ഫാത്തിമ യു പി എസ് കുടിയാൻമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫാത്തിമ യുപിസ്കൂൾ കുടിയാന്മല

പച്ചവിരിച്ച മൊട്ടക്കുന്നുകളും ചക്രവാളത്തെ തഴുകി നിൽക്കുന്ന

മലനിരകളും കളകളാരവം പൊഴിച്ച് ഒഴുകുന്ന കാട്ടാറുകളും

ഉയർന്നുനിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച്

വശ്യതയാർന്ന വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയുടെ

താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീക്ഷേത്രം ആണ് ഫാത്തിമ

യു പി സ്കൂൾ .തലശ്ശേരി കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പാഠ്യ

പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച്

മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ 1955 ജൂൺ 15 ന് അന്നത്തെ

പഞ്ചായത്ത് മെമ്പർ ആയിരുന്നു ശ്രീ ജോസഫ് ഇരുപ്പക്കാട്ടിന്റെ

നേതൃത്വത്തിൽ അച്ചാമ്മ നെല്ലാനിക്കൽ (സി. റൊസാരിയോ) എന്ന ഒരു

ടീച്ചർ മാത്രമുള്ള ഏകാധ്യാപക സ്കൂളായി ആരംഭിച്ചു .1960 ജൂലൈ

നാലിന് ഗവൺമെൻറ് എയ്ഡഡ് സ്കൂൾ ആയി മാറി .

ത്യാഗോജ്വലമായ ജീവിതം നയിച്ച് കുടിയാൻ മലയുടെ വികസനത്തിന്

അടിത്തറ പാകിയ ഫാ.അഗസ്റ്റിൻ കീലത്തായിരുന്നു സ്ഥാപക മാനേജർ.

എല്ലാ മാനേജരമാരുടെയും അധ്യാപകരുടെയും കഠിന പരിശ്രമം കൊണ്ട്

ബാലാരിഷ്ടതകൾ പിന്നിട്ട് കല, കായികം,പ്രവർത്തിപരിചയം തുടങ്ങി

എല്ലാ മേഖലകളിലും മികവിന്റെ പാതയിൽ ചരിച്ച് ഉപജില്ല , ജില്ലാ

,സംസ്ഥാന മേളകളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു. ഇന്ന് രാജ്യത്തിന്റെ

വിവിധ മേഖലകളിൽ സേവനം ചെയ്തു നാടിന്റെ യശസ്സുയർത്താൻ

ഫാത്തിമ യു പി സ്കൂളിന്റെ മക്കൾക്ക് സാധിക്കുന്നുണ്ട്.

ഗ്രാമ ചരിത്രം

വടക്കേ മലബാറി ന്റെ ഏറ്റവും ഉയരം കൂടിയ പൈതൽമലയുടെ

പടിഞ്ഞാറെ മടിത്തട്ടിൽ മലകളും ചെറുകുന്നുകളും പച്ചപ്പിൽ പുതഞ്ഞ്

മുളങ്കാടുകളുടെ സംഗീതം അലയടിക്കുന്ന ഒരു മനോഹര പ്രദേശമാണ്

കുടിയാന്മല .ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്

കുടിയേറ്റത്തിന്റെ ഭാഗമായി മുകളിൽ ആകാശവും കാൽച്ചുവട്ടിൽ ഒരു

പിടി മണ്ണും സ്വപ്നംകണ്ടു കുടുംബം പോറ്റാൻ സമൃദ്ധിയുടെ

പൊൻകിരമണിയുവാൻ അധ്വാനത്തിന്റെ ദേവമന്ത്രം ജപിച്ച്

ആത്മവിശ്വാസത്തിന്റെ പ്രഭയിൽ മധ്യ കേരളത്തിന്റെ മണ്ണിൽ നിന്നും

യാത്ര തിരിച്ച്1951 ൽ കുടിയാൻമലയിലേയ്ക്ക് കുടിയേറ്റം ആരംഭിച്ചു.

