വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹയർസെക്കന്ററി
കൊല്ലവർഷം 1920 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിൽസ്കൂൾ 1945 ആയപ്പോഴാണ് ഒരു ഹൈസ്കൂളായി മാറിയത്. 1998 ൽ ആണ് ഹയർ സെക്കന്ററി പഠനം ഈ സ്കൂളിൽ ആരംഭിക്കുന്നത്. അതുവരെ ബോയ്സ് ഹൈസ്ക്കൂളെന്ന ഈ സ്ഥാപനം വിപിഎസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപെട്ടു. കഴിഞ്ഞു പോയ അധ്യയനവ൪ഷങ്ങളിൽ ഹയ൪സെക്കന്ററി പ്രവ൪ത്തനങ്ങളിൽ ഞങ്ങളുടെ സ്ക്കൂൾ മികച്ച പ്രവ൪ത്തനങ്ങളാണ് കാഴ്ചവച്ചത്. അതോടൊപ്പം പാഠ്യ ഇതര പ്രവ൪ത്തനങ്ങളും മികവുറ്റതാണ്. പഠനത്തിൽ മാത്രമല്ല മികച്ച കായികതാരങ്ങളെയും ഞങ്ങളുടെ സ്കൂൾ സൃഷ്ടിക്കുന്നു.
റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഇൗ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി. സമ്മാനാർഹനായി. ന്യൂ മാത്സിന് അരവിന്ദ് ജെ., അഭിഷേക് എസ്.ആർ. എന്നീ വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി.
അസാപ്
ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന അസാപ് പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു. സുരേഷ്കുമാ൪ സാറിന്റ നേതൃത്ത്വത്തിലാണ് നടക്കുന്നത്ല് എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം. പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല കോഴ്‌സാണിത്.