സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ "കൊറോണ എന്ന വ്യാധി"

Schoolwiki സംരംഭത്തിൽ നിന്ന്
"കൊറോണ എന്ന വ്യാധി"

"കൊറോണ എന്ന വ്യാധി"

കൊറോണ എന്നൊരു വ്യാധി
പരക്കെ എങ്ങും ആധി
ലോകമാകെ ഭീതി

നാട്ടുമടച്ചു രാജ്യമടച്ചു
ലോകമാകെ ലോക്ഡൗൺ

ഒരിത്തിരി നേരം വീട്ടിലിരിക്കാൻ മടിക്കാട്ടീട്ടും ഫ്രീക്കൻമാർ
ഒത്തിരിനേരം ആടി പാടാൻ വീട്ടിൽ തന്നെ ഇരിപ്പായി
കഥ പറയാനും നുണ പറയാനും കുട്ടികളോടൊത്താടാനും
ബഹു പണ്ഡിതരും പ്രിയ പാമരരും മൂത്തവരൊക്കെയും പതിവായി

ഓട്ടം ചാട്ടം നിന്നു
നടവഴികളിലും പെരുവഴികളിലും
പക്ഷികളും മ്യഗാദികളും
മന്നൻ ഒഴിഞ്ഞ വീധികളിൽ
സ്വൈര്യവിഹാരം തന്നെ
ജെനിയുടെ സ്വൈര്യവിഹാരം തന്നെ

പല പല നാട്ടിൽ . അഴുകിയലഞ്ഞ മത്സ്യക്കൂട്ടം പോലും ഇന്നീ
കേരള നാട്ടിൽ തിങ്ങിനിറഞ്ഞു കണ്ടുപിടിച്ചത് കൊണ്ടെത്തിച്ചു കാലം തന്നുടെ പടുകുഴിയിൽ

കേരളമക്കൾ ഏറിയപങ്കും ചങ്കലിവുള്ളവരല്ലോ
സഞ്‌ജയമായ് അണിച്ചേർന്നീടുന്നു അന്നമൊരുക്കീടാൻ

ഇക്കഥ ഇവിടെ -- ദൂരെയതാ....
മുന്തിയ നമ്മുടെ യൂറോപ്പിൽ കുഴിമാടങ്ങളോ ശവദാഹങ്ങളോ പരിചരണങ്ങളുമില്ലാതെ
പൊലിയുന്നെങ്ങും ജീവൻ

എന്തിനു വന്നീ വ്യാധി
എങ്ങനെ വന്നീ വ്യാളി
പഴമക്കാരും പുതുമക്കാരും ആലോചിച്ചലയുന്നു
ചിലർ പറയുന്നു ശാപം
ദൈവം തന്നൊരു ശാപം
ചിലർ പറയുന്നു പാപം
മനുജർ തന്നുടെ പാപം

വിധി തുടരട്ടെ കരുതിയിരിക്കാം കൈ കഴുകീടാം മാസ്ക്കണിയാം
അകത്തുത്തന്നെയിരിക്കാം വീടിനകത്തുത്തന്നെ
യിരിക്കാം

മിസ്റ്റി മരിയ ചാക്കോ
8 D സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത