ഏറാമല യു പി എസ്/സയൻസ് ക്ലബ്ബ്.
ലാബ് @ ഹോം
ശാസ്ത്ര പഠനം രസകരവും എളുപ്പവും ആക്കുന്നതിൽ ശാസ്ത്ര പരീക്ഷണങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിലും നിഗമനങ്ങളും ശാസ്ത്ര തത്വങ്ങളും രൂപപ്പെടുത്തുന്നതിനും പരീക്ഷണങ്ങൾ ആവശ്യമാണ്. വിദ്യാർത്ഥികളുടെ വീടുകളിൽ അവർക്കു ലഭ്യമാകുന്ന ശാസ്ത്ര ഉപകാരണങ്ങളും വസ്തുക്കളും ശേഖരിച്ചു ഒരു പരീക്ഷണശാല തയ്യാറാക്കുകയാണ് ഹോം ലാബിന്റെ ലക്ഷ്യം. അവരവരുടെ സാഹചര്യങ്ങൾക്കും അനുസൃതമായി ആവശ്യമുള്ളതും തന്റെ പരിസരത്ത് നിന്നും ലഭിക്കുന്നതുമായ വസ്തുക്കളും പദാ ർത്ഥങ്ങളും ശേഖരിച്ചു സൂക്ഷിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ടും അല്ലാതെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അവർ നിഗമനങ്ങളിൽ എത്തി ചേരും. ആസ്വാദ്യകമായ ശാസ്‌ത്രപഠനം സാധ്യമാവുകയും കുട്ടികളിൽ ശാസ്ത്ര വിഷയത്തിൽ താൽപ്പര്യം വർദ്ധി പ്പിക്കാനും ഇത് സഹായകമാണ്. കണ്ടും കേട്ടും മാത്രമല്ല ചെയ്തും അനുഭവിച്ചും പഠിക്കാൻ അവസരവും കുട്ടികൾക്ക് ലഭിക്കണം. സ്കൂളിന്റെ സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എൻ. കെ ഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു.
ഓസോൺ ദിനം
ഓസോൺ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ചാന്ദ്രദിനം
ചാന്ദ്രദിനം
ഹിരോഷിമ നാഗസാക്കി ദിനം
യുദ്ധം മനുഷ്യമനസ്സുകളിൽ ആരംഭിക്കുന്നു അതിനാൽ അതിനെതിരെയുള്ള മനോഭാവം കുട്ടികളിൽ സൃഷ്ടിക്കാനായി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് ഹിരോഷിമ നാഗസാക്കി ദിനങ്ങൾ എല്ലാ അക്കാദമിക വർഷങ്ങളിലും ആചരിക്കുന്നു.യുദ്ധവിരുദ്ധ റാലി, സുഡോകു കൊക്കുകളുടെ നിർമ്മാണം,യുദ്ധവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ, പതിപ്പ് എന്നിവ നിർമ്മാണം, ഡോക്യുമെൻ്ററി, സിനിമ പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.