ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abdurahimanm (സംവാദം | സംഭാവനകൾ) ('== '''സ്നേഹ നിധി''' ==    '''സ്കൂളിൽ പഠിക്കുന്ന വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്നേഹ നിധി

   സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുവാനുള്ള ഒരു സംരഭമാണിത് , വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ ലഭ്യമാക്കൽ, മാരകമായ അസുഖം ബാധിക്കുന്ന കുട്ടികളെ സാമ്പത്തികമായി സഹായിക്കൽ , വീട്ടിൽ ഭക്ഷണത്തിനും മറ്റു അത്യാവശ്യ ജീവിത സൗകര്യങ്ങൾക്കും പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അവരുടെ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കൽ തുടങ്ങിയവ  സ്നേഹ നിധിയുടെ പ്രധാന പ്രവർത്തനങ്ങളും ലക്ഷ്യങ്ങളുമാണ് ,

അധ്യാപകരിൽ നിന്നും, വിദ്യാർത്ഥികളിൽ നിന്നും, സ്വയം സഹായ സംഘങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു കൊണ്ടാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് ,

  ഓൺലൈൻ പഠന രംഗത്ത് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സൗജന്യ റീചാർജിങ്ങ് സംവിധാനവും ഇവിടെയുണ്ട് , മാത്രമല്ല മൊബൈൽ ഫോൺ വാങ്ങാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് താൽക്കാലികമായി ഫോൺ നൽകുന്നതിന് മൊബൈൽ ഫോൺ ലൈബ്രറിയും സ്നേഹ നിധിക്ക് കീഴിലുണ്ട്