പൈതൽമലയുടെ പടിഞ്ഞാറെ ചെരുവിൽ നിന്നാരംഭിച്ച് പാറക്കെട്ടുകളിൽ

തട്ടി കുന്നിൻ ചെരിവിലൂടെ ഒഴുകുന്ന മഞ്ഞുപുതച്ച വാനോളം ഉയർന്നു

നിൽക്കുന്ന 19 മലകളാൽ ചുറ്റപ്പെട്ട ഒരു വനമേഖലയാണ് കുടിയാൻമല

.1951 മെയ് മാസത്തിൽ വ്യവസായിയും പ്ലാൻററും ഗവേഷക തത്പരനും

ബിരുദധാരിയും ആയ ജെ.ചെറിയാൻ കട്ടക്കയം എന്നയാൾ ആദ്യമായി

കുടിയാൻമലയിൽ സ്ഥലം വാങ്ങി. 1952 -53 കാലഘട്ടം ആയതോടെ 18

വീട്ടുകാർ കുടിയാൻമലയിൽ എത്തി പണികളാരംഭിച്ചു. വൈതലിന്റെ

പാർശ്വത്തിൽ നിന്നുള്ള ആനകളുടെ അലർച്ചയും മലമുഴക്കി പ്രാവിന്റെ

മൂളലും കാട്ടുജന്തുക്കളുടെ അലോസരപ്പെടുത്തുന്ന ശബ്ദവും എവിടെയും

ഭീകരത മുറ്റി നിൽക്കുന്ന അന്തരീക്ഷം. എങ്കിലും മണ്ണിനോടും മലയോടും

മഴയോടും മഞ്ഞിനോടും മലസാസിനോടും മല്ലടിച്ച് കപ്പയും വാഴയും

നെല്ലുമൊക്കെ വിളയിച്ചു. പിന്നീടാരംഭിച്ച തെരുവ കൃഷിയാണ് കുടിയാൻ

മലയെ പിടിച്ചു നിർത്തിയത്. മലമുകളിൽ താമസിക്കുന്നവരുടെ ഒരു

വലിയ കൂട്ടായ്മ അഥവാ മലമുകളിൽ കൂടിയവരുട ഒരു വലിയ മനസ്സ്

അത് അവരെ പുരോഗതിയിലേക്കു നയിച്ചു.

ചിറക്കൽ കോവിലകം വകയായ ഈ മലയുടെഅവകാശികൾ ആയിരുന്നു

കൂടിയാട്ടികൾ (അമ്മയും 4 മക്കളും ) അവർ താമസിച്ചിരുന്ന കൂടിയാട്ടി

മലയാണ് പിന്നീട് കുടിയാൻമലയായത് എന്ന് പറയപ്പെടുന്നു. ഇന്ന്

കണ്ണൂരിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച പൈതൽ മല

വൈതൽ കോമർ എന്നയാളുടെ തായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ

നിന്നാണ് വൈതൽമല എന്ന പേരുവന്നത്.

കാട്ടിലെ നൂറുൽ കിഴങ്ങും തോട്ടിലെ വെള്ളവും കാട്ടുമൃഗങ്ങളുടെ

മാംസവും ചില കാർഷികവിളകളും ഭക്ഷിച്ച് കാട്ടു കമ്പുകളും ഓടയിലും

കൊണ്ടുള്ള കുടലിൽ കഴിഞ്ഞിരുന്ന ചില ആദിവാസി കുടുംബങ്ങൾ

കുടിയാന്മാരുടെ ചിലഭാഗങ്ങളിൽ താമസിക്കുന്നുണ്ടായിരുന്നു.

