ജി.എം.യു.പി.എസ് നിലമ്പൂർ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാരംഗം കലാസാഹിത്യവേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

കുട്ടികളിലെ സർഗ്ഗശേഷി വളർത്താൻ കവിതാരചന കഥാരചന രചന നാടകം ഏകാംഗ നാടകം തുടങ്ങിയ പല മേഖലകളിലും മത്സരയിനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം കൊടുത്ത അധ്യാപകൻ ശ്രീ ഗോപാലകൃഷ്ണൻ സി പി

2021 -2022 അധ്യാന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല വിജയികളെ പഞ്ചായത്തുതലത്തിൽ പങ്കെടുപ്പിച്ചു. പഞ്ചായത്ത് തലത്തിൽ കാവേരി, ഋഷികേഷ് എന്നിവർ ക്ക് സബ്ജില്ലാ സെലക്ഷൻ ലഭിച്ചു.