സി ബി എം എച്ച് എസ് നൂറനാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 54 ക്ലാസ് മുറികൾ ഉണ്ട്. സ്കൂൾ ലൈബ്രറി,സയൻസ് ലാബ്,ഐ.റ്റി ലാബ്,സ്മാർട്ട്റൂം എന്നിവയ്ക്കൊക്കെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.സ്കൂളിന് സ്വന്തമായി ഓഡിറ്റോറിയം ഉണ്ട്.ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ ടോയിലറ്റ് ബ്ലോക്കുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. ഇതോടൊപ്പം യുറിനലുകളും ക്രമീകരിച്ചിരിക്കുന്നു. ഈ ടോയ്ലറ്റുകളെല്ലാം തന്നെ വെള്ളം ലഭിക്കുന്ന സൗകര്യത്തോടുകൂടിയതാണ്.വിപുലമായ കുടിവെള്ള സ്രോതസ്സാണ് നിലവിലുള്ളത്. തികച്ചും സുരക്ഷിതമായിതന്നെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് റൂമുകളെല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ട്. കുട്ടികൾക്ക് കായികശേഷി വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ആയ ഒരു കളിസ്ഥലം നിലവിലുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ആയി 15 ക്ലാസ് റൂമുകൾ ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.