മുയിപ്ര എൽ .പി. സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16727 (സംവാദം | സംഭാവനകൾ) (Expanding article)

ടകര താലൂക്കിൽ ഏറാമല പഞ്ചായത്തിലെ മുയിപ്ര യിലാണ് ഈ സ്ഥാപനം. പ്രകൃതിരമണീയമായ കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങൾ കൃഷിപ്പണിയും, മൺപാത്ര നിർമ്മാണവും, ആശാരിപ്പണിയും   കൽ വെട്ടും ആയിരുന്നു. പച്ചക്കറി കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. തേങ്ങയും നെല്ലും ആണ് പ്രധാനവിളകൾ. കളരി പറമ്പത്ത് കടുങ്ങോൽ നമ്പ്യാർ അദ്ദേഹത്തിന്റെ അനന്തിരവനായ രാമൻ നമ്പ്യാർ ക്കുവേണ്ടി തന്റെ സ്വന്തം സ്ഥലത്ത് ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ എഴുത്തുപള്ളി പ്രവർത്തനമാരംഭിച്ചു. കിട്ടൻ ഗുരുക്കളും ചന്തു ഗുരുക്കളും സഹ അദ്ധ്യാപകരായിരുന്നു. സമീപപ്രദേശത്ത് മറ്റ് സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിച്ചതായി  കാണുന്നു. കോൽക്കളി മുതലായ വിവിധ തരം കലകൾ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. 1962 ഗവൺമെന്റിന്റെ നിയമത്തിലൂടെ എൽപി സ്കൂളുകളിലെ അഞ്ചാംക്ലാസ് എടുത്തുമാറ്റി. തുടർന്ന് നാലു ക്ലാസുകൾ മാത്രമായി. മുസ്ലിം കുട്ടികളുടെ എണ്ണം കൂട്ടാനായി സ്കൂളിന്റെ പുരോഗതിക്കും വേണ്ടി 1977-78 കാലഘട്ടത്തിൽ സമീപത്തായി ഒരു മദ്രസ നിലവിൽ വന്നു. മുസ്ലിം കുട്ടികൾ വന്നതോടെ ഒരു പാർട്ടൈം അറബിക് അധ്യാപകനെ നിയമിച്ചു.

ഴുത്തുപള്ളി ആയി തുടങ്ങിയ വിദ്യാലയം 1928 വിശേഷം മുയിപ്ര ഹിന്ദു ബോയ്സ് സ്കൂളായും 1935 അത് മുയിപ്ര ബോയ്സ് എയ്ഡഡ് സ്കൂൾ ആയും, 1957 മുയിപ്ര  എൽ പി സ്കൂൾ ആയും മാറി. കടുങ്ങല്ലൂർ നമ്പ്യാർ ഓല ഷട്ടിൽ തുടങ്ങിയ എഴുത്തുപള്ളി രാമകൃഷ്ണ പണിക്കർക്ക് ചാർത്തിക്കൊടുത്തു. അദ്ദേഹം കൽബി റിയും ഓലകൊണ്ടുള്ള മേൽക്കൂരയും ഉള്ള കെട്ടിടം ആക്കി മാറ്റി. 1995 ഇന്നത്തെ മാനേജറായ നൊച്ചാട്ട് ബാലൻ ഓലകൊണ്ടുള്ള മേൽക്കൂര മാറ്റി ഓടി ഇടുകയും ഭിത്തിയും നിലവും സിമന്റ് ചെയ്തു പുതുക്കിപ്പണിയുകയും ചെയ്തു.

പഠിതാക്കൾക്കുള്ള ഉച്ചഭക്ഷണം മുമ്പ് നാട്ടുകാരുടെ വകയായിരുന്നു. ഇന്നും അധ്യാപക രക്ഷാകർതൃ സമിതിയുടെ മേൽനോട്ടത്തിൽ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തപ്പെടുന്നു. നിലവിൽ കല്യോട്ട് മൂസ്സ ഹാജി പ്രസിഡൻ്റും ആളോട്ടു കണ്ടിയിൽ അജയകുമാർ പി ടി.എ വൈസ് പ്രസിഡൻറുമാണ് .

1935ൽ മുയി പ്ര ബോയ്സ് എയ്ഡഡ് സ്കൂൾ ആയതു മുതൽ എടപ്പക്കണ്ടി കൃഷ്ണൻ നായർ ആയിരുന്നു ഹെഡ്മാസ്റ്റർ. തുടർന്ന് ആർ.കണാരപ്പണിക്കർ, ഒ.ടി.അമ്മു ടീച്ചർ, എ.അബ്ദുൾ വാഹിദ് മാസ്റ്റർ, അശോകൻ മാസ്റ്റർ, ശൈലജ ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ അനിത ടീച്ചർ പ്രധാനാധ്യാപികയാണ്.

എഴുത്തുപള്ളിയിൽ ആദ്യ കാല അധ്യാപകരായി കടുങ്ങ്യോൻ നമ്പ്യാർ, രാമൻ നമ്പ്യാർ, കിട്ടൻ പണിക്കർ , ചന്തു പണിക്കർ തുടങ്ങിയവരും സ്കൂൾ ആയി മാറിയപ്പോൾ പുത്രട്ട നാരായണക്കുറുപ്പ് ,ചന്തു നായർ, നൊച്ചോളി കൃഷ്ണക്കുറുപ്പ് കീഴത്ത് നാരായണക്കുറുപ്പ് എംഎം കൃഷ്ണക്കുറുപ്പ് ഉപ്പ പി നാരായണക്കുറുപ്പ് ചന്തുനായർ മാസ്റ്റർ ലക്ഷ്മിക്കുട്ടി തുടങ്ങിയ അധ്യാപകർ സർ ഇവിടെ ഉണ്ടായിരുന്നു. അറബിക് അധ്യാപകനായ ഹസ്സൻ മാസ്റ്റർ അവർ കെ പി ഹസ്സൻ മാസ്റ്റർ സരസ ടീച്ചർ സർ തുടങ്ങിയവരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് ഉണ്ട്

ഭാഷയും കണക്കും ആയിരുന്നു ആദ്യകാലത്ത് അഭ്യസിച്ചിരുന്നത് അത് തറയിൽ പൂഴിയിൽ എഴുതിയും എഴുത്തോലയും നാരായം കൊണ്ട് എഴുതിയും ആയിരുന്നു വിദ്യാഭ്യാസം സരസ്വതീ പൂജയും അതിനോടനുബന്ധിച്ചുള്ള എഴുത്തിനിരുത്ത് ചടങ്ങും ഈ സ്കൂളിൻറെ ആരംഭംമുതൽ ഇവിടം നടത്തിയിരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം