എൽ. പി. എസ്സ്. പെരുമ്പാറ/ചരിത്രം
പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരുവിധ സൗകര്യങ്ങളോ സാഹചര്യങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പാവപ്പെട്ട ഒരു സമൂഹത്തിന്റെ ഉദ്ധാരണത്തിനായി കൊല്ലവർഷം 1102 - ൽ(1926) പുന്നത്തുണ്ടിയിൽ ബഹു. റ്റി.എം.കശ്ശീശായാൽ സ്ഥാപിതമായതാണ്. പെരുമ്പാറ എൽ. പി. സ്കൂൾ. കുറിയന്നൂർ മാർത്തോമ്മാ ഇംഗ്ലീഷ് മീഡിൽ സ്കൂളിന്റെ പ്രാഥമാധ്യാപകനായിരിക്കെ പെരുമ്പാറ, കുന്നോ ക്കാലിൽ മൈലാടുംപാറ, ചേറ്റുതടം എന്നീ പ്രദേശങ്ങളിൽ തിങ്ങിപ്പാർക്കുന്ന ധാരാളം പേർ വിദ്യാഭ്യാസം എന്തെന്നറിയാതെ ജീവിച്ചുപോകുന്ന സാഹചര്യം തന്റെ മനസ്സിൽ വളരെ മഥിച്ചു. പാറപ്പുറത്തൊരു പള്ളിക്കൂടം എന്ന ആശയം മനസ്സിൽ ഉടലെടുത്തു. തന്റെ ഈ പ്രദേശത്തുള്ള ആൾക്കാരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി . ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിനായി തന്റെ സ്വന്തം വീടുപോലും ഉപേക്ഷിച്ച് പെരുമ്പാറയിൽ ഒരു കുടിലുണ്ടാക്കി അവിടെ താമസിച്ചു. അരമതിൽ കെട്ടി അതിനുമുകളിൽ കഴകളുടെയും പലകകളുടെയും സഹായത്താൽ യാഥാർത്ഥ്യമാക്കി ഓലമേഞ്ഞ പള്ളിക്കുടം യാഥാർഥ്യമാക്കി .
കുറിയന്നൂർമാർത്തോമ്മാ ഇംഗ്ലീഷ് മിഡിൽ സ്കൂൾ മാനേജരായിരുന്ന വന്ദ്യ മാത്യൂസ് മാർ അത്താനാസ്യോസ് തിരുമേനിയെ ബഹുമാനപ്പെട്ട അച്ചൻ ഈ സ്കൂൾ ഏൽപ്പിക്കുകയും, കുറിയന്നൂർ മാർത്തോമ്മാ, കുറിയന്നൂർ സെന്റ് തോമസ് എന്നീ ഇടവകകളെ ഏല്പിക്കുകയും ചെയ്തു. തുടർന്ന് ഈ രണ്ടു ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ ഉൾപ്പെടുന്ന മാനേജ്മെന്റ് ഭരണച്ചുമതല നിർവ്വഹിക്കുന്നു. ഈ സ്കൂൾ കുറിയന്നൂർ മാർത്തോമ്മാ ഹൈസ്ക്കൂളിന്റെ സഹോദരസ്ഥാപനമായി നിലകൊള്ളുന്നു. 1970 - താം ആണ്ടിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പുന്നത്തുണ്ടിയിൽ അച്ചൻ ഒരു മനുഷ്യസ്നേഹിയും സാമൂഹ്യപരിഷ്ക്കർത്തവും പ്രകൃതിസ്നേഹിയും ചരൽകുന്നിന്റെ ഉപജ്ഞാതാവും കൂടിയായ അദ്ദേഹം മാർത്തോമ്മാ സഭയിലെ പ്രഗൽഭനായ ഒരു പട്ടക്കാരൻ ആയിരുന്നു. നിർഭയനായ ഭരണകർത്താവും ലക്ഷ്യപ്രാപ്തിക്കുവേണ്ടി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച ആദർശസമ്പന്നനായ വ്യക്തിയായിരുന്നു .
പെരുമ്പാറ എൽപി സ്കൂൾ എന്ന പേരിൽ കൊല്ലവർഷം 1102-ൽ(1926) ഈ സ്കൂൾ ആരംഭിച്ചു. പരേതനായ റ്റി.എം മാത്യു കശ്ശീശ സ്കൂളിന്റെ ആദ്യകാല മാനേജരായിരുന്നു. ശ്രീ എൻ പി പത്മനാഭപണിക്കർ ആദ്യ ഹെഡ്മാസ്റ്ററായും പിന്നീട് പരേതനായ റ്റി.റ്റി.എ എബ്രഹാം സാറാമ്മ എബ്രഹാം എന്നിവർ പ്രഥമ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. ശ്രീ .സി.വേലുപ്പിള്ള സാർ ഈ സ്കൂളിന് ഉന്നമനത്തിനായി മാന്യ ദേഹമാണ്. സേവന കാലത്തുതന്നെ അദ്ദേഹം ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. ശ്രീ പി വി വർഗ്ഗീസ് ശ്രീമതി ഗ്രേസി ജോൺ എന്നിവർ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്