ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2021 ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരി

കൊറോണ ഭീതിയുടെ ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ തുറക്കാം എന്ന്ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയിച്ചു ശേഷം സ്കൂൾ തുറന്നു കുട്ടികളെ സ്വീകരിക്കാൻ ഉള്ള മുന്നൊരുക്കങ്ങൾ ഒക്ടോബർ 11 മുതൽ ആരംഭിച്ചു സ്കൂളിനു ചുറ്റുമുള്ള കാടും പടലും നീക്കംചെയ്യാൻ സമീപവാസികളും തൊഴിലുറപ്പുകാർ ആരും അധ്യാപകരോടൊപ്പം കൂടി ക്ലാസ് റൂമുകളും ബെഞ്ചും ഡെസ്കുകളും ഒക്കെ കഴുകി അണുവിമുക്തമാക്കി ഒക്ടോബർ 31ന് ക്ലാസ് മുറികൾ ബലൂണുകളും തോരണങ്ങളും വർണാഭമാക്കി കുട്ടികൾക്കുള്ള സമ്മാന പൊതികളും തയ്യാറാക്കി .നവംബർ ഒന്നിന് രാവിലെ 8 30ന് എല്ലാ അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി .സ്കൂളിൽ എത്തിയ ഓരോ കുട്ടിയുടെയും ശരീരതാപനില പരിശോധിച്ച് സാനിറ്റൈസർ നൽകി കുട്ടികളെ ക്ലാസ്സുകളിൽ കൊണ്ടിരുത്തി അവർക്ക് സമ്മാനപ്പൊതികളും സമ്മാന സഞ്ചിയും നൽകി അവരെ ക്ലാസിൽ സ്വീകരിച്ചിരുത്തി. സമ്മാന സഞ്ചികൾ വിതരണം ചെയ്യാൻ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ,മുനിസിപ്പൽ ചെയർപേഴ്സൺ, പിടിഎ വൈസ് പ്രസിഡൻറ് എന്നിവരുടെ എന്നിവരും വന്നിരുന്നു .കുട്ടികൾ അവരവരുടെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് സ്വയം പരിചയപ്പെടുത്തി.മധുരവിതരണം നടത്താൻ സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ എത്തിയിരുന്നു പകുതിയിൽ കൂടുതൽ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നു അധ്യാപകരുടെയും ജീവനക്കാരുടെയും സ്നേഹപൂർവമായ പെരുമാറ്റവും സഹകരണവും കുട്ടികളുടെയും ഒപ്പം അവരെ സ്കൂളിൽ കൊണ്ടു വിട്ട് രക്ഷിതാക്കളുടെയും എല്ലാ ആശങ്കകളും അകറ്റുന്നത് ആയിരുന്നു 12.30 ഓടുകൂടി എല്ലാ കുട്ടികളെയും വിളിച്ചുകൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തി

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരിയുടെ കൊച്ചുമക്കൾ അവരുടെ ഓൺലൈൻ പാഠം നാടകമായാക്കിയപ്പോൾ

