അഴിയൂർ സെൻട്രൽ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതി ചെയ്യുന്നതിനാൽഅത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ വിദ്യാലയം കോറോത്ത് റോഡിന്റെ കിഴക്കും പടിഞ്ഞാറുംവശങ്ങളിലായാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽഅഞ്ചു വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ നടന്നുവരുന്നത്. അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ളവിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽഅറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900ആണ്ടിലാണ്. അതിനുമുമ്പുതന്നെഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് മഹത്തായ സേവനമനുഷ്ഠിച്ചു എന്ന ഒരു ചരിത്ര പശ്ചാത്തലം ഈ വിദ്യാലയത്തിനുണ്ട്

അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ള വിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900 ാംആണ്ടിലാണ്.

അഴിയൂർ ദേശത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന അഴിയൂർ പരദേവതാ ക്ഷേത്രത്തിന് പിൻവശത്ത് പറമ്പിലാണ് വിദ്യാലയം ജന്മം കൊണ്ടത് - ഒരു എഴുത്തു പള്ളിക്കൂടം എന്ന രൂപത്തിൽ അതു കൊണ്ടുതന്നെ പ്രസ്തുത പറമ്പ് എഴുത്തുപള്ളിപ്പറമ്പ് എന്നാണ് ഇന്നും അറിയെപ്പെട്ടിരുന്നത് .അക്കാലത്തെ ഈ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകരെന്നു വിശേഷിപ്പിക്കാവുന്ന പണ്ഡിത ശേഷ്ട്രരായ പരേതരായ സർവ്വശ്രീ ശങ്കരൻ ഗുരുക്കൾ, രയിരു പണിക്കർ ഗോവിന്ദക്കുറുപ്പ് എന്നിവരുടെ മേൽനോട്ടത്തിൽ നിരവധി വിദ്യാർത്ഥിനി-വിദ്യാർത്ഥികൾക്ക് ശിക്ഷണം നൽകിക്കൊണ്ട് ഏതാനും വർഷങ്ങൾ പിന്നിട്ട ശേഷം കൂടുതൽ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനാൽ ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപത്തായി അന്ന് നിലവിലുണ്ടായിരുന്ന അത്താണിക് സമീപമുള്ള ഒരു പറമ്പിലേക്ക് പള്ളിക്കൂടം മാറ്റി പ്രവർത്തിച്ചുതുടങ്ങി പ്രസ്തുത പറമ്പും ഇന്ന് എഴുത്തുപള്ളിപറമ്പ് എന്നറിയപ്പെടുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം അവിടെ നിന്നും ഇന്ന് സ്കൂൾസ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പള്ളിക്കൂടം മാറ്റപ്പെടുകയും യശശ്ശരീരനും പണ്ഡിതനുമായ ശ്രീ കറപ്പയിൽ കണാരൻമാസ്റ്റർ ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലാക്കാക്കി ശങ്കരൻഗുരുക്കൾ മുതലായ മറ്റധ്യാപകരോടൊപ്പം അധ്യാപകനായി പങ്കുചേരുകയും, ഈ വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. തന്റെ ശ്രമംമാസ്റ്റർ ഫലവത്താകാതെ നിരാശനായ കണാരൻ മാസ്റ്റർ അധ്യാപകവൃത്തിയിൽനിന്നും വിരമിച്ചു. കൂടെ പ്രവർത്തിച്ചു വന്ന സർവ്വശീ രയിരുപണിക്കരും, ഗോവിന്ദക്കുറുപ്പും മരണമടഞ്ഞതോടെ ശങ്കരൻ ഗുരുക്കൾ, രാമാർ അബ്രഹാം എന്ന പണ്ഡിതനായ കണാരൻ പവർ ത്തനത്തിനുവേണ്ട എല്ലാവിധഅധ്യാപകന്റെ സഹായത്തോടെ പള്ളിക്കൂടത്തിന്റെ പ്രവർത്തനം തുടർന്നുവരികയും ഇവ പ്രാത്സാഹിപ്പിച്ചുകൊണ്ട് പരേതനായ നടക്കുടി പറമ്പൻ കുമാരൻ എന്ന പൗരപ്രധാനി പള്ളിക്കൂടത്തിന്റെ പ്രവർത്തനത്തിന് വേണ്ട സഹായസഹകരണങ്ങളും ചെയ്തു തന്നു. അദ്ദേഹത്തിന്റെ അശ്രാന്ത- പരിശ്രമത്തിന്റെ ഫലമായി 1900-ൽ ഈ വിദ്യാലയത്തിന് സർക്കാരിന്റെ അഗീകാരം ലഭിക്കുകയും ശി നടുക്കുടി പറമ്പൻ കുമാരൻ- മാനേജരായും ശി. ശങ്കരൻ ഗുരുക്കൾ പ്രധാന അധ്യാപകനായും അത്താണിക്കൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒരു അംഗീകൃതവിദ്യാലയമായി മാറി.