കാട്ടിലെ ഓട വെട്ടി കുട്ട, മരം, വട്ടി തുടങ്ങിയവയൊക്കെ ഉണ്ടാക്കി വിറ്റ്

സാധനങ്ങൾ വാങ്ങി ജീവിച്ചിരുന്ന ഒരു കുടിയേറ്റ പൂർവ സമൂഹം

കുടിയാൻമലയിൽ ഉണ്ടായിരുന്നു .ആദിവാസികളെ ആട്ടിയോടി ച്ച്

അവരുടെ ഭൂമി കുടിയേറ്റക്കാർ തട്ടിയെടുക്കുന്നത് പേടിച്ചു ജീവിച്ച

അവർ പിന്നീട് കുടിയേറ്റക്കാരായ ചേട്ടന്മാരുടെ സ്നേഹം അനുഭവിച്ച്

അവരുടെ കൃഷിയിടത്തിൽ പണിയെടുത്ത് അതുവഴി കിട്ടുന്ന കൂലി

കൊണ്ട് അവരും സുഖമായി ജീവിച്ചു .കുടിയേറിയ ആ ചെറിയ

സമൂഹം ഒരുമിച്ച് അധ്വാനിച്ച് പങ്കുവെച്ച് സന്തോഷത്തോടെ ജീവിച്ചു

ഞായറാഴ്ച ദിവസം എല്ലാവരും ഒരുമിച്ചു പള്ളിയിൽ പോയി

ചടങ്ങുകൾക്കുശേഷം ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി

ഒന്നിച്ചു മടങ്ങും .വിദ്യാഭ്യാസത്തിനായി ആയി ആയി പത്തു മൈൽ

നടന്ന് ചെമ്പേരിയിലാണ് പോകേണ്ടിയിരുന്നത്. വഴിയിലുള്ള പുഴയും

തോടും ഒക്കെ മരത്തിൽ കെട്ടിയ പാലത്തിലൂടെ കടന്ന്

അതിസാഹസികമായ യാത്രയായിരുന്നു . രോഗം വന്നാൽ

ചികിത്സിക്കാനായി കണ്ണൂർ ജില്ലാ ആശുപത്രി ആയിരുന്നു ആശ്രയം

.വിവിധ ആവശ്യങ്ങൾക്കായി ഇരിക്കൂർ തളിപ്പറമ്പ് തുടങ്ങിയ

സ്ഥലങ്ങളിലേക്ക് നടന്നാണ് പോയിക്കൊണ്ടിരുന്നത് . എണ്ണം

വർധിച്ചതോടെ കുടിയാൻമലയിൽ ഒരു ദേവാലയം സ്ഥാപിച്ചു 1957 ൽ

അലക്സാണ്ടർ മണക്കാട്ടുമറ്റം പ്രഥമ വികാരിയായി നിയമിതനായി.

പിന്നീട് വികാരിയായി ചാർജെടുത്ത ഫാദർ അഗസ്റ്റിൻ കീലത്ത്

വികസനത്തിന് അടിത്തറ പാകി .വായനശാല ആശുപത്രി എല്ലാത്തിനും .

മാറിമാറിവന്ന വികാരി അച്ചൻ മാരുടെ നേതൃത്വത്തിൽ നാട്ടുകാർ

ഒറ്റക്കെട്ടായി പ്രവർത്തിച്ച് കുടിയാന്മലയുടെ മുഖച്ഛായ തന്നെ മാറ്റി

.ഹയർസെക്കൻഡറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ബാങ്ക് ,

പോസ്റ്റ് ഓഫീസ് ,പോലീസ് സ്റ്റേഷൻ , സ്വകാര്യ സ്ഥാപനങ്ങൾ , എല്ലാ

പ്രദേശത്തേക്കും ബസ് , ഇൻറർനെറ്റ് കഫേ ,ടെലഫോൺ എക്സ്ചേഞ്ച് ,

സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന്

കുടിയാൻമലയിൽ ഉണ്ട്.

ആധുനിക പൂർവ വിദ്യാഭ്യാസ സംവിധാനങ്ങൾ

1955 ൽ കുടിയാൻമലയിൽ 40 ഓളം കുട്ടികളുമായി ഒരു ഏകാധ്യാപക

അ സ്കൂൾ തുടങ്ങി. നെല്ലാനിക്കൽ അച്ഛാ മ്മയെ പ്രഥമ

അധ്യാപികയായി നിയമിച്ചു. 1957 ഒരു പൂർണ്ണ ഇടവകയായി .

അലക്സാണ്ടർ മണക്കാട്ടുമറ്റം ആയിരുന്നു ഇടവക വികാരി. ഒരു

അംഗീകൃത സ്കൂളിന് വേണ്ടിയുള്ള അപേക്ഷകൾ സ്കൂളിൻറെ

താൽക്കാലിക മാനേജറായി. ഉത്തര

വാദിത്വം വഹിച്ചിരുന്ന ശ്രീ. ഇരുപ്പക്കാട്ട് ജോസഫിന്റെ നേതൃത്വത്തിൽ

ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തുകൊണ്ടിരിന്നു. 1958 ൽ ഇത് ഒരു

പൂർണ്ണ എൽ പി സ്കൂളായി മാറി. അക്കാലത്ത് രക്ഷിതാക്കൾ

ആവശ്യപ്പെടുന്ന ക്ലാസ്സുകളിലേക്കായിരുന്നു കുട്ടികളെ പ്രവേശിഠിച്ചിരുന്നത്.

സ്കൂളിന് അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയോടെ 1959 ൽ സ്കൂൾ

കെട്ടിടം പണിയാരംഭിച്ചു.

1960 ജൂലൈ 4ന് കുടിയാന്മലയിലെ ആദ്യത്തെ സ്കൂൾ ഫാത്തിമ

എൽ.പി.സ്കൂൾ ഗവ എയ്ഡഡ് ആയി പ്രവർത്തനം ആരംഭിച്ചു.

കെട്ടിടത്തിന്റെ പണി പൂർത്തിയാകാത്തതിനാൽ പള്ളി തന്നെ സ്കൂളായി

പ്രവർത്തിക്കുകയായിരുന്നു.

1961 ൽ സ്കൂളിന്റെ ഒന്നാം വാർഷികവും പുതിയ കെട്ടിടത്തിന്റെ

ഉദ്ഘാടനവും അഭിവന്ദ പിതാവ് മാർ സെബാസ്റ്റ്യൻ വള്ളാപ്പള്ളി

നിർവ്വഹിച്ചു സ്ഥാപക മാനേജർ റവ.ഫാ അഗസ്റ്റ്യൻ കില

കത്തായായിരുന്നു. പ്രധാന അധ്യാപകൻ സി ഒ ജേക്കബ് സാറിന്റെ

നേതൃത്വത്തിൽ ബഹുമാന്യരായ മേരി കെ.എ. അച്ചാമ്മ കെ തോമസ്,

ക്ലാര വി.വി, എലിയാമ്മ എൻ.ജെ. പൗലോസ് വി.സി. എലിയായ

ലൂയിസ്, ഇ.വി.വർഗ്ഗീസ് എന്ന അധ്യാപകരും സേവനം ആരംഭിച്ചു.

1964 ൽ കുടിയാന്മല ഫാത്തിമ എൽ പി സ്കൂൾ യു പി സ്കൂളായി

അപ്ഗ്രേഡ് ചെയ്യപ്പെ ട്ടു. 1964 ൽ ജൂൺ 1ന് മാനേജർ റവ ഫാ

സക്കറിയാസ് വള്ളോപ്പിള്ളി യു പി സ്കൂളിന്റെ ഉദ്ഘാ ടനം

നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ ആനുപാതികമായി അധ്യാപകരുടെയും

എണ്ണം ക്രമേണ വർഡി ച്ചു. 1983 ൽ 29 ഡിവിഷനുകളിലായി 1334

വിദ്യാർത്ഥികളും 36 അധ്യാപകരുമായി പാരമ്യതയിലെ ത്തി.

തുടർന്നിങ്ങോട്ട് വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവന്നു. കുടിയാന്മലയുടെ

പരിസര പ്രദേശ ങ്ങളിൽ പുതിയ സ്കൂളുകൾ അനുവദിക്കപ്പെട്ടതും

ജനനനിരക്കിലെ കുറവുമാണ് ഇതിന് കാര ണം. ഇന്ന് 451 കുട്ടികളും

ഹെഡ്മാസ്റ്റർ ഉൾപ്പെടെ 17 അധ്വാപകരും ഒരു അനധ്യാപകനും ഇവി

ടെയുണ്ട്. അന്നും ഇന്നും കുടിയാന്മല ഫാത്തിമ യു പി സ്കൂൾ ഇടിക്കൂർ

വിദ്യാഭ്യാസ ഉപജില്ല യിലെ വലിയ സ്കൂളുകളിലൊന്നാണ്

ആദ്യകാലത്ത് സ്കൂളിൽ ആവശ്വമായ ഉപകരണങ്ങൾ വളരെ

കുറവായിരുന്നു ഒരു ബഞ്ചിൽ 10-12 കുട്ടികൾ ഇരിക്കണം.

അധ്യാപകർക്കിരിക്കാൻ സ്കൂളുകൾ ഓഫീസ് റും സ്റ്റാഫ് റൂം എന്നീ

സൗകര്യങ്ങൾ സ്കൂൾ നിർമ്മിച്ച് 13 വർഷങ്ങൾക്ക് ശേഷമാണ് ഉണ്ടായത്.

പ്ലേ ഗ്രൗണ്ട് എന്ന സങ്കൽപം അന്നുണ്ടായിരുന്നില്ല. സ്കൂളിന്റെ പ്രധാന

കെട്ടിടത്തിന്റെ 2 വശവും കിഴക്കോട്ട് വളരെ ചെരി വുള്ള

കുന്നുകളായിരുന്നു. ഇന്നത്തെ നിലയിലുള്ള ഗ്രൗണ്ടാക്കി മാറ്റുന്നതിന്

സ്കൂൾ മാനേജർമാരും അധ്യാപകരും ഒത്തൊരുമിച്ച് കഷ്ടപ്പെട്ടു.

ആദ്യകാലത്ത് കുട്ടികൾക്ക് ഭക്ഷണത്തിനായി കഞ്ഞിയും പയറും

ഏർപ്പെടുത്തിയിരുന്നു. പിന്നീട് പാലും ഉപ്പുമാവുമായി

.കുറച്ചുകഴിഞ്ഞപ്പോൾ നുറുക്ക് ഗോതമ്പ് ഉപയോഗിച്ചുള്ള ഉപ്പുമാവ്

മാത്രമായി .ഈ വിഭവങ്ങളെല്ലാം അമേരിക്കയിലെ CARE എന്ന സംഘ

സംഭായ യായി നൽകുന്നതായിരുന്നു. അത് നിലച്ചപ്പോൾ ഗവൺമെന്റ്

വക കഞ്ഞിയും പയറും നൽകിത്തുടങ്ങി. ഇപ്പോൾ ചോറും സാമ്പാറും,

പയർ, കടല എന്നിവയും നൽകിവരുന്നു. കൂടാതെ ആഴ്ച യിൽ തിങ്കൾ,

ബുധൻ ദിവസങ്ങളിൽ പാലും വെള്ളിയാഴ്ച മുട്ടയും നൽകിവരുന്നു.

രജത ജൂബിലി :

1985 ൽ സ്കൂളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ

ആഘോഷിച്ചു. രജത ജൂബിലി ഉദ്ഘാടനം ചെയ്തത് തലശ്ശേരി

രൂപതാധ്യക്ഷൻ അഭിവന്ദ്യ വാള്ളോപ്പിള്ളി പിതാവാണ് . ജൂബിലി

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ബഹു കേരള ഗവർണർ പി

രാമചന്ദ്രനാണ്. 3 ദിവസത്തെ വിപുലമായ പരിപാടികളോടെയാണ് രജത

ജൂബിലി ആഘോഷങ്ങൾ സമാപിച്ചത്. രജത ജൂബിലി സ്മാരകമായി

ഒരു സ്റ്റേജും നിർമ്മിച്ചു.