https://www.facebook.com/kaveri.subi.3/videos/415294923660731

കുട്ടിഅധ്യാപകർ... അധ്യാപകദിനാഘോഷം നടത്തിയപ്പോൾ

https://www.facebook.com/kaveri.subi.3/videos/222581123217402

വീടൊരു വിദ്യാലയം

വീടൊരു വിദ്യാലയം പദ്ധതി യുടെ ഭാഗമായിഅവനവഞ്ചേരി സ്കൂളിന്റെ LP തലത്തിൽ വാർഡ് തല ഉദ്ഘാടനംനടന്നു.തുടർന്ന് വീടൊരു വിദ്യാലയമായിമാറിയപ്പോൾ..അമ്മയും കുഞ്ഞും സഹപാഠിതാക്കളായ കാഴ്ച്ച മനസ്സ്നിറക്കുന്നതായിരുന്നു.കഴിഞ്ഞ ഒന്നര വർഷമായി വീടുകൾ തന്നെയാണ് വിദ്യാലയങ്ങൾ. എങ്കിലും വീടൊരു വിദ്യാലയം പ്രവർത്തനങ്ങളും victers ക്ലാസുകളും കൂടിച്ചേർന്ന് അമ്മമാർക്കൊരു ബുദ്ധിമുട്ട് ഉണ്ടായിക്കൂട എന്നൊരു ചിന്ത എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരുന്നു. SRG യിൽ രൂപപ്പെട്ട ആശയങ്ങൾ ഉൾച്ചേർത്ത് ക്ലാസ് PTA യിൽ വീടൊരു വിദ്യാലയമാക്കി എങ്ങിനെ മാറ്റാം എന്ന് കൂട്ടായി ചർച്ച ചെയ്തു. ഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞിട്ടും ഇനിയും ഉറച്ചിട്ടില്ലാത്ത അക്ഷരങ്ങളും ,വായിക്കാനുള്ള താൽപ്പര്യമില്ലായ്മയും പല അമ്മമാരുടേയും ആവലാതികളായിരുന്നു.അങ്ങിനെയാണ് ഒരു പരിഹാര പഠന പ്രവർത്തനമായി വീടൊരു വിദ്യാലയം ആദ്യഘട്ട പ്രവർത്തനം നൽകിയത്.നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായാണ് പ്രവർത്തനം നൽകിയത്.പ്രവർത്തനങ്ങൾ കുട്ടിക്ക് മുന്നിൽ എങ്ങിനെ അവതരിപ്പിക്കണമെന്ന് google meet ൽ അമ്മമാർ പരിചയപ്പെട്ടിരുന്നു. പ്രവർത്തനങ്ങൾ ഇപ്രകാരമായിരുന്നു വീടും കൂടും
ഒന്നാം ദിവസം
താരയുടെ വീടും കുഞ്ഞിക്കോഴിയുടെ കൂടും ചിത്രം വരച്ചോ ഒട്ടിച്ചു ചേർത്തോ നിർമ്മിച്ച് വീടും കൂടും എന്നെഴുതുക
രണ്ടാം ദിവസം
ചിത്രത്തിന് താഴെ
'താരയുടെ വീട്
വീട്ടിലൊരു കൂട്
കൂട്ടിലൊരു കോഴി
താരയുടെ കോഴി
എന്നീ വാക്യങ്ങൾ അമ്മ പറഞ്ഞു കൊണ്ട് എഴുതുന്നു.കുട്ടി ഒപ്പം വായിക്കുന്നു. താര, വീട്, കൂട്, കോഴി എന്നീ പദങ്ങൾ കണ്ടെത്തി വട്ടമിടുന്നു
മൂന്നാം ദിവസം
നാലുവാക്യങ്ങളും രണ്ടായി മുറിച്ച് ഇടകലർത്തി നൽകി ,ശരിയായ രീതിയിൽ യോജിപ്പിച്ച്, അമ്മ എഴുതിയ വാക്യങ്ങൾക്ക് താഴെ കുട്ടി ഒട്ടിക്കുന്നു
നാലാം ദിവസം
താര, വീട്, കൂട്, കോഴി എന്നീ വാക്കുകൾ അക്ഷരങ്ങളായി മുറിച്ച് നൽകി വാക്കുകൾ കണ്ടെത്തി ഒട്ടിക്കുന്നു.എത്ര പെട്ടെന്നാണ് നമ്മുടെ രക്ഷിതാക്കൾ അധ്യാപരായി മാറിയതെന്ന് നോക്കൂ. അധ്യാപകർക്ക് ഒപ്പം സഞ്ചരിക്കുന്ന പ്രിയ രക്ഷിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾഎല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും അനായാസേന വീടൊരു വിദ്യാലയം പ്രവർത്തനം ഏറ്റെടുക്കാൻ കഴിഞ്ഞു എന്ന സന്തോഷവും

https://www.facebook.com/100063573855053/videos/pcb.236248271837633/584667146215622

സ്വാതന്ത്ര്യദിനാഘോഷം അവരുടെ ഹിന്ദി ടീച്ചറിന്റ മേൽനോട്ടത്തിൽ നടത്തിയപ്പോൾ


https://www.facebook.com/kaveri.subi.3/videos/341996374290851

നാടകാവതരണം ബില്ലു ദി ഡോഗ്

മൂന്നാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാരുടെ നാടകം
https://www.facebook.com/kaveri.subi.3/videos/377720727253753

കൈയെഴുത്തു മാഗസിൻ -ജനം
കൈയെഴുത്തു മാഗസിൻ -ജനം

ലോക ജനസംഖ്യ ദിനം

ജനസംഖ്യ വർദ്ധനവ് ഭൂമിക്കു ദോഷകരമായി മാറുന്നതിനെ ക്കുറിച്ചു കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിലെ എൽ പി സെക്ഷനിൽ അസംബ്ലി സംഘടിപ്പിക്കപ്പെട്ടു .4 എ ക്ലാസ്സിന്റെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത് .ആ ക്ലാസ്സിലെ തന്നെ ശ്രീയ എന്ന വിദ്യാർത്ഥിനി ജനസംഖ്യ വർദ്ധനവ് മൂലം ഭൂമിക്കു നേരിടേണ്ടിവരുന്ന ദോഷഫലങ്ങൾ അതിന്റെതായ പ്രാധാന്യത്തോടു കൂടി അവതരിപ്പിച്ചു .ജനസംഖ്യ വർദ്ധനവും അതിന്റെ ദോഷങ്ങളും കുട്ടികൾക്ക് മനസ്സിലാകത്തക്ക രീതിയിലായിരുന്നു ശ്രീയ കുട്ടിയുടെ കുറിപ്പവതരണം .തുടർന്ന് റീജ ടീച്ചറും, ശരണ്യ ടീച്ചറും ലോകജനസംഖ്യ ദിനത്തെക്കുറിച്ചു സംസാരിക്കുകയുണ്ടായി .ലളിതവും രസകരുമായ അവതരണം കുട്ടികളിൽ ജിജ്ഞാസ ഉളവാക്കി .രണ്ടു കുഞ്ഞിക്കഥകളിൽ കൂടി ജനസംഖ്യ വർധനവിന്റെ ഗുണവും ദോഷവും രസകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കാൻ ശരണ്യ ടീച്ചറിന് സാധിച്ചു .തുടർന്ന് ഉച്ചയോടു കൂടി ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരം നടത്തുകയുണ്ടായി .ചിത്രരചനക്കു മുന്നോടിയായി നടന്ന അസ്സംബ്ലി കുട്ടികളിൽ ജനസംഖ്യ വർധനവിനെക്കുറിച്ചുള്ള അവബോധം എത്രമാത്രം ഫലവത്തായി എന്നതിന്റെ തെളിവുകൂടിയായിരുന്നു. ചിത്രരചന മത്സര ഫലം .4 ബി ക്ലാസ്സിലെ ആദിശങ്കർ .പി വിജയിയായി .തുടർന്ന് "ജനം" എന്ന ചിത്രരചന പതിപ്പിന്റെ പ്രകാശനവും നടന്നു

