ഉള്ളടക്കത്തിലേക്ക് പോവുക

ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26023 (സംവാദം | സംഭാവനകൾ) (ആമുഖം)
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം
വിലാസം
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-201626023



ആമുഖം

എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റര്‍ മാറി വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തില്‍ നായര‍മ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവര്‍ഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് അപ്പര്‍പ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടില്‍ കുട്ടന്‍മേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോള്‍ നായരമ്പലം നായര്‍ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയര്‍സെക്കന്‍ഡറി 2014 ല്‍ അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂര്‍വ്വികര്‍ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവര്‍ത്തനം തുടരുന്നു.196 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് പ്രീ‌പ്രൈമറി മുതല്‍ ഹൈസ്ക്കൂള്‍ തരം വരെയായി 1500 ല്‍പരം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി ശ്രീ.തുണ്ടിയില്‍ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവര്‍കള്‍ ആയിരുന്നു.

തീരദേശവാസികളായ സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച രീതിയുലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം. വളര്‍ന്നുവരുന്ന സാങ്കേതികതയ്ക്കൊപ്പം ആത്മവിശ്വാസത്തോടെ വളര്‍ന്നു വരുന്ന ഒരു തലമുറയ്ക്ക് കരുത്തായി മാറാന്‍ ഈ സ്ഥാപനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

നേട്ടങ്ങള്‍

   2009-2010 വര്‍ഷ‍ത്തില്‍ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല  കലോല്‍സവത്തില്‍ UP വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. 2011-12 വര്‍ഷത്തിലും SSLCയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാനായി.2015-16 ല്‍ 96% വിജയം നേടി.  2015-16 ല്‍ വൈപ്പിന്‍ ഉപജില്ലാ കായികമേളയില്‍ കായികാധ്യാപകന്‍ ശ്രീ. സാദിക്കിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ സ്കൂള്‍ ടീം ഒന്നാംസ്ഥാനവും 2016 ല്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.  ഉപജില്ലാഅടിസ്ഥാനത്തില്‍ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും(വിദ്യാരംഗം കലാസാഹിത്യവേദി) മികച്ച വിജയം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിന്‍ വോളിബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോള്‍ ടീം  സ്കൂളിനായുണ്ട്.  സംസ്ഥാന, ദേശീയതല വോളിബോള്‍ ടീമില്‍ ഇടം നേടിയ മിടുക്കികള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുന്‍ ദേശീയ വോളീബോള്‍ താരം ശ്രീ.രാഘവന്‍മാഷിനെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം