. .കുറുമസമുദായക്കാരുടെ പരിശുദ്ധിയുടെയും ശുചിത്വബോധത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഈ പ്രകൃതിയുടെ വരദാനം അനുസ്യുതം ഒഴുകിക്കൊണ്ടിരിക്കുന്നു.ഗോത്രവർഗാചാരങ്ങളിൽ ഗണനീയമായ സ്ഥാനം ഈ പാക്കം കേണിക്കുണ്ട്