ഫാത്തിമ യു പി എസ് കുടിയാൻമല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചിരകാല സ്വപ്നമായിരുന്ന ഫാത്തിമ യു.പി സ്കൂളിന്റെ കെട്ടിടം

വിദൂര ഭാവിയിൽ കുട്ടികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മുന്നിൽ

കണ്ട് ദീർഘവീക്ഷണത്തോടെ പ്ലാൻ ചെയ്ത മനോഹരമായ ഒന്നാണ്. സി

ആ കൃതിയിൽ മൂന്ന് നിലകളായി നിലകൊള്ളുന്ന കെട്ടിടത്തിൽ

ആവശ്യത്തിന് ജനാലകളും വെന്റിലേഷനുകളും ഒക്കെ സജ്ജീകരിച്ചിട്ടുള്ള

16 ക്ലാസ്സ് മുറികളും 500 - ഓളം കുട്ടികളെ ഉൾകൊള്ളിക്കാൻ പറ്റുന്ന

ഓഡിറ്റോറിയവും പതിനഞ്ച് കമ്പ്യൂട്ടറുകളും , ലാപ്ടോപ്പുകളും ,

സ്മാർട്ട് റൂമും കുട്ടികൾക്കാവശ്യമായ കമ്പ്യൂട്ടർ ടേബിളുകളും

കസേരകളും ഒക്കെ ഒരുക്കിയിട്ടുള്ള സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും

ഫാത്തിമ യു പി സ്കൂളിനുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിരുചി

വളർത്തുന്നതിനും പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ചെയ്ത്

പഠിക്കുന്നതിനും പരിശീലിക്കുന്നതിനും ആവശ്യമായി എല്ലാ വിധ

സജ്ജീകരണങ്ങളോടും കൂടിയ ശാസ്ത്ര ലാബും ,ഗണിത ലാബും

ഒരുക്കിയിട്ടുണ്ട്. വായന സമയങ്ങളിലും ഒഴിവു സമയങ്ങളിലും

പോയിരുന്ന് വായിക്കാനും പുസ്തകങ്ങൾ യഥേഷ്ടം തിരഞ്ഞെടുക്കാനും

പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. കുട്ടികളുടെ പ്രാഥമീക

ആവശ്യങ്ങൾ നിറവേറ്റാൻ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഇരുപത്തി

ഒന്ന് ടോയ്ലറ്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ

ക്രമീകരിച്ചിട്ടുണ്ട്. ഇൻഡോർ ഗെയിംസും മറ്റു പരിപാടികളും

നടത്തുന്നതിനായി ഉണ്ടാക്കിയ വിശാലമായ ഒരു നടുമുറ്റം സ്കൂളിന്റെ

ഭംഗി കൂട്ടുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു

പാചകപ്പുരയും സ്കൂളിനുണ്ട്. കായിക പാരമ്പരമുള്ള കുടിയാൻ

മലയുടെ മക്കൾക്ക് കായികശേഷി പരിശീലിക്കുന്നതിനും

വളർത്തുന്നതിനുമായി വിശാലമായ കളിസ്ഥലം ഉണ്ട്. മൂന്നു തരം

വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ച് സ്കൂൾ ഹരിത പെരുമാറ്റച്ചടമനുസരിച്ച്

പ്രവർത്തിക്കുന്നു. സ്കൂളിന് ചുറ്റും പൂന്തോട്ടവും പച്ചക്കറി തോട്ടും

ഒരുക്കി മനോഹരമാക്കിയിരിക്കുന്നു. ഫലക്ഷം ഔഷധ സസ്യങ്ങളും

സ്കൂളിന് ഭംഗി കൂട്ടുന്നതോടൊപ്പം ഏവർക്കും ഉമേഷം നൽകുന്നു.

മനോഹരമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിനോട് ചേർന്ന്

ഒരുക്കിയിരിക്കുന്നു. കലാവാസനകൾ വളർത്തുന്നതിന് കരാട്ടെ ,നൃത്തം,

സംഗീതം തുടങ്ങിയവ പരീശീലിക്കുന്നതിനുള്ള സൗകര്യങ്ങൾ

ഒരുക്കിയിട്ടുണ്ട്. കൊച്ചു കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ

സാധനങ്ങളും ഉൾകൊള്ളിച്ച് കൊണ്ടുള്ള മനോഹരമായ ഒരു ചിൽഡ്രൻസ്

പാർക്കിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.