ഇംഗ്ലീഷ് മീഡിയം ഡിവിഷൻ

കേരള ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവു പ്രകാരം മുൻ കോർപ്പറേറ്റ്

മാനേജർ ഫാ ആന്റണി മുതുകുന്നേലിന്റെ നിർദ്ദേശമനുസരിച്ച് 2005

ജൂണിൽ ഒന്നാം ക്ലാസ്സിൽ ഇംഗ്ലീഷ് ഡിവി ഫൻ ആരംഭിച്ചത് സ്കൂളിന്

നേട്ടമായി.

സുവർണ്ണ ജൂബിലി :

2009 സപ്തംബർ 24ന് എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളിച്ച്

ബഹു മാനേജർ ഫാ അബ്രാഹം ആനശ്ശേരിയുടെ അധ്യക്ഷതയിൽ

സുവർണ ജൂബിലി സ്വാഗതസംഘം രൂപീകരിച്ചു. പ്രഥമ ഹെഡ്മാസ്റ്റർ

സി.ഒ.ജേക്കബ് സർ, മുൻ ഹെഡ്മാസ്റ്റർ, പൂർവ്വ അധ്യാപകർ, പൂർവ

വിദ്യാർഥികൾ, കുടിയാന്മലയിലെ വിവിധ സ്ഥാപനങ്ങളുടെ

പ്രതിനിധികൾ, മർച്ചന്റ് അസോസിയേ ഷൻ ഭാരവാഹികൾ,

രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ എന്നിങ്ങനെ എല്ലാവരുടെയും

പങ്കാ ളിത്തം സ്വാഗതസംഘം രൂപീകരണത്തിലുണ്ടായി. ഈ

സഹകരണമായിരുന്നു സുവർണ ജൂബിലി യുടെ വിജയരഹസ്യം

സ്കൂൾതല മേളകൾ

ഉപജില്ലാ മത്സരങ്ങൾക്കുമുന്നോടിയായി സ്കൂൾ തലത്തിൽ കലാകായിക

ശാസ്ത്ര ഗണി തശാസ്ത്ര സാമൂഹശാസ്ത്ര പ്രവർത്തി പരിചയ മേളകൾ

നടത്തി വരുന്നു. വേദങ്ങളിലെ പങ്കാ ളിത്തവും നിലവാരവും

അഭിനന്ദനീയമാണ്. കലാകായിക പ്രവർത്തി പരിചയമേളകളിൽ

വിദ്യാർഥി കളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും

അധ്യാപകരുടെ നേതൃത്വത്തിൽ കമ്മറ്റി കൾ സജീവമായി

പ്രവർത്തിക്കുന്നു.

ഉപജില്ലാ ജില്ല സംസ്ഥാന മേളകൾ :

കുടിയാന്മല ഫാത്തിമ യു പി സ്കൂൾ എക്കാലവും പാഠ പാഠ്യേതര

വിഷയങ്ങളിൽ ഉപല്ലയിലെ മികച്ച വിദ്യാലയമാണ്. കഴിഞ്ഞ അധ്യയന

വർഷവും മേളകളിൽ ഫാത്തിമയു പി സ്കൂൾമുൻപന്തിയിലുണ്ടായിരുന്നു.

കമ്പ്യൂട്ടർ വിദ്യാഭ്യാസം :

1 മുതൽ 7 വരെ ക്ലാസ്സുകളിലെ മുവുവൻ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ

വിദ്യാഭ്യാസം

നൽകി വരുന്നു.