വായനാവാരാചരണം

അമ്മ വായനക്കായി പ്രത്യേക സംവിധാനം സ്കൂളിൽ നിലവിലുണ്ട് .ലൈബ്രറി പുസ്തകങ്ങൾ അമ്മമാരുടെ സഹായത്താൽ കുട്ടികൾക്ക് വീട്ടിലിരുന്നു വായിക്കാനും അതുവഴി അവസരം ലഭിക്കുന്നു .എന്നുമാത്രമല്ല വായന എന്ന സംസ്ക്കാരം സ്കൂളിനു പുറത്തേക്കു പൊതുസമൂഹത്തിലേക്കു വ്യാപിക്കാൻ ഈ പ്രവർത്തനം വലിയൊരു പങ്കു വഹിക്കുന്നു .മികച്ച 'അമ്മ വായനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നതിനോടൊപ്പം അമ്മമാരുടെ രചനകൾ ഉൾപ്പെടുത്തി ഒരു 'അമ്മ മാഗസിൻ സ്കൂൾ എല്ലാ വർഷവും തയ്യാറാക്കി വരുന്നു .ഒന്നാം ക്ലാസ്സിലെ ക്ലാസ് ലൈബ്രറികൾ വായനകാർഡുകളാൽ സമ്പുഷ്ടമാണ് .കുട്ടികളും അദ്ധ്യാപികയും ചേർന്ന് നിർമിച്ചവയും അമ്മമാരുടെ സഹായത്താൽ നിർമിച്ചവയും ഇക്കൂട്ടത്തിലുണ്ട് .ഈ വർഷത്തെ കർമ പദ്ധതിയിൽ വായക്കാർഡുകളുടെ പ്രദർശനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട് .വായനാദിനവുമായി ബന്ധപ്പെട്ടു പി എൻ പണിക്കർ അനുസ്മരണ അസംബ്ലി സംഘടിപ്പിച്ചു .ക്ലാസ് ലൈബ്രറികൾ പുനഃക്രമീകരിച്ചു .എല്ലാ ക്ലാസ്സിലും സ്റ്റോക്ക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും തയ്യാറാക്കി 150 ഓളം പുസ്തകങ്ങളും വായനക്കാർഡുകളും ബലമാസികകളും അടങ്ങുന്ന ശേഖരം എല്ലാ ക്ലാസ്സിനും വിതരണം ചെയ്യപ്പെട്ടു .ക്ലാസ് തലത്തിൽ രണ്ടു കുട്ടി ലൈബ്രേറിയന്മാരെ വീതം തെരഞ്ഞെടുത്തു .പുസ്തകങ്ങളുടെ സ്റ്റോക്ക് വിവരവും വിതരണവും കുട്ടികളുടെ മേൽനോട്ടത്തിലാണ് .വായനാവാരാചരണത്തിന്റെ ഭാഗമായി വായന ക്വിസ് നടത്തി വിജയികളെ കണ്ടെത്തി

ക്ലാസ് ലൈബ്രറി
ചിത്രരചന മത്സരം

ബഷീർ ചരമവാർഷികം

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25 ആം ചരമ വാർഷികത്തോടനുബന്ധിച്ചു അവിസ്മരണീയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു .ബഷീർ അനുസ്മരണ പ്രത്യേക അസംബ്ലി നടത്തി .ബഷീർ കൃതികൾ മുഴുവൻ കുട്ടികൾക്ക് കാണാനുള്ള അവസരം ഉണ്ടാക്കി .എല്ലാ ക്ലാസ് ലൈബ്രറികളിലും ബഷീർ കൃതികൾ പ്രത്യേകം സജ്ജമാക്കി .ബഷീറിന്റെ ഏതാനും കൃതികളുടെ ഓഡിയോ കേൾക്കാൻ അവസരം നൽകി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു .ഒരാഴ്ചക്കാലം ഉച്ചഭക്ഷണത്തിനുള്ള ഇടവേളകയിൽ സൗണ്ട് സിസ്റ്റം പ്രയോജനപ്പെടുത്തി ബഷീർ കഥകൾ കുട്ടികൾക്ക് വായിച്ചു കൊടുത്തു .ആനപ്പൂട ,പൂവന്പഴം ,ബാല്യകാലസഖി ,ന്റ്പ്പുപ്പാക്ക് ഒരാന ഉണ്ടാർന്നു, വിശ്യാവിഖ്യാതമായ മോക്ക് എന്നിവ കുട്ടികൾ ആസ്വദിച്ചു .ബഷീർ അനുസ്മരണ പോസ്റ്റർ തയ്യാറാക്കി .ബഷീർ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് സംഘടിപ്പിച്ചു .