സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/എന്റെ ഗ്രാമം
വടകര എന്ന പ്രദേശത്തിന് പഴയകാലം മുതലേ സാഹിത്യ സാംസ്ക്കാരിക പ്രാധാന്യമുണ്ടായിരുന്നു. തച്ചോളി ഒതേനന്, ആരോമല് ചേകവര്, പാലാട്ടു കോമന്, ഉണ്ണിയാര്ച്ച, കുഞ്ഞിക്കന്നി തുടങ്ങിയ ധീരയോദ്ധാക്കളുടെ കഥയടങ്ങിയതാണല്ലോ വടക്കന്പാട്ടുകള്., മതിലേരിക്കന്നി, പൂമാതൈപൊന്നമ്മ,കുന്നുത്താലു എന്നിവരും വടക്കന്പാട്ടിലെ ശ്രദ്ധയകഥാപാത്രങ്ങളാണ്. വടക്കന്പാട്ടുകളുടെ രചയിതാക്കള് ആരാണെന്നറിയില്ല. അവ എത്രയോകാലമായി പലരും ഹൃദയത്തില് സുക്ഷിച്ചതാണ്. തലമുറ തലമുറയായി വാമൊഴിയിലൂടെ ഈ പാട്ടുകള് കൈമാറി ഉന്നവയില് പലതും അച്ചടിമഷിപുരണ്ടിട്ടുണ്ട്. വയലുകളില് കൃഷിപമിയില് ഏര്പ്പെട്ട സ്ത്രീകളും, കല്ല്യാണവീടുകളില് അരവുപണിയില് ഏര്പ്പെട്ടവരും വര്ഷങ്ങളായി പാടിവന്നപാട്ടാണിത്.