നൃത്ത പരിശീലനം

ഫാത്തിയു പി സ്കൂളിൽ എല്ലാ വർഷവും നൂറോളം കുട്ടികൾക്ക് നൃത്ത

പരിശീലനം നൽകിവരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ, 5 ക്ലബ്ബ് ഹെൽ ക്ലബ്ബ്,

ഹരി തം, നല്ലപാഠം, എ.ഡി എസ് എന്നിവയും സ്കൂളിൽ സജീവമായി

പ്രവർത്തിച്ചുവരുന്നു. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ദിനവും സമുചിതമായി

ആഘോഷിക്കുന്നതിനുപുറമെ ലോക പരിസ്ഥിതി ദിനം ലോക ലഹരി

വിരുദ്ധദിനം ഓണം, അധ്യാപക ദിനം ശിശുദിനം, ക്രിസ്തുമസ് തുടങ്ങിയ

എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി

ആചരിക്കുന്നു. വായനാ മത്സരം ക്വിസ് പ്രോഗ്രാം, പുസ്തക പ്രദർശനം,

പ്രഷണങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയ പഠന പ്രവർത്തനങ്ങൾ

ദിനാചരണങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിന് വിദ്യാരംഗം

കലാസാഹിത്യ

വേദി സജീവമായി പ്രവർത്തിച്ചുവരുന്നു.

സ്കൂൾ അസംബ്ലി

വിദ്യാർത്ഥികളിൽ അച്ചടക്കവും ദേശീയ ബോധവും രാജ്യസ്നേഹവും

സമത്വവും സാഹോദര്യവും വളർത്തുന്നതിന് സ്കൂൾ അസംബ്ലി

കൃത്യമായി നടത്തിവരുന്നു.

സ്കൂൾ ഉച്ചഭക്ഷണ പരിപാടി

സ്കൂൾ ഉച്ചഭക്ഷ പരിപാടിയിൽ മുഴുവൻ കുട്ടികളേയും

ഉൾപ്പെടുത്തിയിരിക്കുന്നു.

എന്റെ മരം പദ്ധതി

സംസ്ഥാന വിദ്യാരാസ വകുപ്പ് വനം വകുപ്പുമായി സഹകരിച്ച്

നടപ്പാക്കുന്ന എന്റെ മരംപദ്ധതി സ്കൂളിൽ വിജയകരമായി

നടത്തിവരുന്നു.

സ്കൗട്ട്, ഗൈഡ്, ബുൾബുൾ

സ്കൗട്ട് ഗൈഡ്, ബുൾബുൾ എന്നി പ്രസ്ഥാനങ്ങൾ സജീവമായി

പ്രവർത്തിക്കുന്നു.

ഉപസംഹാരം :

വിദ്യാലയത്തിന്റെ പുരോഗതിക്കായി എന്ന് ഉത്തരവാദിത്വവും

ഏറ്റെടുത്ത് നടത്തുവാൻ കഴിവും ആത്മാർത്ഥതയും സേവന

സന്നദ്ധതയുമുള്ള ഒരു അധ്വാപക സമൂഹമാണ് ഇവിടെയു ഉള്ളത്.

ഐത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരാണ് ഈ സ്കൂളിന്റെ

നേട്ടത്തിന് പിന്നിലുള്ളത്. കുടിയേറ്റ ജനതയുടെ പിതാവ് യശശ്ശരീരനായ

മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന്റെ ദീർഘവീക്ഷണവും

പ്രോത്സാഹനവുമാണ് കുടിയേറ്റ മേഖലയിലെ വിദ്യാഭ്യാസ

സ്ഥാപനങ്ങളുടെ അടിത്തറ. വള്ളോപ്പിള്ളിപിതാവിന്റെ ദീപ്ത

സ്മരണയ്ക്കുമുൻപിൽ കൂപ്പുകൈ

തലശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പൊലീത്ത മാർ ജോർജ്ജ്

വലിയമറ്റം പിതാവ് ഇപ്പോഴത്തെ മെത്രാപ്പൊലീത്ത മാർ ജോർജ്ജ്

ഞരളക്കാട്ടു പിതാവ്, സമയാസമയങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന

ബഹു കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താം പടവിൽ, മറ്റ്

മുൻ കോ‍‍ർപ്പറേറ്റ് മാനേജർമാർ, ഇവരെല്ലാം ഈ സ്കൂളിന്റെ വളർച്ചയിൽ

പങ്കാളികളായവരാണ്.