എ.യു.പി.എസ്. ചെമ്പ്രശ്ശേരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലസാഗു
കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമ
കേരളത്തിൽ ആദ്യമായി ഒരു ഫീച്ചർ ഫിലിം നിർമ്മിക്കുന്നത് എ യു പി സ്കൂൾ ചെമ്പ്രശ്ശേരി ആണ് . കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ അഭിനയിച്ച കുട്ടികൾ എല്ലാവരും സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ ആണ്. മുതിർന്ന കഥാപാത്രങ്ങളിൽ നല്ലൊരു പങ്കിനെയും അവതരിപ്പിച്ചത് സ്കൂളിലെ അധ്യാപകരും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും ആണ്.
ഒരു മണിക്കൂർ മുപ്പത് മിനിറ്റ് ദൈർഖ്യം വരുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ സുമോദും ഗോപുവും ചേർന്നാണ്. ഛായാഗ്രഹണം സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫി വിഡിയോഗ്രാഫി മേഖലയിൽ ഇതിനോടകം പ്രശസ്തനായ എം സൂരാജ് ആണ്. കലാ സംവിധാനം നാട്ടുകാരനും പ്രശസ്ത ചിത്രകാരനും ചിത്രകലാ അധ്യാപകനും ആയ ആയ ഷാജി കേശവ് ആണ്. മുഖ്യ കലാസംവിധാന സഹായി ആയി നാട്ടുകാരൻ തന്നെ ആയ ചിത്രകാരൻ ഷമീം സീഗൾ ഉം സംവിധാന സഹായി പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറും ആയ ജസീൽ ഫർഹാനും നിശ്ചല ഛായാഗ്രഹണം സ്കൂളിലെ അധ്യാപകൻ ആയ ബൈജിത്തും പ്രൊഡക്ഷൻ കൺട്രോളർ സ്കൂളിലെ തന്നെ അദ്ധ്യാപകൻ ആയ എം രാകേഷും ആണ് .
കുട്ടികളിൽ മാനവികതയിൽ അധിഷ്ഠിതമായ ജീവിതാവബോധം രൂപപ്പെടേണ്ടതാണ് എന്ന സന്ദേശം പകരുന്ന "ലസാഗു" പുതിയ കാലത്ത് കുട്ടികൾ നേരിടുന്ന ഗൗരവപൂർണമായ സാമൂഹ്യപ്രശ്നങ്ങളെ അനാവരണം ചെയ്യുന്നു.
ടീം ലസാഗു
നിർമാണം : എ യു പി സ്കൂൾ ചെമ്പ്രശ്ശേരി
രചന : സുമോദ്, ഗോപു
ഛായാഗ്രഹണം : എം സുരാജ്
കലാസംവിധാനം : ഷാജി കേശവ്
ഗാനരചന : ഒ എസ് ഉണ്ണികൃഷ്ണൻ
സംഗീതം : അനിൽ ഗോപാലൻ
എഡിറ്റിംഗ് : ജിനു ശോഭ .ഉനൈസ് മുഹമ്മദ്
ശബ്ദമിശ്രണം : ഗണേഷ് മാരാർ
ശബ്ദ ലേഖനം : വിവിദിഷ് ആനന്ദ്
പ്രൊഡക്ഷൻ കൺട്രോളർ : എം രാകേഷ്
മുഖ്യ കലാസംവിധാന സഹായി : ഷമീം സീഗൾ
നിശ്ചല ഛായഗ്രാഹണം : ബൈജിത്ത്
സംവിധാന സഹായി : ജസീൽ ഫർഹാൻ
പി ആർ ഒ : ഡോ എസ് സഞ്ജയ്
എഡിറ്റിംഗ് സ്റ്റുഡിയോ : നാസ് ഫിലിം ആൻഡ് ബ്രോഡ്കാസ്റ്റിംഗ്
അഭിനേതാക്കൾ : ഷാനു, സുരേഷ് തിരുവാലി, വിശ്വംഭരൻ, ഹസ്സൻ, സാമജ, അദിതി ആദിത്യ, വേദിക, ഷാൻരാജ്,
അർജുൻ കൃഷ്ണദേവ്, നിഖിൽ, മാഹിർ ബിൻ ജാഫർ, കൃഷ്ണപ്രസാദ് തുടങ്ങിയവർ
2014 നവംബറിൽ സ്കൂൾ ദൈനം ദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വിധം ചിത്രീകരിച്ച ഈ സിനിമ 2015 മെയ് 8 ന് കേരളമാകെ തിയേറ്ററുകളിൽ റിലീസ് ചെയ്തു .
സ്കൂളിനും നാടിനും അഭിമാനമായി 2015 വർഷത്തെ സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ "ല സാ ഗു" 2 അവാർഡുകൾ കരസ്ഥമാക്കി.
