ഫാത്തിമ യു പി എസ് കുടിയാൻമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫാത്തിമ യുപിസ്കൂൾ കുടിയാന്മല

പച്ചവിരിച്ച മൊട്ടക്കുന്നുകളും ചക്രവാളത്തെ തഴുകി നിൽക്കുന്ന

മലനിരകളും കളകളാരവം പൊഴിച്ച് ഒഴുകുന്ന കാട്ടാറുകളും

ഉയർന്നുനിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച്

വശ്യതയാർന്ന വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയുടെ

താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രം ആണ് ഫാത്തിമ

യു പി സ്കൂൾ .തലശ്ശേരി കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പാഠ്യ

പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച്

മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ 1955 ജൂൺ 15 ന് അന്നത്തെ

പഞ്ചായത്ത് മെമ്പർ ആയിരുന്നു ശ്രീ ജോസഫ് ഇരുപ്പക്കാട്ടിന്റെ

നേതൃത്വത്തിൽ അച്ചാമ്മ നെല്ലാനിക്കൽ (സി. റൊസാരിയോ) എന്ന ഒരു

ടീച്ചർ മാത്രമുള്ള ഏകാധ്യാപക സ്കൂളായി ആരംഭിച്ചു .1960 ജൂലൈ

നാലിന് ഗവൺമെൻറ് എയ്ഡഡ് സ്കൂൾ ആയി മാറി .

ത്യാഗോജ്വലമായ ജീവിതം നയിച്ച് കുടിയാൻ മലയുടെ വികസനത്തിന്

അടിത്തറ പാകിയ ഫാ.അഗസ്റ്റിൻ കീലത്തായിരുന്നു സ്ഥാപക മാനേജർ.

എല്ലാ മാനേജരമാരുടെയും അധ്യാപകരുടെയും കഠിന പരിശ്രമം കൊണ്ട്

ബാലാരിഷ്ടതകൾ പിന്നിട്ട് കല, കായികം,പ്രവർത്തിപരിചയം തുടങ്ങി

എല്ലാ മേഖലകളിലും മികവിന്റെ പാതയിൽ ചരിച്ച് ഉപജില്ല , ജില്ലാ

,സംസ്ഥാന മേളകളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു. ഇന്ന് രാജ്യത്തിന്റെ

വിവിധ മേഖലകളിൽ സേവനം ചെയ്തു നാടിന്റെ യശസ്സുയർത്താൻ

ഫാത്തിമ യു പി സ്കൂളിന്റെ മക്കൾക്ക് സാധിക്കുന്നുണ്ട്.