എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം
ഗാന്ധി ദർശൻ
ഗാന്ധിജിയുടെ ആദർശങ്ങളെ കുരുന്നു മനസ്സിലേക്ക് പകർന്നുനൽകി ഭാവി ജീവിതയാത്രയിൽ മഹാത്മാവിന്റെ സന്ദേശങ്ങൾ പകർത്താൻ ഉതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിലൂടെയാണ് നമ്മുടെ സ്കൂളിലെ ഗാന്ധിദർശൻ യൂണിറ്റ് കടന്നുപോകുന്നത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച ക്വിസ് ഉപന്യാസ രചന, ചിത്രരചനാ മത്സരങ്ങളി ലൂടെ ഗാന്ധിസം എന്താണെന്നും അതിലുപരി മഹാത്മാഗാന്ധി വിഭാവനം ചെയ്ത വിദ്യാഭ്യാസ സമ്പ്രദായം ഒരു സത്യാന്വേഷണ പരീക്ഷണം ആണെന്ന ബോധം ഓരോ വിദ്യാർത്ഥിനിയിലും ഉണ്ടാക്കുവാനും കഴിഞ്ഞു. ജനുവരി 30 രക്തസാക്ഷി ദിനം ആചരിച്ചതിലൂടെ സ്വാതന്ത്ര്യം തന്നെ അമൃതം,അഹിംസ തന്നെ മഹാബലം എന്നീ സന്ദേശങ്ങൾ കൂടി പുതുതലമുറയ്ക്ക് പകർന്നു നൽകാൻ കഴിഞ്ഞു എന്നത് ഗാന്ധിദർശൻ പരിപാടികൾ നൂതനമായ പ്രവർത്തനങ്ങളുടെ വിജയമാണെന്ന് നിസ്സംശയം പറയാം