ഗവ. യു പി എസ് കണിയാപുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ആയിരത്തി അറുനൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല.
  • എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള മൂന്ന് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്.
  • കുട്ടികളുടെ കായികശേഷി വികസിപ്പിക്കുന്നതിനായി സ്പോർട്ട് സ് ഡിപ്പാർട്ടു മെന്റിൽ നിന്നും ലഭിച്ചിട്ടുള്ള ഉപകരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
  • സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി ഒരു കംപ്യൂട്ടർ ലാബ് ഉണ്ട്.
  • ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് മൾട്ടീമീഡിയ റൂമുകളുണ്ട്.
  • ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്. ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്.
  • ആധുനികസൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുര സ്കൂളിനുണ്ട്.
  • സ്കൂൾ കോമ്പൗണ്ടിൽ കുടിവെള്ളത്തിനായി കുഴൽ കിണറുകളും കിണറും ഉണ്ട്.
  • എന്നാൽ കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല.സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.