കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/വാക്കുകൾ പൂക്കുന്ന നേരത്ത്

വാക്കുകൾ പൂക്കുന്ന നേരത്ത് - ആസ്വാദനക്കുറിപ്പ്


'വാക്കുകൾ പൂക്കുന്ന നേരത്ത്' എന്ന കവിതാ സമാഹാരത്തിലെ കവിതകൾ എല്ലാം മണ്ണിനെ തൊട്ടുനിൽക്കുന്നവയാണ്. നമ്മുടെ കാഴ്ചപ്പുറങ്ങളിൽ, ചെമ്പരത്തിപ്പൂ ചിരിച്ചു നിൽക്കുന്ന വേലിപുറങ്ങളിൽ, പരൽ മീനുകൾ തുള്ളും തോട്ടുവക്കത്ത്, മഞ്ഞപ്പട്ടണിഞ്ഞ വയൽവരമ്പിൽ, അമ്മ മനസ്സിൽ ഒക്കെ പൂത്തുലഞ്ഞ് നൽക്കുന്നവയാണ് അവ. അവയിൽ നിറഞ്ഞ് സുഗന്ധം പൊഴിക്കുന്ന ഗ്രാമ നന്മയുണ്ട്, വിരലുകൾക്കിടയിലൂടെയൂർന്ന് നഷ്ടപ്പെടുന്നവയെ ക്കുറിച്ചുള്ള ആകുലതകൾ ഉണ്ട്, രാസക്രീഡാനികുഞ്ജങ്ങളിൽ വഴിഞ്ഞൊഴുകുന്ന പ്രണയമുണ്ട്,വിരഹമുണ്ട്. അങ്ങനെ തുടങ്ങി പച്ചയായ മനുഷ്യന്റെ അതിലും പച്ചയായ വികാരവിക്ഷോഭങ്ങളുടെ പകർന്നാട്ടം തന്നെയാണ് 'വാക്കുകൾ പൂക്കുന്ന നേരത്ത്'

അക്ഷയാ പ്രമോദ്
5 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം