ഗവ. വി എച്ച് എസ് എസ് കൈതാരം/ആർട്‌സ് ക്ലബ്ബ്
ആർട്‌സ് ക്ലബ്ബ്
|
നല്ല കലാ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് നമ്മുടേത്. എർണ്ണാകുളം ജില്ലാ , പറവൂർ ഉപജില്ല കലാമേളകളിലും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമാണ് നമ്മുടേത്. ഇതിന് സാധ്യമാകുന്നത് നമ്മുടെ ആർട്ട്സ് ക്ലബിൻ്റെ നല്ല പ്രവർത്തനമാണ്. കോ വിഡ് കാലമായതുകൊണ്ട് ചെറിയ തോതിൽ പരിപാടികൾ ഏറ്റെടുത്ത് നടത്താൻ മാത്രമേ ആർട്ട്സ് ക്ലബിന് കഴിഞ്ഞുള്ളു.
ഉപജില്ല ഓൺലൈൻ യൂത്ത് ഫെസ്റ്റിവലിൽ നമ്മുടെ കുട്ടികളുടെ പ്രകടനം വളരെ പ്രശംസനാർഹമായിരുന്നു. നമ്മുടെ വിദ്യാലയവുമായി അഭേദ്യബന്ധമുള്ള സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സഹകരണ വാരാഘോഷത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.
ചെറിയപ്പള്ളി സുഭാഷ് ലൈബ്രറി നടത്തിയ കലാമേളയിൽ വളരെ ശ്രദ് ദേയമായ പ്രകടനം നടത്താനും നമ്മുടെ കുട്ടികൾക്കായി. നാടൻപാട്ട് കലാകാരൻമാരായ ഹരികണ്ടം മുറി, ഷിബു പുലർകാഴ്ച, സൂരജ് എന്നിവരെ ക്ലമ്പ് സ്കൂളിൽ കൊണ്ടുവരുകയും കുട്ടികൾക്ക് നാടൻ പാട്ട് പരിശീലനം നല്കുകയും ചെയ്തു.
ആൽഫാ പാലിയേറ്റീവ് കെയറിൽ നടന്ന പാലിയേറ്റീവ് കെയർ ഡെ ആഘോഷങ്ങളിൽ നല്ല ഒരു സ്കിറ്റും, ഫ്ലാഷ് മോബും നമ്മുടെ കുട്ടികൾ അവതരിപ്പിച്ചു. കേരളത്തിൽ എമ്പാടും അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പ്രവർത്തകനായ കൂടൽ ശോഭൻ സ്കൂളിൽ എത്തിചേരുകയും കുട്ടികൾക്ക് പരിശീലനം മേൽ പറഞ്ഞ പരിപ്പാടിക്ക് വേണ്ടി കൊടുക്കുകയും ചെയ്തു.
കൊറോണ മൂലം ഒരുപ്പാട് കാലം പൂട്ടിക്കിടന്ന സ്കൂൾ തുറന്ന നവംബർ 1 ന് കാവ്യാഞ്ജലി എന്ന വൻ പരിപ്പാടിയാണ് കുട്ടികൾക്ക് വേണ്ടി ആർട്ട്സ് ക്ലബ് തയ്യാറാക്കിയത്. കേരളത്തിൻ്റെ ചരിത്രവും തനത് കലകളും പാരമ്പര്യ കലാരൂപങ്ങളും ഉൾപ്പെടുത്തി കൊണ്ട് നടത്തിയ കാവ്യാഞ്ജലി കുട്ടികൾക്കും, മാതാപിതാക്കൾക്കും, നാട്ടുക്കാർക്കും പ്രവേശനോത്സവം ഹൃദ്യകരമാകാൻ കാരണമായി.
വിമുക്തിയുടെ ഭാഗമായി ബോധവത്കരണ പരിപ്പാടി ലൈബ്രറി കൗൺസിലിൻ്റെയും ആർട്ട്സ് ക്ലബിൻ്റെയും നേതൃത്വത്തിൽ നടത്തി. പാവകളി, ഓട്ടംതുള്ളൽ, പരിപ്പാടികളിലൂടെ വളരെ നല്ല ഒരു സന്ദേശം നല്കുന്നതിന് അർട്ട്സ് ക്ലമ്പിനായി. ജീവസുറ്റ, സജിവമായ പ്രവർത്തനങ്ങൾ കൊണ്ട് വിദ്യാലയം നിറഞ്ഞ് ചടുലമാക്കാൻ ഉതകുന്ന പ്രവർത്തനം കാഴ്ചവയ്ക്കാൻ നമ്മുടെ ആർട്ട്സ് ക്ലബിന് കഴിയുന്നുണ്ട്.
|| |}