മികച്ച നിർമാണ സംരംഭം : എ യു പി സ്കൂൾ ചെമ്പ്രശ്ശേരി
മികച്ച ഗാനരചയിതാവ് ശ്രീ ഒ എസ് ഉണ്ണികൃഷ്ണൻ
ടാലന്റ് ലാബ്
കുട്ടികളുടെ വിവിധങ്ങളായ കഴിവു കൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016 - 17 അക്കാദമിക വർഷത്തിൽ സ്ക്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ടാലന്റെ ലാബ് . സ്കൂളിലെ ടൈം ടേബിളിലെ സർഗവേള പിരിയഡുകൾ സംയോജിപ്പിച്ചു കൊണ്ട് ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് അവർ ഇഷ്പ്പെടുന്ന ഏതെങ്കിലും മേഖലയിൽ വിദഗ്ധ പരിശീലനം നൽകി വരുന്നു. സ്പോട്സ് , കരാട്ടെ, നൃത്തം, സംഗീതം, പേപ്പർ ക്രാഫ്റ്റ്, വെയ്റ്റ് മെറ്റിരിയൽ , വെജിറ്റബിൾ പ്രിൻന്റിങ്ങ്, മുത്ത് കോർക്കൽ, എമ്പ്രോയ്ടറി എന്നീ മേഖലകളിലാണ് പരിശീലനം നൽകി വരുന്നത്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോവിഡ് കാല പ്രവർത്തനങ്ങൾ
* ഓൺലൈൻ ക്ലാസുകൾ കാണാൻ സാഹചര്യമില്ലാത്ത കുട്ടികൾക്കായ് സ്കൂളിലെ അധ്യാപരും പിടിഎയും മാനേജ്മെന്റും പൊതു സമൂഹവും കൈകോർത്ത് കൊണ്ട് ആരംഭിച്ച പദ്ധതിയാണ് ടാബ് ലാബ് . പദ്ധതിയുടെ ഭാഗമായി 20 ഡിജിറ്റൽ ഡിവൈസുകൾ (ടാബ്) സ്കൂളിലെ ലൈബ്രററിയിലേക്ക് നൽകുകയും അവ അർഹരായ കുട്ടികൾക് ഓൺലൈൻ ക്ലാസ് കാണാൻ നൽകുകയും ആവശ്യത്തിന് ശേഷം സ്‌കൂൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് തിരിച്ച് നൽകുന്നു.
* സ്കൂളിന്റെ അടുത്ത പ്രദേശങ്ങളായ ആനക്കോട് കോളനിയിലും ഏറാഞ്ചേരി കോളനിയിലും കോവിഡ് മൂലം പ്രയാസം അനുഭവിച്ച മുഴുവൻ കുടുംബങ്ങൾക്കും സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി.
ഉയരെ
പഠന പിന്തുണ ആവശ്യം ഉള്ള കുട്ടികളെ കണ്ടെത്തി എല്ലാ വർഷവും അധിക സമയം എടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നു. അവർക്ക് ആവശ്യം ആയ വർക്ക് ഷീറ്റ് ഉൾപ്പെടെ ഉള്ള പഠന സഹായികൾ നൽകി വരുന്നു.
ആരോഗ്യകായികം
കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം നൽകി വരുന്നു. അതിന് ആവശ്യം ആയ സ്പോർട്സ് കിറ്റുകൾ പി ടി എ യുടെ സഹായത്തോടെ സംഘടിപ്പിച്ചു.
സി പി ടി എ
എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെ കൃത്യമായി സി പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നു.
ക്ലാസ് ലൈബ്രറി
വായനാ ശീലം വളർത്തുന്നതിനും വിഷയബന്ധിതമായ റഫറൻസുകൾക്കും എല്ലാ ക്ലാസ്സിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . വിശേഷാവസരങ്ങളിൽ കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി വരുന്നു.
സഞ്ചയിക പദ്ധതി
കുട്ടികളിലെ വളർത്തുന്നതിന്റെ ഭാഗമായി സഞ്ചയിക പദ്ധതി നടപ്പിലാക്കി വരുന്നു
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഒരു രജിസ്റ്റേർഡ് സംഘടന ആയി, സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവേശന കവാടം നിർമിച്ചു .
കുട്ടികൾക്കായി വിവിധ ക്യാമ്പുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.
ഐ ഇ ഡി സി ടീച്ചറുടെ സേവനം
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി ആർ സി യിൽ നിന്നുള്ള ഐ ഇ ഡി സി ടീച്ചറുടെ സേവനം ഉറപ്പ് വരുത്തുന്നു.