പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കുട്ടികളായ നാം ആദ്യം പഠിക്കേണ്ടത് ശുചിത്വത്തെക്കുറിച്ച് ആണെന്ന് ബാപ്പുജി പറഞ്ഞിട്ടുണ്ട്. ഇന്ന് നാം അഭിമുഖീകരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ പ്രശ്നമാണ് ശുചിത്വമില്ലായ്മ. ശുചിത്വമില്ലായ്മയാണ് നമ്മെ പലപ്പോഴും പല വിപത്തുകളിലേക്കും നയിക്കുന്നത്. ജീവിതാവസാനം വരെ നമ്മെ പലപ്പോഴായി സ്വാധീനിക്കുന്ന ഒന്നാണ് ശുചിത്വം. സൂര്യോദയം മുതൽ അസ്തമയം വരെ നാം ശുചിത്വത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെയും കടന്നു പോകുന്നു. ഇതിൽ ഉണ്ടാകുന്ന പാളിച്ചകൾ ആണ് നമ്മെ കൊറോണ പോലുള്ള മഹാ രോഗങ്ങളിലേക്ക് നയിക്കുന്നത്. ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ശുചിത്വമാണ് നമ്മളെ പലപ്പോഴും മറ്റുള്ളവരുടെ മുൻപിൽ വലിയവൻ ആക്കുന്നത്. വാക്കുകളിൽ പ്രയോഗിക്കുന്ന ശുചിത്വം ഒരിക്കലും നമ്മുടെ പ്രവർത്തികളിൽ കാണപ്പെടുന്നില്ല. വാക്കുകളിൽ പറയുന്നത് പ്രവർത്തികളിൽ പ്രതിഫലിപ്പിക്കാൻ നമുക്ക് കഴിയണം. ശുചിത്വം ഒരു മനുഷ്യനെ എത്രത്തോളം സ്വാധീനിക്കുന്നുവോ അത്രതന്നെ അത് പ്രകൃതിയെയും സ്വാധീനിക്കുന്നു. നമ്മുടെ ശുചിത്വം ഇല്ലായ്മ മൂലം പ്രകൃതി ഇഞ്ചിഞ്ചായി നശിക്കുന്നഒരു കാഴ്ച തന്നെ നമുക്ക് മുന്നിൽ തെളിയുന്നു. ശുചിത്വം നമുക്ക് നിരവധി അറിവുകൾ നൽകുന്നു. അത് വീടുകളിൽ മാത്രമല്ല സ്കൂളുകളിലും സമൂഹത്തിലും ചുറ്റുപാടുകളിലും പ്രാവർത്തികം ആകേണ്ടതാണ്. ശുചിത്വത്തോടു കൂടിയുള്ള ഓരോ പ്രഭാതവും നമുക്ക് ഉണർവും ഉന്മേഷവും നൽകുന്നു. ശുചിത്വം എന്നത് ആരോഗ്യം നിലനിർത്താനും അഴുക്ക് നീക്കം ചെയ്യുവാനും വേണ്ടിയാണ് നാം ഉപയോഗിക്കുന്നത്. സാധാരണയായി ശുചിത്വം രണ്ടു തരത്തിലാണുള്ളത് ഒന്ന് ശാരീരിക ശുചിത്വം മറ്റൊന്ന് ആഭ്യന്തര ശുചിത്വവും. ശാരീരിക ശുചിത്വം നമ്മെ പുറത്തു വൃത്തിയാക്കുന്നു. അത് നമുക്ക് ആത്മവിശ്വാസം നൽകുന്നു. എന്നാൽ ആഭ്യന്തര ശുചിത്വം നമുക്ക് മാനസികാരോഗ്യം നൽകുന്നു. പകർച്ചവ്യാധികളിൽ നിന്ന് അകറ്റി നിർത്തുന്നു. അതോടൊപ്പം സാമൂഹ്യക്ഷേമം നിലനിർത്താൻ സഹായിക്കുന്നു. ശുചിത്വ പൂർണമായ ജീവിതം നയിക്കുന്ന ഓരോ മനുഷ്യനും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കാൻ കഴിയുന്നു. ആ ആളുകൾക്ക് മാത്രമേ നല്ലൊരു ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. ജീവിതം എങ്ങനെയെന്ന് മറ്റുള്ളവരുടെ മുൻപിൽ തുറന്നു കാട്ടാൻ കഴിയുന്നത്‌ നമ്മുടെ പ്രവർത്തികളിലൂടെ ആണ്. എങ്കിലും ആ പ്രവർത്തികൾ ശുചിത്വ പൂർണമായിരിക്കണം. ഇങ്ങനെയുള്ള പ്രവർത്തികൾ മറ്റുള്ളവർക്ക് പകർന്നു നൽകാൻ കഴിയുന്നതാണ് ഏറ്റവും മഹനീയമായ കാര്യം. ഇത് ചെയ്യാൻ കഴിയുന്നവർ ജീവിതത്തിലുടനീളം വിജയിക്കും. ശുചിത്വ പൂർണമായ ജീവിതം നയിക്കുന്ന ഓരോരുത്തർക്കും നല്ലൊരു തലമുറയെ തന്നെ വാർത്തെടുക്കാൻ കഴിയും. നിരവധി വർഷങ്ങൾക്ക് മുൻപ് നമുക്കു ലഭിച്ച ഭാരതം എങ്ങനെയാണോ ആ ഭാരതത്തെ തന്നെ നമുക്ക് ശുചിത്വപൂർണമായി നമ്മുടെ വരും തലമുറയ്ക്കും കൈമാറാം. ശുചിത്വ ഭാരതം സുന്ദര ഭാരതം എന്നതായിരിക്കണം നാം ഓരോരുത്തരുടെയും സ്വപ്നം.

അവിന വി പി
9 B പി ജി എം ജി എച്ച് എസ് എസ് ചെറുവാഞ്ചേരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം